'ഇത് എങ്ങനെ എങ്കിലും അതിൽ പറഞ്ഞിരിക്കുന്ന ആളിൽ എത്തിക്കണം. അത് ഇതുവരെ പോസ്റ്റ് ചെയ്തില്ലായിരുന്നു എങ്കിലോ. എന്നും ഒരാൾ കമന്റ് നൽകി. 'ഇത് സത്യജിത് റേയുടെ ഒരു സിനിമ പോലെ ഉണ്ട്, ഇതിന്റെ പിന്നിലെ കഥ അറിയണം' എന്നും മറ്റൊരാൾ എഴുതിയിട്ടുണ്ട്.
ഫെബ്രുവരി പതിനാലിന് പ്രണയദിനം ആണ്. എല്ലാ കാര്യങ്ങളിലും കാലത്തിനനുസരിച്ച് മാറ്റമുണ്ടായത് പോലെ തന്നെ പ്രണയത്തിലും പ്രണയിക്കുന്ന രീതികളിലും എല്ലാം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പ്രണയിക്കുന്ന ആളുകള്‍ തമ്മില്‍ മിണ്ടുന്നതിലും പറയുന്നതിലും ടെക്നോളജിയിലും എല്ലാം ആ മാറ്റമുണ്ട്. നേരത്തെ, ആളുകള്‍ കത്തുകളാണ് എഴുതിയിരുന്നത്. എന്നാല്‍, ഇന്നത് വീഡിയോകോളും മെസ്സേജുകളും ഒക്കെ ആയിട്ടുണ്ട്. എന്നാല്‍, കത്തുകള്‍ക്ക് ഒരു പ്രത്യേക രസമുണ്ട് അല്ലേ?
ഏതായാലും, ഒരാള്‍ താന്‍ താമസിക്കുന്ന വീട്ടില്‍ നിന്നും ഒരു പ്രേമലേഖനം കണ്ടെടുത്തു. തനിക്ക് മുമ്പ് അവിടെ താമസിച്ചിരുന്ന ആളുടേതായിരുന്നു പ്രേമലേഖനം എന്നാണ് ഇയാള്‍ പറയുന്നത്. കത്തിന്‍റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആളുടെ സ്വകാര്യതയെ മാനിച്ച് പേര് മറച്ചിട്ടുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. താന്‍ മുറി വൃത്തിയാക്കുമ്പോഴാണ് ഈ കത്ത് കിട്ടിയത് എന്നും തനിക്ക് മുമ്പ് അവിടെ താമസിച്ചിരുന്ന ആളുടേതാണ് അത് എന്നും ട്വിറ്ററില്‍ പറയുന്നുണ്ട്.
തന്‍റെ പാതിക്കൊപ്പം ആയിരിക്കുന്നതില്‍ താനെത്ര അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് കത്തില്‍ വിവരിക്കുന്നു. ഐ ലവ് യൂ എന്ന് പറഞ്ഞു കൊണ്ടാണ് കത്ത് അവസാനിച്ചിരിക്കുന്നത്. കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് അധികം വൈകാതെ തന്നെ വൈറലായി. നിരവധിപ്പേരാണ് ട്വീറ്റിന് കമന്റുകളുമായി എത്തിയത്. അതുപോലെ ഒരുപാട് പേർ അത് റീട്വീറ്റ് ചെയ്യുകയും ചെയ്തു.
'ഇത് എങ്ങനെ എങ്കിലും അതിൽ പറഞ്ഞിരിക്കുന്ന ആളിൽ എത്തിക്കണം. അത് ഇതുവരെ പോസ്റ്റ് ചെയ്തില്ലായിരുന്നു എങ്കിലോ. എന്നും ഒരാൾ കമന്റ് നൽകി. 'ഇത് സത്യജിത് റേയുടെ ഒരു സിനിമ പോലെ ഉണ്ട്, ഇതിന്റെ പിന്നിലെ കഥ അറിയണം' എന്നും മറ്റൊരാൾ എഴുതിയിട്ടുണ്ട്.
എന്നാൽ, പ്രണയനഷ്ടത്തിന് ശേഷം മനപ്പൂർവം കത്ത് ഉപേക്ഷിച്ചതാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നാണ് മറ്റ് ചിലർ പറഞ്ഞത്. ഏതായാലും, നാളെയാണ് പ്രണയദിനം. അതിന് മുമ്പ് പങ്കുവയ്ക്കപ്പെട്ട ഈ പ്രേമലേഖനം ഒത്തിരിപ്പേരെയാണ് ആകർഷിച്ചത്.
