വളരെ പെട്ടെന്ന് തന്നെ നിരവധിപ്പേരാണ് ഗിന്നസ് വേൾഡ് റെക്കോർഡ് പങ്ക് വച്ച പോസ്റ്റ് കണ്ടത്. ഒരുപാട് പേർ അതിന് കമന്റുകളുമായും എത്തി. കണ്ടാൽ വാട്ടർ മെലൺ പോലെയുണ്ട് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ അവക്കാഡോയുടെ ഭാരം 2.55 കിലോഗ്രാമാണോ? ഏതായാലും, ഹവായിയിലുള്ള ഒരു കുടുംബം നട്ടുവളർത്തിയ ഈ അവക്കാഡോ അങ്ങനെയൊരു നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഒരു സാധാരണ അവക്കാഡോയുടെ പതിനഞ്ചിരട്ടി ഭാരമുണ്ട് ഇതിന് എന്നാണ് പറയുന്നത്. യുഎസിലെ പൊക്കിനി കുടുംബമാണ് ഈ പഴം നട്ടു വളർത്തിയത്. 2018 -ൽ അതിനുള്ള അംഗീകാരവും കുടുംബത്തെ തേടിയെത്തി.
2018 ജൂലൈ 31 ദേശീയ അവോക്കാഡോ ദിനത്തോടനുബന്ധിച്ചാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ഇതിനെ ഏറ്റവും ഭാരം കൂടിയ അവക്കാഡോയായി തെരഞ്ഞെടുത്തത്. ഹവായിയിൽ നിന്നുള്ള മാർക്ക് ജൂലിയൻ, ലോഹി പൊക്കിനി എന്നിവരാണ് ലോകത്തിലെ ഏറ്റവും വലിയ അവക്കാഡോ നട്ടു വളർത്തിയെടുത്തത് എന്ന് രണ്ട് ദിവസം മുമ്പ് ഗിന്നസ് വേൾഡ് റെക്കോർഡ് ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നു.
'സാധാരണ കാണാത്ത രീതിയിൽ വലിയ അവക്കാഡോകൾ ഉണ്ടായി തുടങ്ങിയതോടെയാണ് കുടുംബം ഗിന്നസ് റെക്കോർഡിന് വേണ്ടി അപേക്ഷിച്ചത്. ഹവായിയിൽ വിസ്മയകരമായ തരത്തിലുള്ള അവക്കാഡോകൾ ഉണ്ടാകുന്നുണ്ട് എന്ന് മറ്റുള്ളവരെ കാണിക്കാൻ കൂടി വേണ്ടിയായിരുന്നു ഗിന്നസ് വേൾഡ് റെക്കോർഡിന് വേണ്ടി അപേക്ഷിക്കാനുള്ള തീരുമാനം' എന്നും പോസ്റ്റിൽ പറയുന്നു. വളരെ പെട്ടെന്ന് തന്നെ നിരവധിപ്പേരാണ് ഗിന്നസ് വേൾഡ് റെക്കോർഡ് പങ്ക് വച്ച പോസ്റ്റ് കണ്ടത്. ഒരുപാട് പേർ അതിന് കമന്റുകളുമായും എത്തി. കണ്ടാൽ വാട്ടർ മെലൺ പോലെയുണ്ട് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം അവക്കാഡോ നിരവധി ഗുണങ്ങൾ ഉള്ള പഴമാണ്. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള പഴമാണ് അവക്കാഡോ. ചീത്ത കൊളസ്ട്രോൾ കുറക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും അവക്കാഡോ ഉപകരിക്കും എന്ന് പറയുന്നു. അതുപോലെ തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കുന്നതിനും വളരെ അധികം സഹായിക്കുന്ന പഴമാണ് ഇത് എന്നും പറയുന്നു.
വായിക്കാം: ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് അവക്കാഡോ ഇങ്ങനെ ഉപയോഗിക്കാം...
