പലതരം പ്രൊപ്പോസല്‍ വീഡിയോകളും നാം കണ്ടിട്ടുണ്ടാകും. അതുപോലെ, ഒരു വെറൈറ്റി പ്രൊപ്പോസല്‍ സീനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 

അതിമനോഹരമായ പല പ്രൊപ്പോസൽ വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. അതിനെയെല്ലാം കടത്തിവെട്ടുന്ന ഒരു വെറൈറ്റി പ്രൊപ്പോസലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റിലെഒരു പ്രൊബേഷണറി ഫയർഫൈറ്ററാണ് തന്റെ ട്രെയിനിങ്ങിന്റെ ദിവസം കാമുകിക്ക് ഒരിക്കലും മറക്കാനാവാത്ത ഈ അനുഭവം സമ്മാനിച്ചത്. സഹപ്രവർത്തകരുടെ സഹായത്തോടെയാണ് ഫയർഫൈറ്ററായ ജെയ്‌സൺ റാൽഫ് തന്റെ കാമുകി ഡാസിയ മൂറിനെ വ്യത്യസ്തമായ രീതിയിൽ പ്രൊപ്പോസ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റാൻഡൽസ് ഐലൻഡ് ഫയർ അക്കാദമിയിൽ നടന്ന FDNY-യുടെ 'ഫാമിലി ഡേ' ആഘോഷങ്ങൾക്കിടയിലായിരുന്നു ഈ സർപ്രൈസ്. പ്രൊബേഷണറി ഫയർഫൈറ്റർമാർക്ക് തങ്ങൾ പഠിച്ച രക്ഷാപ്രവർത്തനങ്ങൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരമായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

കെട്ടിടത്തിന് മുകളിൽ നടക്കുന്ന ഒരു രക്ഷാപ്രവർത്തനത്തിന്റെ ഡെമോൺസ്ട്രേഷനിൽ വെറുതെ പങ്കെടുക്കുകയാണ് താൻ എന്നാണ് ഡാസിയ കരുതിയിരുന്നത്. ഇതിന്റെ ഭാ​ഗമായി ഒരു ജനൽപടിയിൽ അവൾ ഇരിക്കുകയായിരുന്നു. ആ സമയത്താണ് ഫയർഫൈറ്റിംഗ് ഗിയറൊക്കെ ധരിച്ച ജെയ്‌സൺ റാൽഫ്, കെട്ടിടത്തിന്റെ മുകളിൽ നിന്ന് കയറിലൂടെ താഴേക്ക് ഇറങ്ങി വന്ന് ഡാസിയയെ 'രക്ഷപ്പെടുത്തി'യത്.

Scroll to load tweet…

രക്ഷപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ജെയ്‌സൺ നിലത്തു മുട്ടുകുത്തി നിന്ന് മോതിരം നീട്ടി. ഈ സമയം മറ്റ് ഫയർഫൈറ്റർമാർ 'Marry me' എന്ന് എഴുതിയ ബോർഡുകൾ ഉയർത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു. 'ശനിയാഴ്ച നടന്ന ഫാമിലി ഡേയിൽ പ്രൊബേഷണറി ഫയർഫൈറ്റർ ജെയ്‌സൺ റാൽഫ് കാമുകിയെ പ്രൊപ്പോസ് ചെയ്തു. ഈ ചോദ്യം ചോദിക്കാൻ എല്ലാ സഹപ്രവർത്തകരും ഒപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ഡാസിയ മൂർ 'YES' പറഞ്ഞു. അഭിനന്ദനങ്ങൾ പ്രോബി' എന്നാണ് FDNY പോസ്റ്റിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വീഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. മനോഹരമായ വീഡിയോ എന്നും ആശംസകൾ എന്നും നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്.