സൂക്ഷ്മമായ ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം സൂചി വിജയകരമായി പുറത്തെടുക്കുകയായിരുന്നു. ശേഷം കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.

ചൈനയിൽ അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞ് തയ്യൽ സൂചി വിഴുങ്ങി. പിന്നാലെ, കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ സൂചി കുട്ടിയുടെ ഹൃദയത്തിൽ തുളച്ച് കയറിയതായി കണ്ടെത്തി. കുട്ടിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും ബോധം നഷ്ടപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. 

ഷാൻസി പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സിയാൻ ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്. തയ്യൽ സൂചി കുഞ്ഞിന്റെ ഹൃദയത്തിന്റെ ഇടത് വെൻട്രിക്കിളിൽ തുളച്ചുകയറിയിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. കുഞ്ഞിനെ ഉടൻ തന്നെ ഓപ്പറേഷൻ റൂമിലേക്ക് മാറ്റുകയും മെഡിക്കൽ സംഘം വേഗം തന്നെ കുട്ടിയെ രക്ഷിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. 

പിന്നീട്, സൂക്ഷ്മമായ ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം സൂചി വിജയകരമായി പുറത്തെടുക്കുകയായിരുന്നു. ശേഷം കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. കുട്ടിയെ എന്ന് ഡിസ്‍ചാർജ് ചെയ്യാനാവും എന്ന കാര്യത്തിൽ ആശുപത്രി വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. 

കഴിഞ്ഞ സപ്തംബറിലും ചൈനയിൽ സമാനമായ ഒരു സംഭവം നടന്നിരുന്നു. മൂത്രമൊഴിക്കുന്നതിനിടയിൽ കഠിനമായ വേദന അനുഭവപ്പെടുന്നു എന്ന പരാതിയുമായി ഒരു ആൺകുട്ടി ആശുപത്രിയിൽ എത്തുകയായിരുന്നു. 11 വയസുള്ള ആൺകുട്ടിയാണ് കടുത്ത വേദന സഹിക്കാനാവാതെ പരിശോധനയ്ക്കായി എത്തിയത്. ഒടുവിൽ എക്സ് റേ എടുത്തപ്പോൾ കുട്ടിയുടെ മൂത്രസഞ്ചിയിൽ ഒരു അക്യുപങ്ചർ സൂചിയാണ് കണ്ടെത്തിയത്. 

ആദ്യം ആശുപത്രിയിലുള്ളവർക്ക് ഇത് എങ്ങനെ സംഭവിച്ചു എന്ന് മനസിലായില്ല എങ്കിലും അവസാനം കുട്ടി തന്നെ അ
ത് താൻ ബോറടിച്ചപ്പോൾ ചെയ്തതാണ് എന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് ശസ്ത്രക്രിയയിലൂടെ സൂചി നീക്കം ചെയ്യുകയും ചെയ്തു.