Asianet News MalayalamAsianet News Malayalam

Xiomara Castro : ഹോണ്ടുറാസിന് ആദ്യത്തെ വനിതാ പ്രസിഡണ്ട്, ഇടതുപക്ഷനേതാവ് സത്യപ്രതിജ്ഞ ചെയ്‍തു

ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത വിദേശ ഉദ്യോഗസ്ഥരിൽ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഉൾപ്പെടുന്നു. അഴിമതി, ദാരിദ്ര്യം, അക്രമം, മധ്യ അമേരിക്കൻ രാജ്യത്ത് നിന്ന് യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയ്‌ക്കെതിരെ കാസ്‌ട്രോ പോരാടുമെന്ന് ബൈഡൻ ഭരണകൂടം പ്രതീക്ഷിക്കുന്നു. 

First female president in Honduras Xiomara Castro
Author
Honduras, First Published Jan 28, 2022, 10:37 AM IST

മധ്യഅമേരിക്കൻ രാജ്യമായ ഹോണ്ടുറാസി(Honduras)ന് ആദ്യത്തെ വനിതാ പ്രസിഡന്‍റ്(First female president). സിയോമാര കാസ്ട്രോ(Xiomara Castro) രാജ്യത്തിന്റെ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു. 'തകർന്ന' രാജ്യത്തിന്റെ നേതൃത്വം താൻ ഏറ്റെടുക്കുകയാണെന്നും എന്നാൽ സാമൂഹിക നീതിയും സുതാര്യതയും പിന്തുടരുമെന്ന് താന്‍ പ്രതിജ്ഞയെടുക്കുന്നുവെന്നും ഇടതുപക്ഷ നേതാവ് കൂടിയായ കാസ്ട്രോ പറഞ്ഞു. 

First female president in Honduras Xiomara Castro

ശക്തമായ മയക്കുമരുന്ന് കടത്ത് സംഘങ്ങളെ നേരിടുമെന്നും ഗർഭച്ഛിദ്ര നിയമങ്ങൾ ഉദാരമാക്കുമെന്നും 62 -കാരിയായ കാസ്ട്രോ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, അവളുടെ ലിബ്രെ (ഫ്രീ) പാർട്ടിയിലെ കലഹങ്ങള്‍ അവളുടെ അജണ്ടയെ ദുർബലപ്പെടുത്തുന്നുണ്ട്. കാസ്ട്രോയുടെ ഭർത്താവ് മാനുവൽ സെലയ 2006 മുതൽ 2009 വരെ രാജ്യം ഭരിച്ചിരുന്നു. ഒരു അട്ടിമറിയിലൂടെയാണ് അദ്ദേഹത്തെ പുറത്താക്കിയത്. കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് മുമ്പുതന്നെ, അധികാരത്തിൽ നിന്ന് സെലയയെ നീക്കം ചെയ്തതിന് ശേഷമുള്ള വർഷങ്ങളിൽ അവർ രണ്ട് തവണ മത്സരിച്ചു. 

അന്നുമുതൽ, കാസ്ട്രോയ്ക്ക് പൊതുജനങ്ങൾക്കിടയിൽ ഒരു അംഗീകാരമൊക്കെയുണ്ട്. കുംഭകോണങ്ങളും അഴിമതിയാരോപണങ്ങളും കൊണ്ട് പൊറുതിമുട്ടിയ വലതുപക്ഷ നാഷണൽ പാർട്ടിയുടെ 12 വർഷത്തെ ഭരണത്തിന് അന്ത്യമായിട്ടാണ് ഇപ്പോള്‍ അവളുടെ വരവ്. തലസ്ഥാനമായ ടെഗുസിഗാൽപയിലെ ദേശീയ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. 

First female president in Honduras Xiomara Castro

"എനിക്കിപ്പോള്‍ പാരമ്പര്യമായി ലഭിച്ചിരിക്കുന്ന ഈ സാമ്പത്തികദുരന്തം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാണ്" ദേശീയകടം പുനഃക്രമീകരിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടിക്കൊണ്ട് അവർ തന്റെ പ്രസംഗത്തിൽ പറഞ്ഞു. എന്നാല്‍, തന്‍റെ സര്‍ക്കാര്‍ യുവാക്കളില്‍ ആ കടത്തിന്‍റെ ഭാരമുണ്ടാക്കില്ല എന്നും പ്രസിഡണ്ട് പറഞ്ഞു. 

ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത വിദേശ ഉദ്യോഗസ്ഥരിൽ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഉൾപ്പെടുന്നു. അഴിമതി, ദാരിദ്ര്യം, അക്രമം, മധ്യ അമേരിക്കൻ രാജ്യത്ത് നിന്ന് യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയ്‌ക്കെതിരെ കാസ്‌ട്രോ പോരാടുമെന്ന് ബൈഡൻ ഭരണകൂടം പ്രതീക്ഷിക്കുന്നു. തായ്‌വാൻ വൈസ് പ്രസിഡന്റ് വില്യം ലായിയും ചടങ്ങിൽ ഉണ്ടായിരുന്നു. കാരണം തായ്‌പേയിയുമായി നയതന്ത്രബന്ധം പുലർത്തുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഹോണ്ടുറാസ്. 

Follow Us:
Download App:
  • android
  • ios