സൈനികനായ മകന് വേണ്ടി ലളിതവും മനോഹരവുമായ സ്വീകരണമാണ് കുടുംബം ഒരുക്കിയിരിക്കുന്നത്. ആദ്യത്തെ ലീവിന് വരുന്നതാണ് സൈനികൻ എന്നാണ് മനസിലാവുന്നത്.
ഇന്ന് ഇന്ത്യയ്‍ക്ക് സ്വാതന്ത്ര്യദിനമാണ്. വിദേശശക്തികളിൽ നിന്നും നാം സ്വതന്ത്രരായ ദിനം. ഓരോ ഇന്ത്യക്കാരനും അഭിമാനം തോന്നുന്ന ദിനം. രാജ്യത്തിന്റെ സംരക്ഷണത്തിന് വേണ്ടി പോരാടുന്ന സൈനികരെ നാം എല്ലായ്‍പ്പോഴും ഓർക്കാറുണ്ട്. സൈനികരുടെ കുടുംബത്തിനും വലിയ അഭിമാനമാണ് നാടു കാക്കാൻ വേണ്ടിയിറങ്ങിയ അവരുടെ പ്രിയപ്പെട്ടവരെ ചൊല്ലി. അത് തെളിയിക്കുന്ന ഒരു വീഡിയോ ഈ സ്വാതന്ത്ര്യദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കപ്പെട്ടു.
Major Pawan Kumar, Shaurya Chakra -യാണ് വീഡിയോ ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത്. പഞ്ചാബിൽ നിന്നുള്ളതാണ് വീഡിയോ. ഒരു ഇന്ത്യൻ ആർമി ജവാന് യൂണിഫോം എന്നാൽ ഇതാണ് അർത്ഥം എന്ന അടിക്കുറിപ്പോടെയാണ് റിട്ട. മേജർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇങ്ങനെ പ്രചോദനം കിട്ടുന്ന സൈനികരാണ് നമുക്കൊപ്പം ഉള്ളതെങ്കിൽ നമ്മുടെ രാജ്യത്തെ പരാജയപ്പെടുത്താൻ എന്നെങ്കിലും കഴിയുമോ എന്നും മേജർ തന്റെ ട്വീറ്റിൽ ചോദിച്ചു.
വീഡിയോയിൽ സൈനികനായ മകന് വേണ്ടി ലളിതവും മനോഹരവുമായ സ്വീകരണമാണ് കുടുംബം ഒരുക്കിയിരിക്കുന്നത്. ആദ്യത്തെ ലീവിന് വരുന്നതാണ് സൈനികൻ എന്നാണ് മനസിലാവുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരു കാർ വന്ന് നിൽക്കുന്നതാണ് കാണുന്നത്. ചുവന്ന പരവതാനി വിരിച്ചാണ് വീട്ടുകാർ സൈനികനെ സ്വീകരിക്കുന്നത്. സൈനികന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്. ആർമി സ്റ്റൈലിൽ നടക്കുന്ന സൈനികൻ മുത്തശ്ശിയുടെ അടുത്തെത്തിയ ശേഷം അവരെ സല്യൂട്ട് ചെയ്യുന്നതും പാദത്തിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതും കാണാം. പിന്നീട് മുത്തശ്ശൻ അദ്ദേഹത്തെ സ്വീകരിക്കുന്നു.
വളരെ സന്തോഷത്തോടും സ്നേഹത്തോടുമാണ് കുടുംബം സൈനികനെ സ്വീകരിക്കുന്നത്. ആഗസ്ത് 15 -ന് പങ്ക് വച്ചിരിക്കുന്ന വീഡിയോ അനേകം പേരെയാണ് ആകർഷിച്ചത്.
വീഡിയോ കാണാം:
