Asianet News MalayalamAsianet News Malayalam

അപ്രതീക്ഷിതമായി കൈവന്ന ഭാഗ്യം, മത്സ്യത്തൊഴിലാളികളുടെ വലയില്‍ ഭീമന്‍മത്സ്യം, വിറ്റത് 36 ലക്ഷം രൂപയ്ക്ക്

രാജ്യത്ത് ഇത്രയും ഉയർന്ന വിലയ്ക്ക് വിൽക്കുന്ന ഒരേയൊരു മത്സ്യം ഇതല്ല. ഇന്ത്യയിൽ ഏറ്റവും വില കൂടിയ മത്സ്യമായി ഗോദാവരി പുലാസയെ കണക്കാക്കുന്നു. 

Giant 75 Kg Telia Bhola fish sold for Rs 36 lakh
Author
Sundarban, First Published Oct 27, 2021, 10:26 AM IST

സുന്ദർബനിലെ(Sundarbans) മത്സ്യത്തൊഴിലാളിയായ ബികാഷ് ബർമാനും(Bikash Barman) അദ്ദേഹത്തിന്റെ സംഘത്തിലെ മറ്റുള്ളവരും വളരെക്കാലമായി പ്രദേശത്തെ നദികളിൽ മത്സ്യബന്ധനം നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോൾ, അവർ ഒരു ഭീമൻ 'ടെലിയ ഭോല'(Telia Bhola) മത്സ്യത്തെ പിടിക്കാനായതിന്‍റെ സന്തോഷത്തിലാണ്. 

മത്സ്യത്തൊഴിലാളികൾ അവരുടെ വലയിൽ കുടുങ്ങിയ കൂറ്റൻ മത്സ്യത്തെ തങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് കരയ്ക്കടുപ്പിച്ചത്. ഈ വലിയ മത്സ്യത്തെ പിടികൂടാൻ കഴിഞ്ഞതോടെ അവർ അതിനെ മൊത്തവ്യാപാര മാർക്കറ്റിൽ കൊണ്ടുപോയി, അവിടെ അതിന് വലിയ വില കിട്ടുമായിരുന്നു. ഏകദേശം ഏഴ് അടി വരെ നീളമുള്ള 'ടെലിയ ഭോല' എന്ന മത്സ്യം 36 ലക്ഷം രൂപയ്ക്കാണ് വിറ്റത്. കൊല്‍ക്കത്തയിലെ കെഎംപി എന്ന സംഘടന ഇത് വാങ്ങി കിലോയ്ക്ക് 49,300 രൂപയ്ക്കാണ് വിറ്റത്. 

ഈ പ്രത്യേക മത്സ്യം വളരെ വിലയേറിയതാണ്, കാരണം അതിന്റെ വയറ്റിൽ ചില വിലപ്പെട്ട വസ്തുക്കളുണ്ട്. മറ്റ് പ്രധാന കാര്യങ്ങൾക്കൊപ്പം വിവിധ തരത്തിലുള്ള ഔഷധങ്ങൾ നിർമ്മിക്കാൻ ഇവ ഉപയോഗിക്കുന്നു. താൻ വളരെക്കാലമായി മത്സ്യബന്ധനത്തിന് പോകുന്നു എന്നും എല്ലാ വർഷവും 'ഭോല' യ്ക്ക് വേണ്ടി മീൻപിടിക്കാൻ പോകാറുണ്ടെന്നും എന്നാൽ അതിനെ കിട്ടുന്നത് യാദൃച്ഛികമായി സംഭവിക്കുന്ന കാര്യമാണെന്നും ബർമാൻ പറഞ്ഞു. 

രാജ്യത്ത് ഇത്രയും ഉയർന്ന വിലയ്ക്ക് വിൽക്കുന്ന ഒരേയൊരു മത്സ്യം ഇതല്ല. ഇന്ത്യയിൽ ഏറ്റവും വില കൂടിയ മത്സ്യമായി ഗോദാവരി പുലാസയെ കണക്കാക്കുന്നു. ഗോദാവരി നദിയിൽ മഴക്കാലത്ത് പുലാസ ലഭ്യമാണ്. ഒരു കിലോഗ്രാം പുലാസ മത്സ്യത്തിന് ആവശ്യാനുസരണം 5,000 രൂപയിൽ നിന്ന് 17,000 രൂപ വരെ ഉയരും. 

അടുത്തിടെ ജാർഖണ്ഡിലെ ധൻബാദിൽ മത്സ്യത്തൊഴിലാളികൾ മുതലയെപ്പോലെ കാണപ്പെടുന്ന അസാധാരണമായ ഒരു മത്സ്യത്തെ പിടികൂടിയിരുന്നു. അലിഗേറ്റർ ഗർ എന്നാണ് ഇതിന്റെ പേര്. മത്സ്യത്തിന് നീളമുള്ള മൂർച്ചയുള്ള പല്ലുകളും ആക്രമിക്കാനുള്ള സഹജവാസനകളുമുണ്ട്. വേണമെങ്കിൽ മനുഷ്യനെ ആക്രമിക്കാനും ഇതിന് കഴിയും. അപകടങ്ങൾ സംഭവിക്കാതിരിക്കാൻ പ്രാദേശിക മത്സ്യത്തൊഴിലാളികൾ അലിഗേറ്റർ ഗറിന്റെ താടിയെല്ലിൽ ഒരു മരക്കഷണം സ്ഥാപിച്ചു. എന്നാൽ, നിമിഷങ്ങൾക്കകം മത്സ്യം തടി തകർത്തു. 

മത്സ്യത്തെ പുനരധിവാസിപ്പിക്കാനായി ഗ്രാമവാസികൾ അധികൃതരെ സമീപിച്ചു. വിദഗ്ധരുടെ അഭിപ്രായത്തിൽ, ചെറുമത്സ്യങ്ങൾ, ഞണ്ടുകൾ, ആമകൾ, പക്ഷികൾ, ചെറിയ സസ്തനികൾ എന്നിവയെ ഭക്ഷിക്കുന്നതിനാൽ അലിഗേറ്റർ ഗറുകൾക്ക് തടാകത്തിലെ മറ്റെല്ലാ മത്സ്യങ്ങളെയും കൊല്ലാൻ കഴിയും. ഇവയ്ക്ക് 10 അടി നീളവും 350 പൗണ്ട് വരെ ഭാരവും ഉണ്ട്. 

Follow Us:
Download App:
  • android
  • ios