'ഈ ലോകത്തിലെ ഒരു ശതമാനം ആളുകൾ തികച്ചും വ്യത്യസ്തരാണ്' എന്നാണ് പോസ്റ്റിൽ പറയുന്നത്. 

ഇന്ത്യയിലെ പണക്കാരായ ഒരു ശതമാനം ആളുകൾ എങ്ങനെയാണ് ജീവിക്കുന്നത്? ഇങ്ങനെ എപ്പോഴെങ്കിലും നിങ്ങൾ അതിശയിച്ചിട്ടുണ്ടോ? ചിലപ്പോഴൊക്കെ ആലോചിച്ചു കാണും അല്ലേ? എന്തായാലും അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്.

പോസ്റ്റിൽ പറയുന്നത് ധനികനായ ഒരാളുടെ വീട്ടിൽ നടന്ന പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത അനുഭവമാണ്. ഒരു അഭിഭാഷകന്റെ മകന്റെ ആയിരുന്നു പിറന്നാൾ. ആഡംബരപൂർണമായ ഒരു പാർട്ടിയാണ് അവിടെ നടന്നത് എന്നതിനെ കുറിച്ചും അവിടുത്തെ സൗകര്യങ്ങളെ കുറിച്ചുമെല്ലാം പോസ്റ്റിൽ പറയുന്നുണ്ട്.

'ഈ ലോകത്തിലെ ഒരു ശതമാനം ആളുകൾ തികച്ചും വ്യത്യസ്തരാണ്' എന്നാണ് പോസ്റ്റിൽ പറയുന്നത്. 'ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ള ആളായതിനാൽ തന്നെ, ഇത്ര ആഡംബരം തനിക്ക് ഒരിക്കലും പരിചയം ഉണ്ടായിട്ടില്ല. ലോകത്തിലെ ഒരു ശതമാനം തികച്ചും വ്യത്യസ്തരാണ്' എന്നാണ് പോസ്റ്റിൽ പറയുന്നത്.

ആഡംബരപൂർണമായ, പൊടിയില്ലാത്ത, പച്ചപ്പ് നിറഞ്ഞ അയൽപ്പക്കമാണ്, അതിഥികൾക്ക് വാലെറ്റ് പാർക്കിംഗ് സൗകര്യം, ആഡംബര വാഹനങ്ങളുടെ നിര എന്നിങ്ങനെ ആഡംബരത്തിൽ മുങ്ങിക്കുളിച്ച ഒരു അനുഭവം എന്നാണ് ഈ അനുഭവത്തെ യുവാവ് വിശേഷിപ്പിക്കുന്നത്. 'പൊടിയില്ലാത്തതും പച്ചപ്പ് നിറഞ്ഞതുമായ ഒരു പോഷ് ഏരിയയിലാണ് അദ്ദേഹം താമസിക്കുന്നത്, ​ഗസ്റ്റുകൾക്ക് പാർക്ക് ചെയ്യാനായി വാലെറ്റുകൾ, 50 ലക്ഷത്തിലധികം വിലയുള്ള അഞ്ച് കാറുകൾ, സമ്മാനങ്ങളമായി എത്തുന്ന ബിസിനസുകാർ, രാഷ്ട്രീയക്കാർ, തികച്ചും വ്യത്യസ്തമായ ഹിന്ദി ഉച്ചാരണം' എന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

'ഇന്ത്യയിലെ സമ്പന്നരായ ഒരു ശതമാനം ആളുകൾ എങ്ങനെയാണ് ജീവിക്കുന്നത്, നിങ്ങളുടെ അനുഭവം ഷെയർ ചെയ്യൂ' എന്ന് പറഞ്ഞാണ് യുവാവ് പോസ്റ്റ് ഇട്ടിരിക്കുന്നത്. അനേകങ്ങളാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതുപോലെയുള്ള അനേകം അനുഭവങ്ങൾ ആളുകൾ പോസ്റ്റിന്റെ കമന്റുകളിൽ പങ്കുവച്ചിട്ടുണ്ട്.