അസീസ പിന്നാലെ തന്റെ ബാങ്ക് ആപ്പ് ബോസിനെ കാണിച്ചു. അയാൾ അസീസയോട് പറഞ്ഞത്, പുതിയ ഫർണിച്ചറുകൾ വാങ്ങാൻ തുടങ്ങി, ഇപ്പോൾ ഇതാ കാറും വാങ്ങി, ഇനി നിങ്ങൾ കാഷ്യറായി ഇരിക്കുന്നതിനോട് എനിക്ക് താല്പര്യമില്ല എന്നാണ് അവൾ പറയുന്നു.
കാർ വാങ്ങിയതിന്റെ പേരിൽ ഇന്ത്യക്കാരനായ ബോസ് യുവതിയെ പിരിച്ചുവിട്ടതായി ആരോപണം. കേപ് ടൗണിലെ 28 -കാരിയായ ഒരു കാഷ്യറാണ് തന്റെ മാസങ്ങളുടെ സമ്പാദ്യം കൂട്ടിവച്ചതും വായ്പയും ഒക്കെ കൂടി ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങിയെന്നും എന്നാൽ, പിന്നാലെ ഇന്ത്യൻ വംശജനായ ബോസ് തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്നും ആരോപിക്കുന്നത്.
ഷിറാസ് പട്ടേൽ എന്നാണ് യുവതിയുടെ ഇന്ത്യൻ വംശജനായ ബോസിന്റെ പേര്. അയാൾ യുവതിയോട് പറഞ്ഞത് അയാൾ അവർക്ക് നൽകുന്ന ശമ്പളത്തിൽ നിന്നും ഒരു കാർ വാങ്ങാനൊന്നും കഴിയില്ല എന്നാണ്. പിന്നാലെ അയാൾ തന്നെ പിരിച്ചുവിട്ടു എന്നും അസീസ ലിമെലിന്റക എന്ന കാഷ്യർ സോഷ്യൽ മീഡിയയിൽ ആരോപിച്ചു.
മൈറ്റ്‌ലാൻഡിലെ ഷെൽ ഗാരേജിൽ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു യുവതി. ഒരു ദിവസം അവൾ ജോലിക്ക് എത്തിയത് തന്റെ സെക്കൻഡ് ഹാൻഡ് വാഹനവുമായിട്ടാണ്. അതോടെയാണ് അവളുടെ ബോസിന് ആകെ സംശയമായത്. താൻ കൊടുക്കുന്ന ശമ്പളത്തിന് അവൾക്ക് ഒരു കാർ വാങ്ങാൻ സാധിക്കില്ല. പിന്നെങ്ങനെ കാർ വാങ്ങി എന്നായിരുന്നത്രെ ബോസിന്റെ സംശയം.
മാത്രമല്ല, അവൾ പറയുന്നത് വിശ്വസിക്കാൻ സാധിക്കില്ല എന്നും അവൾ വേറെ എവിടെയെങ്കിലും ജോലി ചെയ്യുന്നുണ്ടോ എന്ന് അറിയാനായി ബാങ്ക് അക്കൗണ്ട് പരിശോധിക്കാനായി വേണമെന്നും പട്ടേൽ അവളോട് ആവശ്യപ്പെട്ടു.
അസീസ പിന്നാലെ തന്റെ ബാങ്ക് ആപ്പ് ബോസിനെ കാണിച്ചു. അയാൾ അസീസയോട് പറഞ്ഞത്, പുതിയ ഫർണിച്ചറുകൾ വാങ്ങാൻ തുടങ്ങി, ഇപ്പോൾ ഇതാ കാറും വാങ്ങി, ഇനി നിങ്ങൾ കാഷ്യറായി ഇരിക്കുന്നതിനോട് എനിക്ക് താല്പര്യമില്ല എന്നാണ് അവൾ പറയുന്നു.
മാത്രമല്ല, വേണമെങ്കിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യാമെന്നും അല്ലെങ്കിൽ രാജി വയ്ക്കാമെന്നും ബോസ് പറഞ്ഞു. താൻ മോഷ്ടിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നുവെന്നും ബോസ് ആരോപിച്ചു. ജീവിതം മെച്ചപ്പെടുത്തിയതിന്റെ പേരിലാണ് തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത് എന്നും യുവതി ആരോപിച്ചു.
ദക്ഷിണാഫ്രിക്കയിലെ ന്യൂസ്24 -ന് നൽകിയ അഭിമുഖത്തിൽ ഗാരേജിന്റെ ഉടമ ബെർക്ക്ലി മോട്ടോർ ആരോപണങ്ങൾ നിഷേധിച്ചു.


