വളരെ പെട്ടെന്ന് തന്നെ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ വൈറലായി. നിരവധിപ്പേരാണ് കുട്ടിയുടെ ബുദ്ധിയെ പ്രശംസിച്ചത്. അവൻ തന്റെ ബ്രെയിൻ 150 ശതമാനം ഉപയോ​ഗിച്ചു എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.

ചിലനേരം മനുഷ്യർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് പ്രാണിശല്ല്യം. ലൈറ്റുകൾക്ക് ചുറ്റും പാറിപ്പറക്കുന്ന പ്രാണികളെ കൊണ്ട് പലപ്പോഴും നാം പൊറുതിമുട്ടാറുണ്ട്. എന്തൊക്കെ ചെയ്താലും ഇവ പോവുകയും ഇല്ല. ചില നേരങ്ങളിൽ ഇവ ഒഴിവാകുന്നതിന് വേണ്ടി മുറിയിലെ ലൈറ്റുകളെല്ലാം അണച്ച് പുറത്ത് ഏതെങ്കിലും ഒരു ലൈറ്റിട്ട് വയ്ക്കുന്നവരും ഉണ്ട്. എന്നാൽ, ഈ പ്രാണികളെ ഒഴിവാക്കുന്നതിന് വേണ്ടി ഇതിനേക്കാളൊക്കെ അപ്പുറമുള്ള ഒരു ഐഡിയ പ്രയോ​ഗിച്ച കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

വീഡിയോയിൽ കാണുന്നത് ഒരു കൂട്ടം പ്രാണികൾ ഒരു വീടിന്റെ മുന്നിലെ ലൈറ്റിന് ചുറ്റും പറക്കുന്നതാണ്. ആ സമയത്ത് ഒരു ആൺകുട്ടി തന്റെ മൊബൈൽ ടോർ‌ച്ച് ഓൺ ചെയ്യുന്നു. പിന്നാലെ, വീടിന് മുന്നിലെ ലൈറ്റും ഓഫ് ചെയ്യുന്നു. ആ സമയത്ത് കുട്ടിയുടെ മൊബൈൽ ടോർച്ചായി പ്രാണികളുടെ ശ്രദ്ധാകേന്ദ്രം. അവ അങ്ങോട്ട് പറക്കുന്നു. കുട്ടി തന്റെ മൊബൈൽ തെളിച്ചുകൊണ്ട് വീടിന് മുന്നിലേക്ക് നടക്കുകയാണ്. 

അവൻ എത്തി നിൽക്കുന്നത് ഒരു സ്ട്രീറ്റ് ലൈറ്റിന് മുന്നിലാണ്. അവിടെ വച്ച് അവൻ തന്റെ മൊബൈൽ മാറ്റുന്നു. അതോടെ പ്രാണികൾ നേരെ സ്ട്രീറ്റ് ലൈറ്റിന് ചുറ്റും പറക്കാൻ തുടങ്ങി. വീടിന് മുന്നിലെ ബൾബിന് ചുറ്റും പ്രാണികളില്ല എന്നും വീഡിയോയിൽ കാണാം. 

Scroll to load tweet…

വളരെ പെട്ടെന്ന് തന്നെ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ വൈറലായി. നിരവധിപ്പേരാണ് കുട്ടിയുടെ ബുദ്ധിയെ പ്രശംസിച്ചത്. അവൻ തന്റെ ബ്രെയിൻ 150 ശതമാനം ഉപയോ​ഗിച്ചു എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റ് ചിലർ അവനെ വിളിച്ചിരിക്കുന്നത് ന്യൂട്ടൺ ബോയ് എന്നാണ്. 

വായിക്കാം: തലയിൽ 319 വൈൻ​ഗ്ലാസുകൾ, ചുവടുകളുമായി റെക്കോർഡ് നേടി 62 -കാരൻ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

YouTube video player