Asianet News MalayalamAsianet News Malayalam

യുഎസ്സിൽ വാഹനാപക‌ടങ്ങളേക്കാൾ കുട്ടികളുടെയും യുവാക്കളുടെയും ജീവനെടുത്തത് തോക്കുകളെന്ന്...

2020 -ന്റെ തുടക്കത്തിൽ കൊവിഡ് മഹാമാരിക്ക് ശേഷമാണ് തോക്കുപയോ​ഗിച്ചുള്ള അതിക്രമങ്ങൾ വർധിച്ചത്. എന്നാൽ, ഇതിനുള്ള കാരണമെന്താണ് എന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല എന്ന് ​ഗവേഷകർ പറയുന്നു. 

gun violence is leading cause of death in us
Author
USA, First Published Apr 23, 2022, 4:15 PM IST

2020 -ൽ യുഎസ്സിൽ കാർ അപക‌ടങ്ങളേക്കാൾ കുട്ടികളുടെയും യുവാക്കളുടെയും ജീവനെടുത്തത് തോക്കുകളെ(Guns)ന്ന് പഠനം. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (Centers for Disease Control and Prevention  -സിഡിസി) -നിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് 2020 -ൽ 4,300 -ലധികം അമേരിക്കൻ യുവാക്കളുടെ മരണം തോക്കുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ്. ഇതിൽ ആത്മഹത്യകളും പെടുന്നുവെങ്കിലും ഭൂരിഭാ​ഗവും കൊലപാതകങ്ങളാണ്.

390 മില്ല്യണിലധികം തോക്കുകളാണ് യുഎസ് പൗരന്മാരുടെ ഉടമസ്ഥതയിലുള്ളത്. ന്യൂ ഇംഗ്ലണ്ട് ജേണൽ മെഡിസിനിൽ ഈ ആഴ്ച പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, രാജ്യവ്യാപകമായി തോക്കുപയോഗിച്ചുള്ള കൊലപാതകങ്ങൾ 33.4% വർദ്ധിച്ചിട്ടുണ്ട്. അതിന്റെ ഭാ​ഗം തന്നെയാണ് ഒന്നിനും 19 -നും ഇടയിൽ പ്രായമുള്ളവരുടെ മരണത്തിലെ വർധനവും. 

ഇതേ കാലയളവിൽ, യുഎസിൽ തോക്കുപയോഗിച്ചുള്ള ആത്മഹത്യാ നിരക്ക് 1.1% വർദ്ധിച്ചു. ആത്മഹത്യ, കൊലപാതകം, മനപ്പൂർവമല്ലാത്ത നരഹത്യ തുടങ്ങി എല്ലാമെടുത്ത് നോക്കുമ്പോൾ തോക്കുപയോ​ഗിച്ചുള്ള മരണം യുവാക്കൾക്കിടയിൽ 29.5% ആണ് വർധിച്ചിരിക്കുന്നത്. 

'ഈ മരണങ്ങൾ തടയാനാവുമായിരുന്നു. എന്നിട്ടും അതിൽ നിന്നും നമ്മുടെ യുവാക്കളെ സംരക്ഷിക്കാൻ നാം പരാജയപ്പെട്ടു' എന്നാണ് ബുധനാഴ്ച ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ കത്തിൽ പറയുന്നത്. നേരത്തെ മരണകാരണത്തിൽ ഒന്നാമതായിട്ടുണ്ടായിരുന്നത് വാഹനാപകടങ്ങളാണ്. അതിനെ കടത്തിയാണ് തോക്കുപയോ​ഗിച്ചുള്ള മരണങ്ങൾ കൂടിയിരിക്കുന്നത്. 

2020 -ന്റെ തുടക്കത്തിൽ കൊവിഡ് മഹാമാരിക്ക് ശേഷമാണ് തോക്കുപയോ​ഗിച്ചുള്ള അതിക്രമങ്ങൾ വർധിച്ചത്. എന്നാൽ, ഇതിനുള്ള കാരണമെന്താണ് എന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല എന്ന് ​ഗവേഷകർ പറയുന്നു. 

ഫെബ്രുവരിയിൽ അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പ്രത്യേക പഠനത്തിൽ, 2021 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ യുഎസ്സിലെ മുതിർന്നവരിൽ 7.5 ദശലക്ഷം പേർ അതായത്, ജനസംഖ്യയുടെ 3% -ൽ താഴെയുള്ളവർ ആദ്യമായി തോക്ക് ഉടമകളായി എന്ന് പറയുന്നു. ഇത് അഞ്ച് മില്ല്യൺ കുട്ടികൾ ഉൾപ്പെടെ 11 ദശലക്ഷം ആളുകളെ വീട്ടിൽ തോക്കുള്ളവരാക്കി മാറ്റി. 


 

Follow Us:
Download App:
  • android
  • ios