എന്നാല്‍ പിന്നീട് ഗരിമ, സി ഡി എസ് വിജയിക്കുകയായിരുന്നു. '' ഞാനൊരു സിംഗിള്‍ മദര്‍ കുട്ടിയാണ് അമ്മ മാത്രമാണ് കൂടെയുണ്ടായിരുന്നത്. എന്‍റെ എല്ലാ ഉയര്‍ച്ചകളിലും താഴ്ചകളിലും അമ്മ എനിക്കൊപ്പമുണ്ടായിരുന്നു. വളരെ കരുത്തുറ്റ ഒരു സ്ത്രീയായിരുന്നു അവര്‍. അവരാണ് എനിക്ക് പ്രചോദനം. ഞാന്‍ കാരണം അവര്‍ക്ക് അഭിമാനം തോന്നണം എന്നെനിക്കുണ്ടായിരുന്നു. ''  ഗരിമ യാദവ് പറയുന്നു. 

ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ മുഖത്തിനുടമ എന്നതില്‍ നിന്നും ആര്‍മി ഓഫീസര്‍ എന്ന പദവിയിലേക്ക് എത്തിയ ആളാണ് ലഫ്റ്റനന്‍റ് ഗരിമ യാദവ്.. 

2017 നവംബറിലാണ് ഗരിമ സൗന്ദര്യമത്സരത്തില്‍ വിജയിക്കുന്നത്. ഇന്‍റര്‍നാഷണല്‍ ലെവലായിരുന്നു അടുത്തതായി മത്സരിക്കേണ്ടത്. എന്നാല്‍, അതിനു നില്‍ക്കാതെ, അവള്‍ ചെന്നൈ OTA (ഓഫീസേഴ്സ് ട്രെയിനിങ്ങ് അക്കാദമി)യില്‍ ജോയിന്‍ ചെയ്തു. 

ആദ്യത്തെ ശ്രമത്തില്‍ തന്നെ അവള്‍ക്ക് OTA -യില്‍ പ്രവേശനം ലഭിച്ചിരുന്നു. ഡെല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു ഗരിമ യാദവ്. പഠനസമയത്തു തന്നെ ഇന്ത്യന്‍ ആര്‍മ്മിയുടെ ഭാഗമാവുക എന്ന സ്വപ്നം അവളുടെ ഉള്ളിലുണ്ടായിരുന്നു. ഐ എ എസ്സിന് ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. 

എന്നാല്‍ പിന്നീട് ഗരിമ, സി ഡി എസ് വിജയിക്കുകയായിരുന്നു. '' ഞാനൊരു സിംഗിള്‍ മദര്‍ കുട്ടിയാണ് അമ്മ മാത്രമാണ് കൂടെയുണ്ടായിരുന്നത്. എന്‍റെ എല്ലാ ഉയര്‍ച്ചകളിലും താഴ്ചകളിലും അമ്മ എനിക്കൊപ്പമുണ്ടായിരുന്നു. വളരെ കരുത്തുറ്റ ഒരു സ്ത്രീയായിരുന്നു അവര്‍. അവരാണ് എനിക്ക് പ്രചോദനം. ഞാന്‍ കാരണം അവര്‍ക്ക് അഭിമാനം തോന്നണം എന്നെനിക്കുണ്ടായിരുന്നു. '' ഗരിമ യാദവ് പറയുന്നു. 

ഷിംലയിലെ ആര്‍മി പബ്ലിക് സ്കൂളിലാണ് ഗരിമ പഠിച്ചത്. പിന്നീട്, ഡെല്‍ഹി, സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ ബി എ എക്കണോമിക്സ്. പിന്നീട്, സിവില്‍ സര്‍വീസിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. ആര്‍മ്മിയാണ് എന്നെ വിളിച്ചത് എന്ന് ഗരിമ പറയുന്നുണ്ട്. 

''എന്താണോ നമ്മുടെ ദൗര്‍ബല്ല്യം അത് മനസിലാക്കി, അതിനു മുകളില്‍ വര്‍ക്ക് ചെയ്യുക. ഓരോ ദിവസവും നമ്മള്‍ മെച്ചപ്പെടും. സത്യസന്ധരായിരിക്കുക, പോസിറ്റീവ് ആയിരിക്കുക, ക്രിയേറ്റീവായിരിക്കുക, പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവുക അത് മാത്രം നമ്മള്‍ പിന്തുടര്‍ന്നാല്‍ മതി വിജയത്തിലേക്കെത്താന്‍'' എന്നും ഗരിമ പറയുന്നു. 

വലിയ വലിയ സ്വപ്നങ്ങള്‍ കാണുക, അതിനു വേണ്ടി കഠിനമായി പരിശ്രമിക്കുക, വിജയം നമ്മിലേക്കെത്തുമെന്നാണ് പെണ്‍കുട്ടികളോട് ഗരിമയ്ക്ക് പറയാനുള്ളത്.