ഡ്രൈവിം​ഗ് പഠിക്കുക എന്നത് തന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്നാണ് വിക്ടോറിയ പറയുന്നത്. എന്നാൽ ദയയോടെ പെരുമാറിയ ചില അപരിചിതരെ കുറിച്ചും അവൾ സൂചിപ്പിക്കുന്നുണ്ട്.

യുക്രൈനിൽ നിന്നുള്ള വിക്ടോറിയ ചക്രബർത്തി വിവാഹം ചെയ്തത് ഒരു ഇന്ത്യൻ യുവാവിനെയാണ്. ഇന്ത്യയിൽ നിന്നുള്ള തന്റെ വേറിട്ട അനുഭവങ്ങൾ പലപ്പോഴും അവർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുമുണ്ട്. അതിൽ പലതും ഇന്ത്യയെ കുറിച്ച് പുറത്ത് നിന്നുള്ളവർക്കുണ്ടാവുന്ന മിഥ്യാധാരണകളെ തിരുത്തിക്കുറിക്കുന്നവയായി മാറാറുണ്ട്. എന്നാൽ, ഇത്തവണ വിക്ടോറിയ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ ഇന്ത്യയിലെ ഡ്രൈവിം​ഗ് സമയത്ത് താൻ കണ്ട കുറച്ച് കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. 8 വർഷമായി താൻ ഇന്ത്യയിൽ ഡ്രൈവ് ചെയ്യുന്നു. ഒരു യുക്രൈൻ സ്വദേശി എന്ന നിലയിൽ താൻ ശ്രദ്ധിച്ച ചില കാര്യങ്ങൾ ഇവയാണ് എന്ന് പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ഡ്രൈവിം​ഗ് പഠിക്കുക എന്നത് തന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്നാണ് വിക്ടോറിയ പറയുന്നത്. എന്നാൽ ദയയോടെ പെരുമാറിയ ചില അപരിചിതരെ കുറിച്ചും അവൾ സൂചിപ്പിക്കുന്നുണ്ട്. ആദ്യം താൻ ഡ്രൈവ് ചെയ്ത് തുടങ്ങിയപ്പോൾ ശരിക്കും പേടിച്ചിരുന്നു. എന്നാൽ, അപരിചിതരായ നല്ല മനുഷ്യർ തന്നെ പാർക്ക് ചെയ്യാനും മറ്റും സഹായിച്ചു. ശരിക്കും താൻ വിമാനം ലാൻഡ് ചെയ്യുന്നത് പോലെയാണ് അവർ തന്നെ ​ഗൈഡ് ചെയ്തത് എന്നാണ് വിക്ടോറിയ പറയുന്നത്.

ഇന്ത്യയിൽ ഡ്രൈവിം​ഗിനിടെ ശ്രദ്ധിച്ച അഞ്ച് കാര്യങ്ങളെ കുറിച്ചും അവൾ പറയുന്നുണ്ട്.

ഭയങ്കര ട്രാഫിക്കാണെങ്കിലും അപകടങ്ങൾ നാം കരുതുന്നതിനേക്കാൾ കുറവാണ്.

ഹോണടിക്കുക എന്നത് ഇവിടെ ശരിക്കും ഒരു ഭാഷയാണ്. നിങ്ങൾ പതുക്കെ അത് പഠിക്കും.

മോട്ടോര്‍ ഡ്രൈവര്‍മാര്‍ക്ക് എപ്പോഴും പൊലീസിന്റെ ശകാരം കേൾക്കും, അതിനി അവര്‍ ഒന്നും ചെയ്തില്ലെങ്കിലും.

"ഫാസ്റ്റ് & ഫ്യൂരിയസ് കൊൽക്കത്ത ഡ്രിഫ്റ്റിന്റെ" ഓഡിഷനിൽ പങ്കെടുക്കുന്നത് പോലെയാണ് ഇവിടെ റിക്ഷകൾ ഓടിക്കുന്നത്.

പിന്നെ ബസുകളുടെ കാര്യം. അതിൽ എന്നെ വിശ്വസിക്കൂ. അതിൽ നിന്നും മാറി നിൽക്കൂ.

View post on Instagram

ഇത്രയുമാണ് വിക്ടോറിയ പറയുന്നത്. എന്തായാലും വിക്ടോറിയ ഇന്ത്യയിലെ ഡ്രൈവിം​ഗിനെ കുറിച്ച് നന്നായി മനസിലാക്കി കഴിഞ്ഞു എന്നാണ് പലരുടേയും അഭിപ്രായം.