Asianet News MalayalamAsianet News Malayalam

'പഠിക്കണം കുറ്റവാളികളായാലും'; പ്രായപൂർത്തിയായ തടവുകാർക്കായി ഹോങ്കോംഗിൽ ആദ്യത്തെ മുഴുവൻ സമയ കോളേജ് !

പഠനത്തിനായി ചെലവഴിക്കുന്ന സമയം ജോലി സമയമായി കണക്കാക്കും. ഇത് വഴി അറിവ് നേടാനും ഒപ്പം ശമ്പളം കണ്ടെത്താനും ജയിലിലെ അന്തേവാസികള്‍ക്ക് കഴിയുന്നു. 

Hong Kong's Start first full-time college for adult prisoners bkg
Author
First Published Dec 1, 2023, 3:31 PM IST


പ്രായപൂർത്തിയായ തടവുകാർക്കായി ഹോങ്കോങ്ങിലെ ആദ്യത്തെ മുഴുവൻ സമയ കോളേജ് പ്രവർത്തനം ആരംഭിച്ചു. വ്യാഴാഴ്ചയാണ് കോളേജ് പ്രവർത്തനം തുടങ്ങിയത്. ഒരു ചാരിറ്റി ഫണ്ടിന്‍റെയും ഹോങ്കോംഗ് മെട്രോപൊളിറ്റൻ സർവകലാശാലയുടെയും പിന്തുണയോടെ ആരംഭിച്ച കോളജ് ലക്ഷ്യം വെക്കുന്നത് തടവുകാർക്ക് കൂടുതൽ വൈവിധ്യമാർന്ന അക്കാദമിക് അവസരങ്ങൾ ഒരുക്കുകയെന്നതാണ്. സ്റ്റാൻലിയിലെ പാക് ഷാ വാൻ കറക്ഷ്ണൽ ഇൻസ്റ്റിറ്റ്യൂഷനിൽ സ്ഥിതി ചെയ്യുന്ന ഈ കോളജ് 'എത്തിക്സ് കോളജ്' (Ethics College) എന്ന പേരിലാകും അറിയപ്പെടുക. ആദ്യഘട്ടത്തിൽ ഇവിടെ പഠിക്കാൻ അവസരം നേടിയിരിക്കുന്നത് 15 വനിതാ തടവുകാരും 60 പുരുഷ തടവുകാരുമാണ്.

ഏറ്റവും കൂടുതൽ സസ്യാഹാരികളുള്ള 6 രാജ്യങ്ങൾ ; ഇന്ത്യയുടെ സ്ഥാനമെത്ര?

പ്രായപൂർത്തിയായ തടവുപുള്ളികൾ തങ്ങളുടെ ശിക്ഷാകാലവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ജീവിതാസൂത്രണം വേഗത്തിലാക്കാനുള്ള അംഗീകൃത യോഗ്യത നൽകുക എന്നതാണ് ഇത്തരത്തിലൊരു കോളേജ് തുറക്കാൻ പ്രേരിപ്പിച്ചതിന് പിന്നിലെ കാരണമെന്ന് സുരക്ഷാ അണ്ടർ സെക്രട്ടറി മൈക്കൽ ച്യൂക് ഹൗ-യിപ് ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ഹോങ്കോംഗ് ജോക്കി ക്ലബ് വിദ്യാഭ്യാസ ഫണ്ടാണ് കോളേജ് സ്‌പോൺസർ ചെയ്തതെന്ന് ച്യൂക്ക് പറഞ്ഞു. ഹോങ്കോംഗ് മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയാണ് വിദ്യാർത്ഥികൾക്ക് അധ്യാപകരെയും പഠന സാമ​ഗ്രഹികളും നല്കുന്നത്. അന്തേവാസികളുടെ വിദ്യാഭ്യാസത്തിനായുള്ള ഫണ്ടിലേക്ക് HK$ 43 മില്യൺ (45,85,39,100 രൂപ) നൽകിയതായി ഹോങ്കോംഗ് ജോക്കി ക്ലബ് വെളിപ്പെടുത്തി.

ആസക്തി അടക്കാനാകാതെ വീടിന്‍റെ ഭിത്തി തുരന്ന് ആര്‍ത്തിയോടെ തിന്നു; ഒടുവില്‍ ലഭിച്ചത് കാന്‍സര്‍ !

ഇപ്പോൾ പഠനത്തിനായി ചേർന്ന 75 അന്തേവാസികൾ അപ്ലൈഡ് എജ്യുക്കേഷൻ ഡിപ്ലോമയ്ക്കുള്ള ഒരു വർഷത്തെ കോഴ്സ് പൂർത്തിയാക്കും. ചൈനീസ്, ഇംഗ്ലീഷ്, ഗണിതം, ലൈഫ് പ്ലാനിംഗ്, പരസ്പര ബന്ധങ്ങൾ, ആശയവിനിമയങ്ങൾ എന്നിവയ്ക്ക് പുറമെ വിദ്യാർത്ഥികൾക്ക് ഇന്‍റീരിയർ ഡിസൈൻ, പരസ്യം അല്ലെങ്കിൽ പബ്ലിക് റിലേഷൻസ്, മാർക്കറ്റിംഗ് എന്നിവയും പാഠ്യവിഷയങ്ങളായി തെരഞ്ഞെടുക്കാം. പഠിക്കാനായി ചേർന്ന തടവുപുള്ളികളെ മറ്റുള്ളവരിൽ നിന്നും മറ്റിയുള്ള പ്രത്യേക താമസ സ്ഥലത്തായിരിക്കും താമസിപ്പിക്കുക. പഠനത്തിനായി ചെലവഴിക്കുന്ന സമയം ജോലി സമയമായി കണക്കാക്കും. ഇത് വഴി പഠിക്കുന്നതിലൂടെ അറിവും പണവും കണ്ടെത്താന്‍ ജയിലിലെ അന്തേവാസികള്‍ക്ക് കഴിയുന്നു. 

13 എന്ന അശുഭ സംഖ്യ; ലോകമെങ്ങും വ്യാപകമായ ഈ അന്ധവിശ്വാസത്തിന്‍റെ പിന്നിലെന്ത് ?
 

Latest Videos
Follow Us:
Download App:
  • android
  • ios