ബോട്ടിൽ ദൂരേക്ക് നീങ്ങിയതിന് ശേഷമാണ് ഇരുവർക്കും ഒന്ന് ശാന്തമാകാനും എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ധാരണയുണ്ടാക്കാനും സാധിച്ചത്.
രണ്ട് മത്സ്യത്തൊഴിലാളികൾ(Fishermen) വെള്ളത്തിൽ നിർത്തിയിട്ടിരുന്ന ബോട്ടിൽ ഉറങ്ങുകയായിരുന്നു. കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ടത് തൊട്ടടുത്ത് ഒരു മുതല(Crocodile). അതും ആക്രമിക്കാൻ പാകത്തിൽ തയ്യാറായി നിൽക്കുന്ന ഒരു മുതല. ജേസൺ ചാൾസ്, ഡേവിഡ് മിഗൽ(Jason Charles and David Miegle) എന്നീ രണ്ട് മത്സ്യത്തൊഴിലാളികൾ ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ കാറ്റോ നദി(Cato River in the Northern Territory)യിലേക്ക് പോയതായിരുന്നു. പക്ഷേ, അവരുടെ ബോട്ടിൽ വച്ചു തന്നെ ആക്രമണകാരിയായ ഒരു മുതലയെ അവർക്ക് നേരിടേണ്ടി വന്നു.
ഡേവിഡാണ് 'മുതല മുതല' എന്ന് ഉറക്കെ പറഞ്ഞത്. പുലർച്ചെ അഞ്ച് മണിക്കാണ് സംഭവം. ഡേവിഡിന്റെ അലർച്ച കേട്ടാണ് ചാൾസ് ഉണർന്നത്. തുടർന്ന് ബോട്ടിൽ നിന്നും 10 മീറ്റർ അകലെയുള്ള വലിയ മുതലയെ അയാൾ കണ്ടു. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മുതലയായിരുന്നു അത് എന്ന് ചാൾസ് പറയുന്നു. “ഇത് മോട്ടോർ കവർ ഏതാണ്ട് വലിച്ചെറിഞ്ഞു. അതിൽ ഇപ്പോഴും മുതലയുടെ പല്ലിന്റെ അടയാളങ്ങളുണ്ട്” അദ്ദേഹം പറഞ്ഞു. മുതല ഏതുനിമിഷവും ബോട്ടിലേക്ക് ചാടാൻ പോകുന്നതുപോലെയായിരുന്നു. രണ്ടാമതായി അത് ബോട്ടിലേക്ക് കടന്ന് ആക്രമിക്കാൻ തുനിയുകയാണ് എന്ന് മനസിലായ ചാൾസ് ബോട്ടിന്റെ മുന്നിലേക്ക് പോയി നങ്കൂരം വലിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് ജീവിതത്തിൽ ഇതിനുമുമ്പ് ഇത്തരമൊരു ഏറ്റുമുട്ടൽ നേരിടേണ്ടി വന്നിട്ടില്ല. അതിനാൽ തന്നെ രണ്ടുപേരും നന്നായി ഭയന്നു. ബോട്ടിൽ ദൂരേക്ക് നീങ്ങിയതിന് ശേഷമാണ് ഇരുവർക്കും ഒന്ന് ശാന്തമാകാനും എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ധാരണയുണ്ടാക്കാനും സാധിച്ചത്.
ബോട്ടിന്റെ ഫാനായിരിക്കാം മുതലയെ ആകർഷിച്ചത്. ഇത് പ്രജനന കാലമായതിനാൽ തന്നെ മുതല കൂടുതൽ ആക്രമണസ്വഭാവം കാണിച്ചേക്കാം എന്നും ചാൾസ് പറയുന്നു. അവൻ പറഞ്ഞു, “തന്റെ വെള്ളത്തിൽ നിന്ന് ഇറങ്ങാൻ അവൻ ഞങ്ങളോട് പറയുകയായിരുന്നു. ഞങ്ങൾ അവന്റെ പ്രദേശത്ത് മാത്രമായിരുന്നുവെന്ന് ഞാൻ കരുതുന്നു.“
ഏതായാലും ഇപ്പോഴും ചാൾസും ഡേവിഡും മുതലയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്.
