Asianet News MalayalamAsianet News Malayalam

ഇപ്പോൾ കൊമ്പുകോർക്കുന്ന ഇതേ ഇസ്രയേലും പലസ്തീനും; ഒന്നിച്ച് ഒന്നായി ഒരു ലക്ഷ്യത്തോടെ കൈകോർത്ത ചരിത്രം!

പരസ്പരം വളരെ ചേർന്നു കിടക്കുന്ന പ്രദേശങ്ങളായതിനാൽ ഇസ്രയേലും പലസ്തീനും ചില അപകടങ്ങളെ ഒരുപോലെ നേരിടേണ്ടി വരാറുണ്ട്. ശത്രുതകളെല്ലാം മറന്ന് ആ സമയത്ത് അവരൊന്നിച്ച് അതിജീവനം നടത്താറുണ്ട്.

history of Israel and Palestine joining hands with one goal btb
Author
First Published Oct 12, 2023, 7:33 PM IST

ലോകം മുഴുവൻ ചർച്ച ചെയ്യുന്നത് ഇസ്രയേലിന്‍റെയും പലസ്തീന്‍റെയും ഇടയിൽ നടക്കുന്ന പ്രശ്നങ്ങളെയും സംഘർഷത്തെയും കുറിച്ചാണ്. ഇരുവർക്കുമിടയിലെ ശത്രുതയ്ക്കും  ആക്രമണപ്രത്യാക്രമണങ്ങൾക്കും നീണ്ട കാലത്തെ ചരിത്രം പറയാനുണ്ട്. എന്നാൽ ഇവർ തമ്മിൽ കൈകോർത്ത് നിന്ന സമയങ്ങളെക്കുറിച്ച്  പറയാനാണെങ്കിലോ? സംശയിക്കണ്ട, അങ്ങനെയും സംഭവിച്ചിട്ടുണ്ട്. ഒരിക്കലല്ല, ഒന്നിലധികം തവണ. പക്ഷേ കാരണം ഏതാണ്ടൊന്നുതന്നെയാണ്, പ്രകൃതി ദുരന്തങ്ങൾ

പരസ്പരം വളരെ ചേർന്നു കിടക്കുന്ന പ്രദേശങ്ങളായതിനാൽ ഇസ്രയേലും പലസ്തീനും ചില അപകടങ്ങളെ ഒരുപോലെ നേരിടേണ്ടി വരാറുണ്ട്. ശത്രുതകളെല്ലാം മറന്ന് ആ സമയത്ത് അവരൊന്നിച്ച് അതിജീവനം നടത്താറുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണം 2021ൽ ജറുസലേം നഗരത്തിന് സമീപം സതഫ് മേഖലയിലെ കുന്നുകളിൽ കാട്ടുതീ പടർന്നു പിടിച്ചതാണ്. മെഡിറ്ററേനിയൻ മേഖലയിലുണ്ടായ താപ തരംഗത്തിന്റെ ബാക്കിയായിരുന്നു ഈ കാട്ടുതീ. വടക്കൻ ആഫ്രിക്കൻ മേഖലയിലുണ്ടായ  എതിർച്ചുഴലിയും താപതരംഗവും യൂറോപ്പിൽ പലയിടത്തും അന്ന് കാട്ടുതീകൾക്കു കാരണമായിരുന്നു.

\

ഏതാണ്ട് അയ്യായിരം ഏക്കറോളം കാടാണ് ആ കാട്ടുതീയിൽ കത്തിനശിച്ചത്. ഇസ്രയേൽ അഗ്നിശമനസേനാ വിഭാഗത്തിലെ വലിയൊരു സംഘം  അവിടെ തമ്പടിച്ചു. അന്നാ ദൗത്യത്തിൽ ഇസ്രയേലിനു സഹായം നൽകാൻ പലസ്തീൻ അതോറിറ്റിയും രംഗത്തെത്തിയിരുന്നു. നാലു ഫയർ ട്രക്കുകളെയും 20 അഗ്നിശമന സേനാംഗങ്ങളെയുമാണ് അന്ന് തീയണയ്ക്കാനായി പലസ്തീൻ അയച്ചത്. 1500 ഫയർ ഫോഴ്സ് അംഗങ്ങൾ, നൂറുകണക്കിനു ഫയർ എൻജിനുകൾ, 20 എയർക്രാഫ്റ്റുകൾ എന്നിവയെല്ലാം ചേർന്ന് നടത്തിയ കൂട്ടായ പ്രവർത്തനത്തിനൊടുവിലായിരുന്നു 52 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തീയണയ്ക്കാൻ കഴിഞ്ഞത്.

കാട്ടുതീ പടർന്നപ്പോൾത്തന്നെ മേഖലയിലെ ഗ്രാമങ്ങളിൽ നിന്ന് വൻതോതിൽ ആളുകളെ ഒഴിപ്പിച്ചിരുന്നു. നഗര മേഖലയിലേക്ക് തീയെത്തുമോ എന്ന ഭയവും അധികൃതർക്കുണ്ടായിരുന്നു. പക്ഷേ ജറുസലേം ആകാശത്ത് പുകപടലം പടർന്നതല്ലാതെ കാട്ടുതീ നഗരത്തെ ബാധിച്ചില്ല. ഒടുവിൽ തീ നിയന്ത്രണ വിധേയമായപ്പോൾ ഒന്നിച്ചുള്ള ഈ  ശ്രമത്തിന്  ഇരുവരെയും അഭിനന്ദിച്ച് യുഎസ് ആഭ്യന്തരവകുപ്പും രംഗത്തെത്തി. 

കാട്ടുതീ അണയ്ക്കുന്ന കാര്യത്തിൽ ഇസ്രയേലും പലസ്തീനും തമ്മിൽ കാണിക്കുന്ന സഹകരണം ആനന്ദകരമാണ് എന്നും  ഇത്തരം സഹവർത്തിത്വത്തിന്റ കൂടുതൽ ഉദാഹരണങ്ങൾ ഉണ്ടാകട്ടെ എന്നുമായിരുന്നു യുഎസിന്റെ പ്രതികരണം. അതാദ്യമായല്ല, നാലാം തവണയാണ് പ്രകൃതിദുരന്തങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ഇസ്രയേലും പലസ്തീനും  കൈകോർക്കുന്നത്. 2010ൽ വടക്കൻ ഇസ്രയേലിലുണ്ടായ കാർമൽ എന്നു പേരുള്ള വൻ കാട്ടുതീയെ പിടിച്ചുകെട്ടാനും പലസ്തീൻ മുന്നിലുണ്ടായി. 44  പേരാണ് അന്നത്തെ ദുരന്തത്തിൽ മരണപ്പട്ടത്. 2016 ലും ഇത്തരത്തിൽ കാട്ടുതീ അണയ്ക്കാൻ ഇസ്രയേലിനെ പലസ്തീൻ സഹായിച്ചു. അന്ന് ഇസ്രായേൽ പ്രധാനമത്രി നെതന്യാഹു പലസ്തീന് പ്രത്യേകം നന്ദി പറഞ്ഞിരുന്നു. മൂന്ന് ലക്ഷം ഏക്കറോളം വനഭൂമിയുള്ള ഇസ്രായേൽ ഗുരുതരമായ കാലാവസ്ഥ വ്യതിയാനവും നേരിടുന്നുണ്ട്. ജൂയിഷ് നാഷനൽ ഫണ്ട് നടത്തിയ വമ്പൻ മരംനടീൽ ക്യാമ്പയിന്‍റെ ഭാഗമാണ് ഈ വനസമ്പത്ത്.

ബി ടെക്ക് കഴിഞ്ഞ് നിൽക്കുകയാണോ, അഞ്ചക്ക തുക മാസം ലഭിക്കും; അവസരങ്ങളൊരുക്കി സർക്കാര്‍, ദിവസങ്ങൾ മാത്രം ബാക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios