Asianet News MalayalamAsianet News Malayalam

നാസി തടങ്കൽപ്പാളയങ്ങൾക്ക് കാവൽ നിന്നു, മൂവായിരത്തഞ്ഞൂറിലധികം പേരെ കൊല്ലാൻ കൂട്ടുനിന്നു, 100 -കാരന് വിചാരണ

കോടതിയിൽ ഹാജരാകേണ്ട ദിവസം പ്രതി ഒളിവിൽ പോയതിന് ശേഷം ഈ മാസം അവസാനം വരെ ആ വിചാരണ മാറ്റിവച്ചു.

former concentration camp guard 100 year old has gone on trial
Author
Germany, First Published Oct 8, 2021, 3:19 PM IST
  • Facebook
  • Twitter
  • Whatsapp

ജർമ്മനിയിൽ 100 ​​വയസ് പ്രായമായ മുൻ കോൺസൺട്രേഷൻ ക്യാമ്പ് ഗാർഡിനെ ( former concentration camp guard) വിചാരണ ചെയ്തു. 3,500-ലധികം ആളുകളുടെ കൊലപാതകത്തിന് ഒരു കൂട്ടാളിയായി പ്രവര്‍ത്തിച്ചു എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് നാസികൾ ചെയ്ത കുറ്റങ്ങൾക്ക് പ്രോസിക്യൂഷൻ നേരിടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇയാള്‍. 

ബെർലിനു പുറത്തുള്ള സച്ചൻഹാസൻ തടങ്കൽപ്പാളയത്തിൽ 3,518 ആളുകളുടെ കൊലപാതകത്തിന് സഹായിച്ചുവെന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. നാസി പാർട്ടിയുടെ അർദ്ധസൈനിക വിഭാഗമായ എസ്‌എസിന്റെ ഒരു അംഗമായിരുന്ന ഇയാള്‍ 1942 -നും 1945 -നും ഇടയിൽ ഒരു ഗാര്‍ഡായി സേവനമനുഷ്ഠിച്ചു.

former concentration camp guard 100 year old has gone on trial

ആദ്യകാല നാസി തടങ്കൽപ്പാളയങ്ങളിലൊന്നായി 1936 -ൽ ആരംഭിച്ചതിനുശേഷം 200,000 -ത്തിലധികം ആളുകൾ സച്ച്സെൻഹൗസനിൽ തടവിലായിരുന്നു. പതിനായിരക്കണക്കിന് ആളുകൾ അവിടെ കൊല്ലപ്പെട്ടു. പട്ടിണി, രോഗം, നിർബന്ധിത തൊഴിൽ, മെഡിക്കൽ പരീക്ഷണങ്ങൾ, വെടിവെപ്പ്, വാതകപ്രയോഗം അല്ലെങ്കിൽ തൂക്കിക്കൊല്ലൽ എന്നിവയിലൂടെയൊക്കെ ആളുകളെ ഇല്ലാതാക്കി. 

"പ്രതി അറിഞ്ഞും മനസ്സോടെയും കൊല്ലാന്‍ സഹായിക്കാനെന്ന തരത്തില്‍ ഗാർഡ് ഡ്യൂട്ടി നിർവ്വഹിച്ചു. ഇത് കൊലപാതകത്തെ സഹായിച്ചു" പ്രോസിക്യൂട്ടർ സിറിൽ ക്ലെമന്റ് ന്യൂറുപ്പിൻ സംസ്ഥാന കോടതിയിൽ പറഞ്ഞു. പ്രതിയുടെ പ്രായക്കൂടുതൽ കാരണം, സെഷനുകൾ ഒരു ദിവസത്തിൽ രണ്ടര മണിക്കൂർ ആയി പരിമിതപ്പെടുത്തും. 

ഹോളോകോസ്റ്റ് അതിജീവിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും വളരെ വൈകി എങ്കിലും 76 വർഷങ്ങൾക്ക് ശേഷം, നീതി കിട്ടുകയാണ്. "കൊലപാതകങ്ങളെക്കുറിച്ച് സംസാരിക്കാനും അവരുടെ ജീവിതകാലം മുഴുവൻ അവർ അനുഭവിച്ച നഷ്ടത്തെക്കുറിച്ച് സംസാരിക്കാനുമുള്ള അവസരമാണിത്" എന്ന് ഇന്റർനാഷണൽ ഓഷ്വിറ്റ്സ് കമ്മിറ്റി എക്സിക്യൂട്ടീവ് പ്രസിഡന്റ് ക്രിസ്റ്റോഫ് ഹ്യൂബ്നർ VICE വേൾഡ് ന്യൂസിനോട് പറഞ്ഞു.

എന്നിരുന്നാലും, പ്രതിയുടെ അഭിഭാഷകൻ സ്റ്റീഫൻ വാട്ടർകാമ്പിന്റെ കോടതിയിൽ നടത്തിയ പ്രസ്താവനയിൽ അവർ നിരാശരായി. തന്റെ ക്ലയന്റ് തനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് വക്കീല്‍ പറഞ്ഞത്. "അതിജീവിച്ചവരും അവരുടെ കുടുംബങ്ങളും ഈ വ്യക്തി സംസാരിക്കുമെന്നും എന്തെങ്കിലും പറയുമെന്നും പ്രതീക്ഷിച്ചിരുന്നു, പക്ഷേ അവൻ നിശബ്ദനായിരിക്കുമെന്ന് തോന്നുന്നു. ഇതിനർത്ഥം എസ്‌എസിന്റെ നിശബ്ദത തുടരുന്നു എന്നാണ്" ഹ്യൂബ്നർ പറഞ്ഞു. 

former concentration camp guard 100 year old has gone on trial

വിചാരണയിൽ പങ്കെടുത്തവരിൽ 100 ​​വയസുള്ള ലിയോൺ ഷ്വാർസ്ബോമും ഉൾപ്പെടുന്നു. സച്ചൻഹൗസസില്‍ നിന്നും അതിജീവിച്ചയാളാണ് ലിയോണ്‍. “കൊല്ലപ്പെട്ട എന്റെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും എന്റെ പ്രിയപ്പെട്ടവർക്കുമുള്ള അവസാന വിചാരണയാണിത്. അതിൽ അവസാനത്തെ കുറ്റവാളിയും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയോടെ” മറ്റ് രണ്ട് നാസി തടങ്കൽപ്പാളയങ്ങളെക്കൂടി അതിജീവിച്ച ഷ്വാർസ്ബോം ജർമ്മനിയുടെ ഡി‌പി‌എ വാർത്താ ഏജന്‍സിയോട് പറഞ്ഞു. 

സ്റ്റുത്തോഫ് തടങ്കൽപ്പാളയത്തിൽ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന 96 വയസ്സുള്ള ഒരു സ്ത്രീ മറ്റൊരു ജർമ്മൻ കോടതിയിൽ വിചാരണയ്ക്ക് വിധിക്കപ്പെട്ടതിന് ഒരാഴ്ച കഴിഞ്ഞാണ് ഈ വിചാരണ നടക്കുന്നത്. കോടതിയിൽ ഹാജരാകേണ്ട ദിവസം പ്രതി ഒളിവിൽ പോയതിന് ശേഷം ഈ മാസം അവസാനം വരെ ആ വിചാരണ മാറ്റിവച്ചു. മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. 


 

Follow Us:
Download App:
  • android
  • ios