ഏതായാലും, ഹാരി രാജകുമാരന്റെ ആത്മകഥ വലിയ തരത്തിലുള്ള വിവാദങ്ങൾക്ക് ഇതോടകം തന്നെ തിരി കൊളുത്തിയിട്ടുണ്ട്.

അടുത്തിടെ വലിയ ചർച്ചയായ പേരാണ് ഹാരി രാജകുമാരന്റേത്. അതിന് തീയിൽ എണ്ണ പകരുന്നത് പോലെയാണ് ഹാരി രാജകുമാരന്റെ ഓർമ്മക്കുറിപ്പുകൾ 'സ്പെയർ' പുറത്തെത്തിയത്. ഇതിലൂടെ രാജകുടുംബത്തിനകത്ത് തനിക്ക് കാണേണ്ടതും അനുഭവിക്കേണ്ടി വന്നതുമായ പല കാര്യങ്ങളും വെളിപ്പെടുത്തുകയാണ് ഹാരി. എന്നാൽ, ഇപ്പോൾ വൈറലാവുന്നത് ഒരു പുസ്തകക്കടയിൽ ഹാരി രാജകുമാരന്റെ പുസ്തകം വച്ചിരിക്കുന്ന രീതിയാണ്. 

ബെർത്‍സ് ബുക്സ് എന്ന് പേരായ ബുക്ക് ഷോപ്പിൽ നിന്നുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. ഇതിൽ, ബെല്ല മാക്കി എഴുതിയ 'നിങ്ങളുടെ കുടുംബത്തെ എങ്ങനെ കൊല്ലാം?' (How to Kill Your Family) എന്ന പുസ്തകത്തിന്റെ അരികിലായിട്ടാണ് ഹാരിയുടെ പുസ്തകവും വച്ചിരിക്കുന്നത്. 

Scroll to load tweet…

'നിങ്ങൾക്ക് വേണമെങ്കിൽ സ്പെയറിന്റെ കുറച്ച് കൂടി സ്പെയർ കോപ്പി ഇവിടെ ഉണ്ട്. ഇപ്പോൾ തന്നെ ഓർഡർ ചെയ്യാം' എന്ന് കൂടി ബുക്ക് ഷോപ്പ് പോസ്റ്റ് ഇട്ടിട്ടുണ്ട്. ഏതായാലും അധികം വൈകാതെ തന്നെ പുസ്തകം അടുക്കിയിരിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പുസ്തക കടയുടെ സർക്കാസത്തെ പലരും അഭിനന്ദിച്ചു. കടയുടെ ഉടമയായ അലക്സ് കാൾ പറയുന്നത്, ഈ പുസ്തകം ഇങ്ങനെ വച്ചിരിക്കുന്നത് കണ്ടാൽ ചിലർക്കെങ്കിലും ചിരി വരും എന്ന് പറഞ്ഞ് കടയിലെ സ്റ്റാഫാണ് പുസ്തകം ഇങ്ങനെ വച്ചത് എന്നാണ്. 

ചാള്‍സിന് മേഗന്‍ ഡയാനയേപ്പോലെ ശ്രദ്ധ കവരുമെന്ന അസൂയ; വന്‍ വിവാദമായി ഹാരിയുടെ ആത്മകഥ

ഏതായാലും, ഹാരി രാജകുമാരന്റെ ആത്മകഥ വലിയ തരത്തിലുള്ള വിവാദങ്ങൾക്ക് ഇതോടകം തന്നെ തിരി കൊളുത്തിയിട്ടുണ്ട്. അതിൽ പ്രധാനമായും പറയുന്നത്, രാജകുടുംബാം​ഗങ്ങളിൽ നിന്നും അനുഭവിക്കേണ്ടതായി വന്നിട്ടുള്ള കാര്യങ്ങളാണ്. മേ​ഗന് ഡയാന രാജകുമാരിയെ പോലെ പ്രശസ്തി കിട്ടുന്നത് ചാൾസ് രാജാവിന് ഇഷ്ടമായിരുന്നില്ല എന്നും ഹാരി പുസ്തകത്തിൽ പറയുന്നു. ഇതിന് പുറമേ, വ്യോമസേനാ പൈലറ്റ് ആയിരുന്ന സമയത്ത് 25 താലിബാന്‍കാരെ കൊലപ്പെടുത്തിയെന്നും പുസ്തകത്തിൽ ഹാരി പറയുന്നുണ്ട്. ഇതും വലിയ വിവാദമായിരുന്നു.