ഈ ചെരിപ്പ് ഒരു മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചിരിക്കും. ഇതുവഴി ചെരിപ്പ് ഉപയോ​ഗിക്കുന്നവരുടെ കുടുംബാം​ഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ വിശ്വസ്തരായ ആർക്കെങ്കിലുമോ അലർട്ട് പോവുകയാണ് ചെയ്യുന്നത്. 

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ലോകത്ത് എല്ലായിടത്തും വർധിച്ചു വരികയാണ്. പ്രായഭേദമന്യേ സ്ത്രീകൾ ഉപദ്രവിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. പലപ്പോഴും സഹായത്തിന് ആരുമെത്താത്തതും ആരെയും വിളിക്കാനാവാത്തതും എല്ലാം ഈ അവസ്ഥ ഭീകരമാക്കി. എങ്കിലും തങ്ങളാൽ കഴിയുന്ന മുൻകരുതലുകൾ ചിലപ്പോൾ സ്ത്രീകൾ കൈക്കൊണ്ടിരുന്നു. അതുപോലെ, ചില സുരക്ഷാക്രമീകരണങ്ങളും ഉണ്ട്. കാബുകളിലെ റേപ്പ് വിസിൽ, എസ്ഒഎസ് ബട്ടൺ തുടങ്ങി പലതും അതിൽ പെടുന്നു. 

എന്നിരുന്നാലും രണ്ട് സ്കൂൾ വിദ്യാർത്ഥികൾ സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി നിർമ്മിച്ച ചെരിപ്പാണ് ഇപ്പോൾ വാർത്തയാവുന്നത്. സുരക്ഷാ സംവിധാനമുള്ള ചെരിപ്പ് നിർമ്മിക്കുക എന്നതിനേക്കാൾ അത് നിർമ്മിച്ചത് രണ്ട് സ്കൂൾ വിദ്യാർത്ഥികളാണ് എന്നതാണ് ഇതിനെ വേറിട്ടതാക്കുന്നത്. വിരലിന്റെ താഴെയായിട്ടാണ് ഈ ചെരിപ്പിൽ ഒരു ബട്ടൺ ഉള്ളത്. എസ്ഒഎസ് അലർട്ട് നൽകാൻ ചെരിപ്പ് ധരിക്കുന്നവർ ചെയ്യേണ്ടത് ഈ ബട്ടൺ ഒന്ന് അമർത്തുക എന്നത് മാത്രമാണ്. 

ഈ ചെരിപ്പ് ഒരു മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചിരിക്കും. ഇതുവഴി ചെരിപ്പ് ഉപയോ​ഗിക്കുന്നവരുടെ കുടുംബാം​ഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ വിശ്വസ്തരായ ആർക്കെങ്കിലുമോ അലർട്ട് പോവുകയാണ് ചെയ്യുന്നത്. അലർട്ട് പോവുക മാത്രമല്ല, ഇവിടെ നിന്നുള്ള ശബ്ദങ്ങളും അതിനൊപ്പം ലഭിക്കും. അതുവഴി ഏതവസ്ഥയിലാണ് ചെരിപ്പ് ഉപയോ​ഗിക്കുന്നവർ ഉള്ളത് എന്ന് മനസിലാക്കാനും സാധിക്കും. 

ചെരിപ്പ് വികസിപ്പിച്ച അമൃത് തിവാരി എന്ന വിദ്യാർത്ഥി പറയുന്നത് ഭാവിയിൽ ചെരിപ്പിൽ ക്യാമറ വയ്ക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട് എന്നാണ്. ചെരിപ്പുകളിൽ ഒന്നിൽ, അതിക്രമം നടത്തുന്നവർക്ക് നേരെ പ്രയോ​ഗിക്കാനുള്ള വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുമെന്നും അത് ചെരിപ്പ് ഉപയോ​ഗിക്കുന്നവർക്ക് ദോഷമൊന്നും ഉണ്ടാക്കാത്ത രീതിയിൽ ആയിരിക്കുമെന്നും മറ്റൊരു വിദ്യാർത്ഥിയായ കോമൾ ജയ്സ്വാൾ പറയുന്നു. 

(ചിത്രം പ്രതീകാത്മകം)

പട്ടാപ്പകൽ, ആൾക്കൂട്ടത്തിൽ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, ഫോൺ തട്ടിപ്പറിച്ച് യുവതിയെ വലിച്ചിഴച്ച് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം