സിറിയന്‍ പൗരനായ കാമുകളെ വിവാഹം ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് തൈബ അലലി, 2023 ജനുവരിയില്‍  അറേബ്യൻ ഗൾഫ് കപ്പിൽ പങ്കെടുക്കുന്ന ഇറാഖി ടീമിന്‍റെ കളികാണാനായി  തിരികെ നാട്ടിലേയ്ക്ക് വന്നത്. 

അടുത്തകാലത്തായി കേരളത്തിലും ദുരഭിമാന കൊലകളെ കുറിച്ചുള്ള വാര്‍ത്തകള്‍ വാരാറുണ്ട്. കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നതിന്‍റെ പേരിലാണ് ഇത്തരത്തിലുള്ള പല കൊലപാതകങ്ങളും അരങ്ങേറുന്നത്. മതം, ജാതി, കുടുംബം എന്നിങ്ങനെ സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുള്ള സാമൂഹികാവസ്ഥകളുടെ പേരിലാണ് ദുരഭിമാനക്കൊലകള്‍ പലതും അരങ്ങേറാറുള്ളത്. ഇന്ത്യയില്‍ പലപ്പോഴും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടം തേടാറുണ്ട്. മതാധിഷ്ഠിത സമൂഹങ്ങളിലാണ് ദുരഭിമാനക്കൊലകള്‍ കൂടുതലായും നടക്കാറുള്ളതെന്നതും ശ്രദ്ധേയം. കഴിഞ്ഞ ദിവസം ഇറാഖില്‍ നിന്നും ഇത്തരത്തിലൊരു വാര്‍ത്ത ലോകശ്രദ്ധ നേടി. 

ഇറാഖിലെ ശക്തമായ നിയന്ത്രണമുള്ള മതാധിഷ്ഠിത ജീവിതത്തില്‍ നിന്നും രക്ഷതേടിയാണ് 2017 ല്‍ തൈബ അലലി എന്ന പെണ്‍കുട്ടി സിറിയയിലേക്ക് രക്ഷപ്പെട്ടത്. ഗ്ലാമറസായുള്ള തന്‍റെ ഫോട്ടോകള്‍ തൈബ ഇന്‍സ്റ്റാഗ്രാമില്‍ പ്രസിദ്ധപ്പെടുത്താറുണ്ടായിരുന്നു. ഇതിന്‍റെ പേരില്‍ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് നിരവധി തവണ അവള്‍ക്ക് എതിര്‍പ്പുകളും നേരിടേണ്ടിവന്നു. പലപ്പോഴും പിതാവിന്‍റെ നിര്‍ബന്ധിത്തിന് വഴിങ്ങി തന്‍റെ ചിത്രങ്ങള്‍ അവള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിനൊടുവിലാണ് സ്വാതന്ത്ര്യം തേടി അവള്‍ സിറിയയിലേക്ക് കടന്നത്. നീണ്ട അഞ്ച് വര്‍ഷത്തെ ജീവിതത്തിനിടെ അവള്‍ അവിടെ സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു. 

കൂടുതല്‍ വായനയ്ക്ക്: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറ്റലിയിലെ ഏറ്റവും ശക്തനായ മാഫിയാ തലവന്‍ അറസ്റ്റില്‍; പിടികൂടിയത് പിസാ ഷെഫായി ജോലി ചെയ്യവെ 

സിറിയന്‍ പൗരനായ കാമുകളെ വിവാഹം ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് തൈബ അലലി, 2023 ജനുവരിയില്‍ അറേബ്യൻ ഗൾഫ് കപ്പിൽ പങ്കെടുക്കുന്ന ഇറാഖി ടീമിന്‍റെ കളികാണാനായി തിരികെ നാട്ടിലേയ്ക്ക് വന്നത്. തൈബ അലലി ഇറാഖിലേക്ക് തിരികെ വന്നെന്നറിഞ്ഞ അവളുടെ കുടുംബം അവളെ തട്ടിക്കൊണ്ട് പോയി. ഒരു സൂഹൃത്തിന്‍റെ വീട്ടില്‍ അമ്മയെ കാണാനായി എത്തിയതായിരുന്നു അവള്‍. എന്നാല്‍, അവളുടെ അച്ഛന്‍ തൈബയ്ക്ക് മയക്കുമരുന്ന് നല്‍കി അൽ ഖാദിസിയ ഗവർണറേറ്റിലെ അവരുടെ കുടുംബ വീട്ടിലേക്ക് തട്ടിക്കൊണ്ട് പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ വീട്ടില്‍ മരിച്ച നിലയില്‍ തൈബയെ കണ്ടെത്തി. 

മയങ്ങിക്കിടക്കുമ്പോള്‍ തൈബയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നെന്ന് അച്ഛന്‍ സമ്മതിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് എത്തിയപ്പോഴേക്കും തൈബ മരിച്ചിരുന്നു. നാണക്കേട് ഒഴിവാക്കാന്‍ മകളെ കൊലപ്പെടുത്തുകയായിരുന്നെന്ന് അച്ഛന്‍ പൊലീസിനോട് സമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാഖിലെ നിയമവ്യവസ്ഥ അനുസരിച്ച്, 'മാന്യമായ ഉദ്ദേശ്യങ്ങൾ' ക്കാണ് കൊല നടക്കുന്നതെങ്കില്‍ ശിക്ഷയില്‍ ഇളവ് നേടാമെന്നതാണ്. എന്നാല്‍, എന്താണ് മാന്യമായ ഉദ്ദേശങ്ങള്‍ എന്ന് നിയമം പറയുന്നില്ല. അതിനാല്‍ തന്നെ 'കുടുംബത്തിന്‍റെ അഭിമാനം രക്ഷിക്കാന്‍' എന്ന് വാദിക്കുന്നതിലൂടെ തൈബ അലലിയുടെ പിതാവിന് ശിക്ഷാ ഇളവ് നേടാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കൂടുതല്‍ വായനയ്ക്ക്: ഇറാഖില്‍ 5000 വര്‍ഷം പഴക്കമുള്ള 'പബ്ബ്' കണ്ടെത്തി; ഒപ്പം പുരാതന ഫ്രിഡ്ജും ഭക്ഷണാവശിഷ്ടങ്ങളും!