Asianet News MalayalamAsianet News Malayalam

20 വർഷങ്ങൾക്ക് മുമ്പ് വംശമറ്റുപോയി എന്ന് കരുതിയ മീനിനെ കണ്ടെത്തി, ഇവ തുഴയുന്നത് കയ്യുപയോ​ഗിച്ച്!

ഈ മത്സ്യങ്ങൾ ഇനിയും വെള്ളത്തിന് അടിയിൽ ഉണ്ടാവാം എന്ന് വിവരം നൽകുന്ന തരത്തിലുള്ളതാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഈ കണ്ടെത്തൽ.

handfish thought to be extinct found rlp
Author
First Published Sep 18, 2023, 10:13 AM IST

സാധാരണ മീനുകൾ അവയുടെ ചിറകുകൾ ഉപയോ​ഗിച്ചാണ് തുഴയുന്നതും നീങ്ങുന്നതും എല്ലാം അല്ലേ? എന്നാൽ, 'ഹാൻഡ് ഫിഷ്' എന്ന് അറിയപ്പെടുന്ന ഒരു വിചിത്ര ഇനം മത്സ്യം അതിന് പകരം തുഴയാൻ ഉപയോ​ഗിക്കുന്നത് സ്വന്തം കൈകളാണ്. അതിനാൽ, തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന മത്സ്യം കൂടിയാണ് ഇത്. അസാധാരണമായ ഈ മത്സ്യത്തിന്റെ 14 ഇനങ്ങളിൽ ഏഴെണ്ണം ടാസ്‍മാനിയയ്ക്കും ബാസ് കടലിടുക്കിനും ഇടയിലുള്ള വെള്ളത്തിലാണ് കാണപ്പെടുന്നത്. 

എന്നാൽ, 20 വർഷങ്ങൾക്ക് മുമ്പാണ് ഈ മത്സ്യത്തെ അവസാനമായി കണ്ടത്. അതുകൊണ്ട് തന്നെ അങ്ങേയറ്റം വംശനാശ ഭീഷണി നേരിടുന്നവയുടെ കൂട്ടത്തിലാണ് ഈ മീനുകളെ പെടുത്തിയിരിക്കുന്നത്. എന്നാൽ, 20 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ​ദിവസം ഓസ്ട്രേലിയയിലെ ടാസ്മാനിയയിലെ പ്രിംറോസ് സാൻഡ്സിലെ ബീച്ചിൽ കെരി യാരെ എന്ന ഒരു ഓസ്ട്രേലിയൻ സ്ത്രീയാണ് ഈ മീനിനെ കണ്ടെത്തിയത്. 

കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷൻ (സിഎസ്ഐആർഒ) 20 വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി ഈ മീനിനെ കണ്ടത് എന്ന് പറഞ്ഞിരുന്നത്. ആ വിവരമാണ് ഇപ്പോൾ മാറിയിരിക്കുന്നത്. ഈ മത്സ്യങ്ങൾ ഇനിയും വെള്ളത്തിന് അടിയിൽ ഉണ്ടാവാം എന്ന് വിവരം നൽകുന്ന തരത്തിലുള്ളതാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഈ കണ്ടെത്തൽ.

 

CSIRO ഈ മത്സ്യത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെയാണ്, “കഴിഞ്ഞ ആഴ്ചാവസാനം, ഒരു റണ്ണറാണ് ടാസ്മാനിയയിൽ വംശനാശഭീഷണി നേരിടുന്ന ഒരു ഹാൻഡ്ഫിഷിനെ (ബ്രാച്ചിയോണിച്തിസ് ഹിർസ്യൂട്ടസ്) കണ്ടെത്തിയത്. പക്ഷേ, നിർഭാഗ്യവശാൽ, മത്സ്യം ചത്തുപോയി. എന്നാൽ, 2005 മുതൽ പ്രാദേശികമായി വംശനാശം സംഭവിച്ചതായി ഞങ്ങൾ കരുതിയ ഒരു മത്സ്യം ഇപ്പോഴും അവിടെ ജീവിച്ചിരിക്കുന്നു എന്നതിന്റെ ആവേശകരമായ തെളിവാണിത്.“

Follow Us:
Download App:
  • android
  • ios