Asianet News MalayalamAsianet News Malayalam

ഈ ഫാര്‍മസിയില്‍ മരുന്നിന് പകരം കിട്ടുന്നത് കവിതകള്‍, ഓരോ അസുഖത്തിനും ഓരോയിനം കവിത!

പൊതുജനങ്ങൾക്കായി തുറന്ന ഈ ഫാർമസി നാട്ടുകാർക്കിടയിൽ വൻവിജയമായി. മാത്രമല്ല ഓൺ‌ലൈനിലൂടെ സംശയങ്ങൾ തീർക്കാനും കവിതകൾ‌ ഓൺ‌ലൈനായി വാങ്ങാനും അവിടെ സംവിധാനമുണ്ട്. 

first poetry pharmacy in the world
Author
Bishops Castle, First Published Jan 5, 2020, 12:30 PM IST

അസുഖങ്ങൾക്ക് ഒരു കുറവുമില്ലാത്ത ഇന്നത്തെക്കാലത്ത് ഏറ്റവും കൂടുതൽ തഴച്ചുവളരുന്ന ഒരു വ്യവസായമാണ് മരുന്നുകച്ചവടം. ഇപ്പോൾ മരുന്നുകടകളിൽ ഒരു സ്ഥിരം സന്ദർശകരാകേണ്ട അവസ്ഥയാണ് പലർക്കും. ഒരുപക്ഷേ, ലോകത്തിലെ എല്ലയിടത്തും ഇതേ സാഹചര്യമാണുള്ളത്. ഇംഗ്ലണ്ടിലെ ഷ്രോപ്പ്ഷയർ കൗണ്ടിൽ അടുത്തകാലത്തായി ഒരു മരുന്ന് ഫാർമസി തുറക്കുകയുണ്ടായി. അവിടെ പക്ഷേ, ഗുളികകൾക്ക് പകരം കവിതകളാണ് ലഭിക്കുക. ലോകത്തിലെ ആദ്യത്തെ കവിതാ ഫാർമസിയായ അതിൽ എല്ലാ രോഗത്തിനും മരുന്നുകൾ ലഭ്യമാണ്. അതും കവിതകളുടെ രൂപത്തിൽ... മരുന്നുകൾകൊണ്ട് മാറ്റാൻ സാധിക്കാത്തത് കവിതകൾകൊണ്ട് സുഖപ്പെടുത്താൻ ശ്രമിക്കുകയാണ് ഈ കവിതാ ഫർമസി. 

കവി ഡെബോറ അൽമയാണ് ലോകത്തിലെ ആദ്യത്തെ വാക്ക്-ഇൻ കവിതാ ഫാർമസിയായ ഇത് സ്ഥാപിച്ചത്.  കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി ഈ കവിതാ ഫാർമസി അടിയന്തര കവിത ആംബുലൻസായി പ്രവർത്തിക്കുകയായിരുന്നു. കവിതകൾ വിതരണം ചെയ്യലായിരുന്നു കവിത ആംബുലൻസിന്‍റെ ലക്ഷ്യം. കവിതാ ഫാർമസി, കവിതാ പുസ്‍തകങ്ങളിലൂടെയും മറ്റ് സാഹിത്യകൃതികളിലൂടെയും രോഗികളുടെ വൈകാരിക രോഗങ്ങളെ സുഖപ്പെടുത്തുന്ന. കാവ്യാത്മക സംവാദങ്ങൾക്ക് പുറമെ, കവിതാ ഫാർമസിയിൽ ഒരു ഡിസ്പെൻസറി കഫേയും ഉണ്ട്. ഇതിനെല്ലാം പുറമെ കവിത വർക്ക് ഷോപ്പുകളും ഇവിടെ  സംഘടിപ്പിക്കുന്നു. കവിത ആളുകളുടെ മാനസികാസമ്മർദ്ദത്തെ പരിഹരിക്കുമെന്നും മാനസികാരോഗ്യത്തെ വീണ്ടെടുക്കാൻ സഹായിക്കുമെന്നും അൽമ വിശ്വസിക്കുന്നു. ഓര്‍മ്മക്കുറവുള്ള രോഗികളിൽ ഇത് നല്ല രീതിയിൽ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'കവിത ഫാർമസിസ്റ്റ്' എന്നറിയപ്പടുന്ന അൽമ കവിതയ്ക്ക് പുറമെ ഫിൽട്ടറുകളും ടോണിക്സുകളും നിർദ്ദേശിക്കുന്നു.

first poetry pharmacy in the world

 

പൊതുജനങ്ങൾക്കായി തുറന്ന ഈ ഫാർമസി നാട്ടുകാർക്കിടയിൽ വൻവിജയമായി. മാത്രമല്ല ഓൺ‌ലൈനിലൂടെ സംശയങ്ങൾ തീർക്കാനും കവിതകൾ‌ ഓൺ‌ലൈനായി വാങ്ങാനും അവിടെ സംവിധാനമുണ്ട്. വിക്ടോറിയൻ മാതൃകയിലുള്ള കടയിൽ മരുന്നുകുപ്പികളുടെ നീണ്ട നിരകൾ കാണാം. ആ സുതാര്യമായ കുപ്പികൾക്കകത്ത് കവിതയുടെ വരികളും വായിക്കാം. കവിതകളെ അവയുടെ രീതി അനുസരിച്ച് തരംതിരിച്ചിട്ടുണ്ടെന്നും, ഉപഭോക്താവിന്റെ ആവശ്യങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടശേഷം ഫാർമസിസ്റ്റ് രോഗികൾക്ക് ആവശ്യമായ കവിതകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അലസത, മന്ദത, ഇന്‍റർനെറ്റ് ആസക്തി മുതലായവയ്ക്കും ഇവിടെ മരുന്ന് ലഭ്യമാണ്.

ലോകാരോഗ്യ സംഘടന അടുത്തിടെ ഒരു റിപ്പോർട്ട് പുറത്തിറക്കി. അതിൽ ആരോഗ്യകാര്യങ്ങളില്‍ കലയുടെ ഗുണങ്ങളെ തെളിവുകൾ സഹിതം വിശദീകരിക്കുകയുണ്ടായി. 'ശരിയായ വ്യക്തിക്ക് നൽകുന്ന ശരിയായ കവിതയ്ക്ക് ഒരു വലിയ മാറ്റമുണ്ടാക്കാൻ കഴിയും' എന്ന് കവിതാ ഫാർമസി വിശ്വസിക്കുന്നു. ഉപഭോക്താക്കളുടെ ആവേശം ഉയർത്താൻ കോഫി, ടീ, സ്‍നാക്കുകൾ, സോഡകൾ തുടങ്ങിയവ വിൽക്കുന്ന ഒരു കഫേയും ഇവിടെയുണ്ട്. 

Follow Us:
Download App:
  • android
  • ios