Asianet News MalayalamAsianet News Malayalam

മുടി ഒതുക്കാന്‍ ഹെയർ ഡ്രയർ ഉപയോഗിച്ചു; യുവതിയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത് ഒരു ലക്ഷം രൂപ !

ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കാനായി നഗരത്തിലെത്തിയപ്പോഴാണ് കെല്ലി ഹോട്ടലിൽ മുറിയെടുത്തത്. തുടർന്ന് ഹോട്ടൽ മുറിയിൽ വച്ച് മുടി സുന്ദരമാക്കാനായി അവൾ ഡൈസൺ ഹെയർ ഡ്രയർ ഉപയോഗിച്ചു.  

hotel charged a fine of Rs 1 lakh for false fire alarm after using the hair dryer bkg
Author
First Published Dec 18, 2023, 3:41 PM IST


ഹോട്ടലിൽ വച്ച് മുടി ഉണക്കുന്നതിനായി ഹെയർ ഡ്രയർ ഉപയോഗിച്ച യുവതിക്ക് കിട്ടിയത് മുട്ടൻ പണി. ഓസ്‌ട്രേലിയയിലെ ഇന്‍റര്‍നാഷണല്‍ ഹോട്ടല്‍ ബ്രാന്‍റായ നോവോടെൽ പെർത്ത് ലാംഗ്‌ലിയിൽ ഒരു രാത്രി താമസിക്കുന്നതിനായാണ് കെല്ലി എന്ന സ്ത്രീ മുറിയെടുത്തത്. ഒരു ദിവസത്തേക്ക് ഏകദേശം പതിനാറായിരം രൂപയായിരുന്നു മുറിയുടെ വാടക. ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കാനായി നഗരത്തിലെത്തിയപ്പോഴാണ് കെല്ലി ഹോട്ടലിൽ മുറിയെടുത്തത്. തുടർന്ന് ഹോട്ടൽ മുറിയിൽ വച്ച് മുടി സുന്ദരമാക്കാനായി അവൾ ഡൈസൺ ഹെയർ ഡ്രയർ ഉപയോഗിച്ചു.  പക്ഷേ, ഹെയർ ഡ്രയർ ഓണ്‍ ചെയ്തതിന് പിന്നാലെ ഹോട്ടലിലെ ഫയർ അലാം അടിച്ചു. അതോടെ ഒരു ഫയർമാന്‍ അവളുടെ മുറിയിൽ എത്തി. 

ഒരു കുട്ടിയുള്‍പ്പെടെ ഏഴ് കൊലപാതകങ്ങള്‍; വനിതാ പരമ്പര കൊലയാളി ലാവോ റോംഗ്സിയെ ഇന്ന് രാവിലെ വധിച്ചതായി ചൈന

എന്നാല്‍ സംഭവിച്ചതെന്നതാണെന്ന് ആദ്യം ആര്‍ക്കും മനസിലായില്ല. പിന്നീടാണ് കെല്ലിയുടെ വിലയേറിയ ഹെയർ ഡ്രയര്‍ ഓണ്‍ ചെയ്തപ്പോഴാണ് അലാറം ട്രിഗർ ചെയ്തതെന്ന്. തൊട്ടടുത്ത ദിവസം തന്നെ കെല്ലി ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്‌തു, എന്നാൽ, മൂന്ന് ദിവസത്തിന് ശേഷം തന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,400 ഡോളർ (ഏകദേശം 1,10,000 രൂപ) ഡെബിറ്റ് ചെയ്തതായി അവര്‍ക്ക് സന്ദേശമെത്തി. ഇത്തരത്തിൽ ഒരു ഭീമമായ തുക എന്തിനാണ് തന്‍റെ അക്കൗണ്ടിൽ നിന്നും പിടിച്ചിരിക്കുന്നതെന്ന് അവര്‍ ഹോട്ടൽ അധികൃതരോട് ചോദിച്ചു. തെറ്റായ ഫയര്‍ അലാറത്തിനുള്ള പെനാല്‍റ്റിയാണെന്നായിരുന്നു ഹോട്ടലിന്‍റെ മറുപടി. 

ഭക്ഷണം കഴിക്കാന്‍ വാ തുറക്കില്ല, ശ്വാസം എടുക്കുന്നത് കാലിലൂടെ; പുതിയ കടല്‍ ചിലന്തിക്ക് പ്രത്യേകതകള്‍ ഏറെ !

എന്നാൽ, ഇത്തരത്തിൽ പണം ഈടാക്കുന്നത് തികച്ചും അന്യായമാണെന്ന് പറഞ്ഞ് അവര്‍ ഹോട്ടലിലേക്ക് നിരവധി തവണ ഫോണ്‍ ചെയ്തു.  ഇമെയിലുകളും അയച്ചു. ഹോട്ടൽ അധികൃതർ ആദ്യമൊക്കെ കെല്ലിയുടെ ആവശ്യത്തിന് വഴങ്ങിയില്ല. ഒടുവിൽ അവരില്‍ നിന്നും ഈടാക്കിയ പണം തിരികെ നൽകാൻ ഹോട്ടല്‍ തയ്യാറായെന്ന് റിപ്പോർട്ടുകൾ പറയുന്നത്. എന്നാല്‍ തെറ്റായ ഫയർ അലാറങ്ങൾ മൂലം ഡിപ്പാർട്ട്‌മെന്‍റിന് 8 മില്യൺ ഡോളർ നഷ്ടമുണ്ടായതിനെ തുടർന്ന് 2015-ൽ തെറ്റായ അലാറങ്ങൾക്ക് പിഴ ഏർപ്പെടുത്തിയതായി പെർത്ത് നൗ റിപ്പോർട്ട് ചെയ്തു.  ഒരു പ്രോപ്പർട്ടിയിൽ നിന്നുള്ള ആദ്യത്തെ മൂന്ന് തെറ്റായ അലാറങ്ങൾക്ക് ചാർജ് ഈടാക്കില്ല, എന്നാൽ വർഷത്തിലെ നാലാമത്തെ തെറ്റായ അലാറത്തിന് പിഴ ചുമത്തും. ഫയർ അലാറം സിസ്റ്റത്തിനും ഡിറ്റക്ടറുകൾക്കും ആ സ്ഥലത്തിന്‍റെ ഉടമയാണ് ഉത്തരവാദിയാണ്, പിഴകൾ  ഉടമയുടെ പേരിലാണ് ചുമത്തപ്പെടുന്നതെങ്കിലും പലപ്പോഴും ഉടമകൾ കെല്ലിയുടെ കാര്യത്തിൽ സംഭവിച്ചത് പോലെ മൂന്നാം കക്ഷിയിൽ നിന്ന് പിഴ ഈടാക്കുന്നു,

വെള്ളം ഒഴിവാക്കി, പകരം ശീതളപാനിയം പതിവാക്കി; ഒടുവില്‍ യുവതിയുടെ വൃക്ക പരിശോധിച്ച ഡോക്ടര്‍മാര്‍ അമ്പരന്നു !

Latest Videos
Follow Us:
Download App:
  • android
  • ios