ആ പടിക്കെട്ടുകളിറങ്ങിക്കഴിയുമ്പോൾ, നിങ്ങൾ ഒരു കറുത്ത ഉരുക്ക് വാതിൽ കാണാം. അതിലൂടെ നടന്നാൽ ഒരു ലിവിങ് സ്പേസ്, അതിനപ്പുറം വലിയൊരു നടുമുറ്റവും കാണാനാവും.
മൂന്ന് കിടപ്പുമുറികളുള്ള അതിമനോഹരമായ വലിയൊരു വീടാണ് സ്ട്രാറ്റ്‌ഫോർഡ്-ഓൺ-അവോണിലെ ഗോസ്റ്റ് ഹൗസ് - ഇത് ഇപ്പോൾ £2.5 മില്യണിന് വിൽപനയ്ക്ക് തയ്യാറായിരിക്കുകയാണ്. നിരവധി നിരൂപക പ്രശംസ നേടിയ വീടാണിത്. റിബയുടെ വെസ്റ്റ് മിഡ്‌ലാന്റ്സ് അവാർഡ് നേടിയ ഈ വീട്, ചിക്കാഗോ മ്യൂസിയം ഓഫ് ആർക്കിടെക്ചറിലെ ഒരു എക്സിബിഷനിലും പ്രത്യക്ഷപ്പെട്ടിരുന്നു.
വാസ്തുവിദ്യാ ലോകത്തെ തന്നെ വലിയ ബഹുമതിയായ റിബ 2019 ഹൗസ് ഓഫ് ദ ഇയർ അവാർഡിനുള്ള ഷോർട്ട്‌ലിസ്റ്റിലും ഈ വീട് ഇടം പിടിച്ചിരുന്നു. ഇതിനുംമാത്രം എന്താണ് ഈ വീടിന്റെ പ്രത്യേകത?
അസാധാരണമായ പശ്ചാത്തലത്തിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. ഗോസ്റ്റ് ഹൗസ് എന്ന പേരിനർഹമാവും വിധം തന്നെ. നാം വീടിനെ സമീപിക്കുമ്പോൾ തന്നെ അത് കാഴ്ചയിൽ നിന്ന് മറഞ്ഞിരിക്കുന്നതിനാലാണ് ഗോസ്റ്റ് ഹൗസ് എന്ന് പേരിട്ടിരിക്കുന്നത്. ചെല്ലുമ്പോൾ തന്നെ ഒരു പൂന്തോട്ടവും മറ്റുമാണ് സന്ദർശകർക്ക് കാണാനാവുക. വീട് ഗ്രൗണ്ടിനടിയിൽ മറഞ്ഞിരിക്കുകയാവും. 5500 അടി വിസ്തൃതിയിലുള്ള ഇവിടെ രണ്ട് പൂളുകളുണ്ട്. അതിനിടയിലുള്ള കോൺക്രീറ്റ് പടികളിലൂടെയാണ് വീടിനകത്തേക്ക് ഇറങ്ങേണ്ടത്.
ആ പടിക്കെട്ടുകളിറങ്ങിക്കഴിയുമ്പോൾ, നിങ്ങൾ ഒരു കറുത്ത ഉരുക്ക് വാതിൽ കാണാം. അതിലൂടെ നടന്നാൽ ഒരു ലിവിങ് സ്പേസ്, അതിനപ്പുറം വലിയൊരു നടുമുറ്റവും കാണാനാവും.
വീട്ടിലെ ഇന്റീരിയറുകളെല്ലാം കോൺക്രീറ്റിലുള്ളതാണ്. വലിയ ജനാലകളായതിനാൽത്തന്നെ സ്വാഭാവികമായ പ്രകാശമാണ് മുറിയിലേക്ക് കടന്നുവരിക. പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സുഖകകരമായി ഇരിക്കാനൊരു വീടാണ് നാമെല്ലാം ആഗ്രഹിക്കുക അല്ലേ? എന്നാൽ ഇത് അങ്ങനെയൊരു വീടേയല്ല.. സുന്ദരവും ശാന്തവുമായി ഇരിക്കാനും വായിക്കാനും ഒക്കെ പറ്റുന്ന വീടേയല്ലെന്നർത്ഥം. പകരം മൊത്തത്തിലൊരു നിഗൂഢതയാണ് ഇവിടെ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ, വെറൈറ്റി സമ്മർ ഡിന്നർ പാർട്ടികൾ നടത്താൻ പറ്റിയ ഇടമാണ്. മൂന്ന് ബെഡ്റൂമുകളും മൂന്ന് ബാത്ത് റൂമുകളും രണ്ട് ലിവിങ് റൂമുകളുമായി ഏതായാലും വിൽപ്പനയ്ക്ക് തയ്യാറെടുത്തിരിക്കുകയാണ് ഈ ഗോസ്റ്റ് ഹൗസ്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Apr 29, 2020, 11:36 AM IST
Post your Comments