Asianet News MalayalamAsianet News Malayalam

ഈ ദമ്പതികളെ കണ്ടാൽ ആരായാലും നോക്കിനിന്നുപോകും, അതിന് കാരണമുണ്ട്

ഇവർ 1940 -കളിലേത് പോലെ ജീവിക്കുന്നു എന്ന് വെറുതെ പറയുന്നതല്ല. അന്നത്തെ, കാലത്തെ മോഡലിലുള്ള വസ്ത്രങ്ങൾ. അന്നുപയോ​ഗിച്ചിരുന്ന മോഡൽ വാഹനങ്ങൾ, അക്കാലത്തെ ഫർണിച്ചറുകൾ, എന്തിന് ജീവിതരീതി വരെ അക്കാലത്തേതാണ് ഈ ദമ്പതികൾ പിന്തുടരുന്നത്. 

Greg Kirby and wife Liberty Avery british couple living the life of 1940s
Author
First Published May 22, 2024, 1:40 PM IST

ഇത് 2024 ആണല്ലേ? സാങ്കേതിക വിദ്യയിലും ജീവിതരീതിയിലും എല്ലാം പൊടുന്നനെയാണ് മാറ്റങ്ങളുണ്ടാകുന്നത്. ഫാഷനുകൾ മാറിമറിയുന്നു. ഇക്കാലത്ത് 1940 -കളിലെ ജീവിതം ജീവിക്കാൻ പറഞ്ഞാൽ സാധ്യമാണോ? അല്ലെന്നാവും നമ്മുടെ ഉത്തരം. എന്നാൽ, ദമ്പതികളായ ഗ്രെഗ് കിർബിയും ലിബർട്ടി അവെരിയും അങ്ങനെ ജീവിക്കുന്നവരാണ്. 

യുണൈറ്റഡ് കിംഗ്ഡത്തിലെ നോർഫോക്കിൽ നിന്നുള്ളവരാണ് ഈ ദമ്പതികൾ. അറിയാതെയെങ്ങാനും ഇവരെ കണ്ടാൽ നമ്മൾ കുറേ വർഷം പിറകിലെത്തിപ്പോയോ എന്ന് സംശയിച്ചു പോകും. 29 -ഉം 24 -മാണ് ഈ ദമ്പതികളുടെ പ്രായം. ഇവർ 1940 -കളിലേത് പോലെ ജീവിക്കുന്നു എന്ന് വെറുതെ പറയുന്നതല്ല. അന്നത്തെ, കാലത്തെ മോഡലിലുള്ള വസ്ത്രങ്ങൾ. അന്നുപയോ​ഗിച്ചിരുന്ന മോഡൽ വാഹനങ്ങൾ, അക്കാലത്തെ ഫർണിച്ചറുകൾ, എന്തിന് ജീവിതരീതി വരെ അക്കാലത്തേതാണ് ഈ ദമ്പതികൾ പിന്തുടരുന്നത്. 

"ആ കാലഘട്ടത്തിലെ വസ്ത്രങ്ങൾ ഞങ്ങൾക്ക് കൂടുതൽ കംഫർട്ടബിളായിട്ടാണ് തോന്നുന്നത്. പുതിയ പുതിയ മോഡൽ വസ്ത്രങ്ങൾ വാങ്ങി വലിച്ചെറിയുന്നതിന് പകരം നമ്മൾ വസ്ത്രങ്ങൾ നന്നാക്കിയുപയോ​ഗിക്കുകയാണ് ചെയ്യുന്നത്” എന്നാണ് കിർബി പറയുന്നത്. തന്റെ പിതാവിന് വിന്റേജ് വസ്തുക്കളോട് വലിയ താല്പര്യമുണ്ടായിരുന്നു. അതാണ് തന്നിലും ഇങ്ങനെയൊരു താല്പര്യമുണ്ടാക്കിയത് എന്നും കിർബി പറയുന്നു. 

"എൻ്റെ അച്ഛൻ നിക്കോളാസാണ് എനിക്ക് പ്രചോദനമായിത്തീർന്നത്. അദ്ദേഹം ഒരു മുൻകാല റോയൽ ബാലെ നർത്തകനായിരുന്നു. കൂടാതെ 40-കളിലെ മിക്ക നൃത്തങ്ങളും അറിയാം. അച്ഛന് അന്നത്തെ വസ്ത്രരീതിയും മറ്റും ഇഷ്ടമായിരുന്നു. തന്നേയും അത് ധരിപ്പിക്കുമായിരുന്നു. തന്നിൽ നിന്നും ആ ഇഷ്ടം ഒരിക്കലും മാറിയില്ല" കിർബി പറയുന്നു. 

ഇങ്ങനെ, 40 -കളിലെ വസ്ത്രം ധരിക്കുകയും അതുപോലെ ജീവിക്കുകയും മാത്രമല്ല അവർ ചെയ്തത്. കിർബിയുടെയും ലിബെർട്ടിയുടെയും ജീവിതത്തിലെ ഏറ്റവും സ്പെഷ്യൽ ദിനമായ അവരുടെ വിവാഹത്തിനും വിന്റേജ് തീമായിരുന്നു നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios