എന്നാൽ‌, ടൂറിന്റെ മൂന്നാം ദിവസം ടൂർ​ഗൈഡായ ഷാങ്ങും ടിയാനും തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു. പ്രദേശത്തെ ഒരു ജ്വല്ലറിയിൽ നിന്നും സ്വർണ ബ്രേസ്‍ലെറ്റ് വാങ്ങിയില്ല എന്നതായിരുന്നു കാരണം.

ചൈനയിൽ വില കൂടിയ ആഭരണം വാങ്ങാത്തതിന് ഒരു കുടുംബത്തെ ടൂർ ​ഗൈഡ് ബസിൽ നിന്നും പുറത്താക്കി. ഏകദേശം ആറ് ലക്ഷം രൂപ വരുന്ന സ്വർണ ബ്രേസ്‍ലെറ്റ് വാങ്ങാത്തതിനാണ് കുട്ടികളടങ്ങുന്ന കുടുംബത്തെ ടൂർ ​ഗൈഡ് ബസിൽ നിന്നും പുറത്താക്കിയതത്രെ. 

വടക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ നിന്നുള്ള ടിയാൻ എന്ന് പേരുള്ള ഒരു സ്ത്രീയാണ് ഭർത്താവും മൂന്നു കുട്ടികളും അടങ്ങുന്ന തന്റെ കുടുംബത്തിനായി യുനാൻ ഗുയോയു ഇൻ്റർനാഷണൽ ട്രാവൽ സർവീസിൽ നിന്ന് വലിയ തുക നൽകി ഒരു ടൂർ പാക്കേജ് എടുത്തത്. ട്രാവൽ സർവീസ് കമ്പനി യുനാൻ ഗോൾഡൻ ട്രീ ലീഫ് ഇൻ്റർനാഷണൽ ട്രാവൽ കമ്പനിയെയായിരുന്നു ടൂറിന് വേണ്ടി ഏൽപ്പിച്ചത്. 

എന്നാൽ‌, ടൂറിന്റെ മൂന്നാം ദിവസം ടൂർ​ഗൈഡായ ഷാങ്ങും ടിയാനും തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു. പ്രദേശത്തെ ഒരു ജ്വല്ലറിയിൽ നിന്നും സ്വർണ ബ്രേസ്‍ലെറ്റ് വാങ്ങിയില്ല എന്നതായിരുന്നു കാരണം. ആഭരണങ്ങളും മറ്റും വിൽക്കുന്ന പ്രദേശത്ത് ടൂറിസ്റ്റുകളെയും കൊണ്ട് ചെന്നതായിരുന്നു ​ഗൈഡ്. അവിടെ വച്ചാണ് ഒരു ജ്വല്ലറി ഉടമ ടിയാനെയും കുടുംബത്തിനെയും ആറ് ലക്ഷത്തോളം വില വരുന്ന ബ്രേസ്‍ലെറ്റ് വാങ്ങാൻ പ്രേരിപ്പിച്ചത്. 

എന്നാൽ, ബ്രേസ്‍ലെറ്റ് തനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ, അത്ര വില വരുന്ന ഒരു ആഭരണം തനിക്ക് വേണ്ട എന്നുമാണ് ടിയാന പറഞ്ഞത്. എന്നാൽ, സെയിൽസ്‍പേഴ്സൺ തുടർച്ചയായി എന്തുകൊണ്ടാണ് അത് വാങ്ങാത്തത് എന്ന് അവളോട് ചോദിച്ചു കൊണ്ടേയിരുന്നത്രെ. പിന്നാലെ, ഷാങ്ങിനെയും അയാൾ വിളിച്ചു വരുത്തി. ഷാങ്ങും അവളോട് എന്തുകൊണ്ടാണ് ബ്രേസ്‍ലെറ്റ് വാങ്ങാത്തത് എന്ന് ചോദിക്കാൻ തുടങ്ങി. 

മാത്രമല്ല, ബ്രേസ്‍ലെറ്റ് വാങ്ങാത്തതിനെ തുടർന്ന് അവളോടും കുടുംബത്തോടും തുടർന്ന് തങ്ങളുടെ ബസിൽ വരേണ്ട, വേറെ വണ്ടി നോക്കിക്കൊള്ളാനും ഇയാൾ പറഞ്ഞത്രെ. പിന്നാലെ സ്ത്രീ പൊലീസിലും ടൂറിസം ഡിപാർട്‍മെന്റിലും ട്രാവൽ ഏജൻസിയിലും എല്ലാം പരാതി നൽകി. ഒടുവിൽ ടൂർ ​ഗൈഡിന് 20,000 യുവാൻ പിഴ വിധിച്ചു. മൂന്ന് മാസത്തേക്ക് ഇയാളുടെ ലൈസൻസും റദ്ദ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം