Asianet News MalayalamAsianet News Malayalam

'എനിക്കൊപ്പം തന്നെ പട്ടിയേയും അടക്കണ'മെന്ന് ഉടമയുടെ അന്ത്യാഭിലാഷം; പൂര്‍ണാരോഗ്യവതിയായ പട്ടിക്ക് ദയാവധം

 'ക്രൂരവും ദയാഹീനവുമായ പ്രവൃത്തി' എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ വന്ന പ്രതികരണങ്ങൾ ആ സംഭവത്തെ വിശേഷിപ്പിച്ചത്. 

Healthy Dog Euthanized according to last wish of dead owner
Author
Chesterfield, First Published May 29, 2019, 1:35 PM IST

മനുഷ്യനും വളർത്തുമൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ വളരെ വൈകാരികമായ എത്രയോ കഥകൾ നമ്മൾ കേട്ടിരിക്കുന്നു. മരിച്ചു പോയ ഉടമയ്ക്കായി എത്രയോ കാലം റെയിൽവേസ്റേഷന് മുന്നിൽ കാത്തിരുന്ന  പട്ടിയുടെ കഥ. ഉടമ മരിച്ചുപോയതിന്റെ പേരിൽ ഭക്ഷണം കഴിക്കുന്നത് ഉപേക്ഷിച്ച പൂച്ചയുടെ കഥ. അങ്ങനെ, സാമാന്യത്തിൽ കവിഞ്ഞ വൈകാരികത മനുഷ്യനുമായി വെച്ചുപുലർത്തിയ എത്രയോ മൃഗങ്ങളുടെ കഥകൾ. മരിച്ചുപോയ വളർത്തുപൂച്ചയെ, സ്വന്തം മകളെന്ന പോലെ കരുതി ആണ്ടിന്  പത്രത്തിൽ പടംവെച്ച് ഓർമ്മക്കുറിപ്പുകൊടുക്കുന്ന സ്നേഹനിർഭരരായ മനുഷ്യരുടെ കഥകൾ. എന്നാൽ, താൻ മരിക്കുമ്പോൾ  തന്റെ പൂർണാരോഗ്യവതിയായ വളർത്തുപട്ടിയെയും ദയാവധത്തിന് വിധേയയാക്കി ഒപ്പം  അടക്കണം എന്ന് വിൽപത്രത്തിൽ എഴുതിവെച്ചിട്ടുപോയ ഒരു സ്ത്രീയെപ്പറ്റിയുള്ള വാർത്തകളാണ് ഇപ്പോൾ അമേരിക്കയിലെ വിർജിനിയയിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. 

എമ്മ എന്ന സങ്കരയിനം ഷി ത്സു പട്ടിയാണ് ഇത്തരത്തിൽ ദയാവധത്തിന് ഇരയായിരിക്കുന്നത്. പ്രസ്തുത സംഭവം അമേരിക്കയിൽ ഒട്ടേറെ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. ആ പട്ടിയ്ക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നതായിരുന്നു പ്രതിഷേധങ്ങൾക്ക് പിന്നിലെ കാരണം.മനുഷ്യനും വളർത്തുമൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ വളരെ വൈകാരികമായ എത്രയോ കഥകൾ നമ്മൾ കേട്ടിരിക്കുന്നു. മരിച്ചു പോയ ഉടമയ്ക്കായി എത്രയോ കാലം റെയിൽവേസ്റേഷന് മുന്നിൽ കാത്തിരുന്ന  പട്ടിയുടെ കഥ. ഉടമ മരിച്ചുപോയതിന്റെ പേരിൽ ഭക്ഷണം കഴിക്കുന്നത് ഉപേക്ഷിച്ച പൂച്ചയുടെ കഥ. അങ്ങനെ, സാമാന്യത്തിൽ കവിഞ്ഞ വൈകാരികത മനുഷ്യനുമായി വെച്ചുപുലർത്തിയ എത്രയോ മൃഗങ്ങളുടെ കഥകൾ. മരിച്ചുപോയ വളർത്തുപൂച്ചയെ, സ്വന്തം മകളെന്ന പോലെ കരുതി ആണ്ടിന്  പത്രത്തിൽ പടംവെച്ച് ഓർമ്മക്കുറിപ്പുകൊടുക്കുന്ന സ്നേഹനിർഭരരായ മനുഷ്യരുടെ കഥകൾ. എന്നാൽ, തനിക്കൊപ്പം തന്റെ പൂർണാരോഗ്യവതിയായ വളർത്തുപട്ടിയെയും വകവരുത്തി അടക്കണം എന്ന് വിൽപത്രത്തിൽ എഴുതിവെച്ചിട്ടുപോയ ഒരു സ്ത്രീയെപ്പറ്റിയുള്ള വാർത്തകളാണ് ഇപ്പോൾ അമേരിക്കയിലെ വിർജിനിയയിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. 

എമ്മ എന്ന സങ്കരയിനം ഷി ത്സു പട്ടിയാണ് ഇത്തരത്തിൽ ദയാവധത്തിന് ഇരയായിരിക്കുന്നത്. പ്രസ്തുത സംഭവം അമേരിക്കയിൽ ഒട്ടേറെ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. ആ പട്ടിയ്ക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നതായിരുന്നു പ്രതിഷേധങ്ങൾക്ക് പിന്നിലെ കാരണം. 'ക്രൂരവും മനസ്സലിവില്ലാത്തതുമായ പ്രവൃത്തി' എന്നാണ് പ്രദേശവാസികളായ പലരും ആ സംഭവത്തെ വിശേഷിപ്പിച്ചത്. "എമ്മയുടെ നിഷ്കളങ്കമായ ആ മുഖം കണ്ടിട്ട് എങ്ങനെ വകവരുത്താൻ തോന്നി ?" എന്നാണ് ഒരാൾ പ്രതികരിച്ചത്. 

എമ്മയുടെ ഉടമയായ സ്ത്രീ തന്റെ വളർത്തുപട്ടിയെ, മരണശേഷം ദയാവധം നടത്തി, വൈദ്യുതശ്‌മശാനത്തിൽ ദഹിപ്പിച്ച്, ചിതാഭസ്മം ഒരു കുടത്തിലാക്കി തന്റെ കല്ലറയിൽ തന്നെ അടക്കണം എന്ന് വളരെ കൃത്യമായിത്തന്നെ തന്റെ വിൽപത്രത്തിൽ എഴുതി വെച്ചുകളഞ്ഞു. ചെസ്റ്റർ ഫീൽഡിലെ മൃഗസംരക്ഷണ വകുപ്പുകാർ ആ പട്ടിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു നോക്കി. നിഷ്കളങ്കത തുളുമ്പുന്ന മുഖമുള്ള ആ പട്ടിയെ തങ്ങൾ നോക്കിക്കോളാമെന്നും, നല്ലൊരു ഉടമയെ തപ്പിപ്പിടിച്ച് ദത്തെടുപ്പിച്ചോളാമെന്നും അവർ പരമാവധി വാദിച്ചുനോക്കിയെങ്കിലും, പട്ടിയുടെ ഉടമ വിൽപത്രം നടപ്പിലാക്കാൻ ഏൽപ്പിച്ചിരുന്ന വക്കീൽ വഴങ്ങിയില്ല. 

വിർജീനിയ സ്റ്റേറ്റിൽ ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം ഇത്തരത്തിൽ ദയാവധം നടത്താനുള്ള അവകാശം തങ്ങളുടെ വളർത്തു പട്ടികൾക്കുമേൽ ഉടമകൾക്ക് നൽകുന്നുണ്ട്. രണ്ടാഴ്ചക്കാലം മാത്രമേ എമ്മയെ പരിചരിച്ചുള്ളുവെങ്കിലും, പൂർണ്ണാരോഗ്യവതിയായ അവളെ നിർദയം 'ദയാ'വദത്തിന് ഇരയാക്കിയത്,  ചെസ്റ്റർഫീൽഡിലെ മൃഗസംരക്ഷകരെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ് .

Follow Us:
Download App:
  • android
  • ios