Asianet News Malayalam

ക്രൂരമായ ലൈം​ഗികാതിക്രമങ്ങൾ, കൊലപാതകങ്ങൾ, ഓസ്ട്രേലിയയിലെ പേടിപ്പെടുത്തുന്നൊരു നാട്!

1998 -ൽ ഫ്രീഗോണിൽ മറ്റൊരു നഴ്‌സിനെ ആക്രമിച്ചത് ഉൾപ്പെടെ വിചാരണയിൽ ഈ 34 -കാരൻ  20 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയതായി കോടതിയിൽ വെളിപ്പെടുത്തി.    

Fregon violent Australian town
Author
Australia, First Published Apr 21, 2021, 2:02 PM IST
  • Facebook
  • Twitter
  • Whatsapp

ഓസ്‌ട്രേലിയയിലെ വെറും മുന്നൂറോളം നിവാസികളുള്ള ഒരു ചെറു പട്ടണത്തിൽ ദിനവും നിയമവിരുദ്ധമായ, ഭയാനകമായ അക്രമങ്ങളാണ് അരങ്ങേറുന്നത്. അവിടെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ നിയന്ത്രണാതീതമാണ് എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇവിടെ നിന്നും പുറത്ത് വരുന്നത്. എന്നാൽ, ഇതെല്ലാം തടയാൻ അവിടെ പൊലീസ് ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും. അഡ്‌ലെയ്ഡിന് 1,300 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന ദക്ഷിണ ഓസ്‌ട്രേലിയൻ മരുഭൂമിയിൽ മറഞ്ഞിരിക്കുന്ന ഫ്രിഗോൺ പൂർണമായും നിയമവിരുദ്ധമായ ഒരു സമൂഹമായി മാറിയിരിക്കയാണ്. ഓസ്‌ട്രേലിയയിലെ ഏറ്റവും ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾ നടക്കുന്നത് ഇവിടെയാണ്.  

2016 -ൽ ഒരു നഴ്‌സിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയപ്പോഴാണ് ഫ്രിഗോൺ ലോക ശ്രദ്ധ നേടിയത്. 56 -കാരിയായ ഗെയ്‌ൽ വുഡ്‌ഫോർഡിന്റെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം ആഴമില്ലാത്ത ഒരു കുഴിയിൽ നിന്ന് കണ്ടെത്തി. അവർ എൻഗാനമ്പ ഹെൽത്ത് കൗൺസിലിൽ ജോലിചെയ്യുകയും പലപ്പോഴും Anangu Pitjantjatjara Yankunytjatjara (എപിവൈ) ലാൻഡുകളിൽ ജോലിക്ക് പോകുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് ഒരാൾ അവളെ ഒരു കെണിയിൽ കുടുക്കി, തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയായ അവരുടെ മരണം വിദൂര പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകർ നേരിടുന്ന അപകടങ്ങളെക്കുറിച്ച് നിരവധി അന്വേഷണങ്ങൾക്ക് തുടക്കമിട്ടു. ഒപ്പം ഫ്രിഗോണിലെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ആളുകൾക്ക് ബോധ്യപ്പെട്ടു.  

ഒടുവിൽ അവരുടെ അന്ത്യത്തിന് കാരണക്കാരനായ പ്രദേശവാസിയായ ഡഡ്‌ലി ഡേവിയെ അറസ്റ്റ് ചെയ്യ്തു. ഇപ്പോൾ 32 വർഷം തടവ് അനുഭവിക്കുകയാണ് അയാള്‍. വുഡ്‌ഫോർഡിന്റെ മരണം ഓസ്‌ട്രേലിയയെ ഞെട്ടിച്ചു. ഫ്രിഗോണിലെ എപിവൈ ലാൻഡിലുള്ള ആദിവാസി സമൂഹത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ചോദിക്കുന്നതിനും ഇത് കാരണമായി. റിപ്പോർട്ടുകൾ പ്രകാരം, അതിനോട് ചേർന്ന് മറ്റ് സ്ഥലങ്ങളിൽ പൊലീസിന് സാന്നിധ്യമുണ്ട്. എന്നാൽ, പലപ്പോഴും പൊലീസിന് ഫ്രിഗോണിലെത്താൻ ഒന്നര മണിക്കൂർ ഡ്രൈവ് ആവശ്യമാണ്.  

"തീർച്ചയായും ഈ പ്രദേശത്തിന് ഒരു പൊലീസ് സ്റ്റേഷൻ ആവശ്യമാണ്. ഒരിക്കൽ പണം ആവശ്യപ്പെട്ട് ഒരു സംഘം എന്നെ ഒരു സ്റ്റീൽ ബാർ ഉപയോഗിച്ച് ആക്രമിക്കുകയുണ്ടായി. അതിനെത്തുടർന്ന് ആർട്ട് സെന്ററിനുള്ളിൽ സ്വയം ബാരിക്കേഡ് വെച്ച് മറക്കാൻ ഞാൻ നിർബന്ധിതയായി," ഫ്രീഗോണിലെ കാൾറ്റ്ജിറ്റി ആർട്സ് മാനേജർ ഗില്ലിയൻ സ്റ്റീൽ പറഞ്ഞു. "നിരന്തരമായ പ്രശ്നങ്ങളുണ്ട് ഇവിടെ. ദിവസം ചെല്ലുന്തോറും കൂടുതൽ വഷളാവുന്നു. ചൂതാട്ടം ഇവിടത്തെ ഒരു വലിയ പ്രശ്‌നമാണ്. ഇത് മറ്റ് കുഴപ്പങ്ങളിലേക്കും നയിക്കുന്നു. ചെറിയ കുട്ടികൾ പോലും ഇത് ചെയ്യുന്നു, അതിനാൽ ഒരു പൊലീസ് സാന്നിധ്യം ഇവിടെ അത്യാവശ്യമാണ്' അവർ പറഞ്ഞു.

വുഡ്‌ഫോർഡിലെ 'കോൾഡ് ബ്ലഡ്ഡ്' കൊലയാളി ഡേവി, ആക്രമണത്തിന് മുമ്പ് പലപ്പോഴും ലൈംഗികാതിക്രമ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നു. ഇത്രയും നീണ്ട കുറ്റകൃത്യത്തിന്റെ ചരിത്രമുള്ള ഒരു കുറ്റവാളിയെ മേൽനോട്ടമില്ലാതെ എങ്ങനെ സമൂഹത്തിലേക്ക് വിട്ടയക്കാൻ കഴിഞ്ഞുവെന്ന് എസ്എൻ ഡെപ്യൂട്ടി കൊറോണർ ആന്റണി ഷാപ്പൽ ഇതിനെ സംബന്ധിച്ച റിപ്പോർട്ടിൽ ചോദിക്കുന്നു. 1998 -ൽ ഫ്രീഗോണിൽ മറ്റൊരു നഴ്‌സിനെ ആക്രമിച്ചത് ഉൾപ്പെടെ വിചാരണയിൽ ഈ 34 -കാരൻ  20 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയതായി കോടതിയിൽ വെളിപ്പെടുത്തി.    

ഫ്രിഗോൺ പൂർണമായും നിയമവിരുദ്ധമാണെന്നും, ഏറ്റവും അക്രമാസക്തമായ സ്ഥലമാണിതെന്നും പറയുന്നു. സമൂഹത്തിലെ പൊതുവായ അധാർമ്മികതയും അക്രമങ്ങളും വലിയ തോതിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഗെയ്‌ലിന്റെ ഭീകരമായ കൊലപാതകം അത്തരം വിദൂര പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നു. തങ്ങളെ സംരക്ഷിക്കാൻ മെച്ചപ്പെട്ട വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 130,000 -ത്തിലധികം പേർ ഒരു നിവേദനത്തിൽ ഒപ്പുവെക്കുകയുണ്ടായി. തുടർന്നാണ് സൗത്ത് ഓസ്‌ട്രേലിയൻ പാർലമെന്റ് ഗെയ്‌ലിന്റെ നിയമം പാസാക്കിയത്. ആളൊഴിഞ്ഞ പ്രദേശങ്ങളിൽ പോകുന്ന ആളുകളെ അനുഗമിക്കാൻ സെക്കൻഡ് റെസ്‌പൊൺഡെർമാരെ നിർബന്ധമാക്കിയുള്ള നിയമമാണ് അത്.  

Follow Us:
Download App:
  • android
  • ios