ശീതയുദ്ധകാലത്ത് തന്‍റെ 14 -ാം വയസിലാണ് കീത്തിന് രഹസ്യ യുദ്ധ തന്ത്രത്തിന്‍റെ ഭാഗമായി ഗ്വേർൺസി ദ്വീപില്‍ ജോലി ലഭിക്കുന്നത്. പിന്നീട് 66 വര്‍ഷത്തോളം ആ രഹസ്യം അദ്ദേഹം തന്‍റെ കുടുംബത്തോട് പോലും പറഞ്ഞില്ല. ഒടുവില്‍ 80 -ാം പിറന്നാളിന് അദ്ദേഹം ആ രഹസ്യം കുടുംബത്തോട് പങ്കുവച്ചു.  


ഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ യുദ്ധങ്ങള്‍ നടന്ന ഭൂഖണ്ഡം യൂറോപ്പാണ്. വര്‍ഷങ്ങളോളം നീണ്ടുനിന്ന രണ്ട് ലോകമഹായുദ്ധങ്ങളിലൂടെയാണ് യൂറോപ്പ് കഴിഞ്ഞ നൂറ്റാണ്ടില്‍ കടന്ന് പോയത്. രണ്ട് മഹായുദ്ധങ്ങളില്‍ക്കിടയില്‍ ഏതെങ്കിലും രീതിയില്‍ ഭാഗഭക്കാകാതെ യൂറോപ്പിലെ ഒരു മനുഷ്യനും കടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. സ്വന്തം രാജ്യത്തിന്‍റെ സുരക്ഷയില്‍ പട്ടാളക്കാരെ പോലെ സാധാരണക്കാരനും പങ്കാളികളായി. രണ്ടാം ലോക മഹായുദ്ധാനന്തരം യൂറോപ്പില്‍ നിലനിന്നിരുന്ന ശീതയുദ്ധ കാലവും ഏതാണ്ട് അത് പോലെ തന്നെയായിരുന്നു.ശീതയുദ്ധ കാല അസ്വസ്ഥതകള്‍ക്കിടിയില്‍ സൈനിക സേവനം ചെയ്യേണ്ടിവന്ന ഒരു ഇലക്ട്രീഷ്യന്‍ 66 വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ 80 -ാം പിറന്നാളിന് കുടുംബത്തോട് ആ സൈനിക രഹസ്യം പങ്കുവച്ചു. 

'ഇത് നാണക്കേട്'; ബെംഗളൂരുവില്‍ 500 മീറ്റര്‍ ഓട്ടോ യാത്രയ്ക്ക് 100 രൂപ; ചേരി തിരിഞ്ഞ് നെറ്റിസണ്‍സ് !

ഇംഗ്ലണ്ടിനും ഫ്രാന്‍സിനും ഇടയിലുള്ള ഇംഗ്ലീഷ് ചാനലിലെ ഒരു ദ്വീപാണ് ഗ്വേർൺസി. 1957 ന് ശേഷം ആദ്യമായി ഗ്വേർൺസി ദ്വീപിലേക്ക് തിരിച്ചു വന്ന കീത്ത് ടോസ്റ്റെവിൻ (80) ആണ് തന്‍റെ കുടുംബത്തോട് രഹസ്യം വെളിപ്പെടുത്തിയത്. 1957-ൽ കീത്ത് ടോസ്‌റ്റീവിന് 14 വയസ്സുള്ളപ്പോളാണ് അദ്ദേഹത്തിനുള്ള ആദ്യ സൈനിക നിര്‍ദ്ദേശം ലഭിക്കുന്നത്. അത് ഗ്വേർൺസി ദ്വീപിലെ മുന്‍ ജർമ്മൻ ബങ്കറിൽ വൈദ്യുതി സ്ഥാപിക്കാനായിരുന്നു. പക്ഷേ, അത് അതീവ രഹസ്യമായി സൂക്ഷിക്കാനും മേലുദ്യോഗസ്ഥന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ശീതയുദ്ധകാലത്ത് അണുബോംബ് ആക്രമണമുണ്ടായാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അഭയകേന്ദ്രമായി മാറാൻ ബങ്കറുകള്‍ തയ്യാറാകുന്നുവെന്ന് അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താനും അതിന്‍റെ ഭാഗമായിരുന്നെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. മാത്രമല്ല, കഴിഞ്ഞ 66 വര്‍ഷക്കാലത്തിനിടെ കീത്ത് ഒരിക്കല്‍ പോലും തന്നെ ഏല്‍പ്പിച്ച ജോലിയെ കുറിച്ച് പുറത്ത് പറഞ്ഞില്ല, 'രഹസ്യ പദ്ധതിക്ക് കാരണമൊന്നും ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞിരുന്നില്ല. മാത്രമല്ല, തന്‍റെ ജോലിയുടെ ഉദ്ദേശമെന്താണെന്ന് പോലും ഇപ്പോഴും എനിക്ക് ഉറപ്പില്ല. എനിക്ക് കിട്ടിയത് വളരെ വർഷങ്ങൾക്ക് ശേഷം ആരോ എന്നോട് സംസാരിച്ചതിന്‍റെ സൂചന മാത്രമാണ്, അണുവികരണമുണ്ടായാല്‍ ഗ്വേർൺസിലെ ഒരു മുതിർന്ന എക്സിക്യൂട്ടീവിന് താമിസിക്കാനെന്ന് മാത്രം പറഞ്ഞു. ഫ്രാൻസിൽ നിന്ന് എന്തെങ്കിലും വികിരണം ഉണ്ടായാല്‍ അറിയിക്കണമെന്നും. അത്രമാത്രം.' അദ്ദേഹം പറയുന്നു. 

ബഹിരാകാശ യാത്രികര്‍ക്ക് അസ്ഥിക്ഷയം സംഭവിക്കുന്നതെന്ത് കൊണ്ട്? സീബ്രാഫിഷിനെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ചൈന

ഒടുവില്‍ 66 വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ ഏല്‍പ്പിച്ച ആ രഹസ്യത്തെ കുറിച്ച് വ്യക്തമാക്കാന്‍ അദ്ദേഹം കുടുംബത്തോടൊപ്പം ഗ്വേർൺസി ദ്വീപിലെത്തി. 1980 -കൾ മുതൽ ഈ ബങ്കർ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍, 80 -ാം പിറന്നാളിന് കീത്ത് ടോസ്റ്റെവിന് ബങ്കര്‍ സന്ദര്‍ശിക്കാന്‍ ബങ്കറിന്‍റെ ഇപ്പോഴത്തെ സൂക്ഷിപ്പുകാരായ ഫെസ്റ്റംഗ് ഗ്വേർൺസി അനുമതി നല്‍കി. എന്നാല്‍, കീത്തും ഗ്വേർൺസി ബങ്കറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിയാതെ അദ്ദേഹത്തോടൊപ്പം കുടുംബവും കാനഡയില്‍ നിന്ന് ഗ്വേർൺസി ദ്വീപിലെത്തി. പിന്നീട് മാധ്യമങ്ങളുമായി സംസാരിക്കവെ കീത്തിന്‍റെ ഇളയ മകള്‍ പറഞ്ഞത്, ' അദ്ദേഹത്തെ കുറിച്ച് എല്ലാം അറിയാമായിരുന്നുവെന്നാണ് ഞങ്ങള്‍ ഇതുവരെ കരുതിയത്. എന്നാല്‍, ഇവിടെ എത്തിയപ്പോള്‍ അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് ആയിരുന്നു.' എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക