Asianet News MalayalamAsianet News Malayalam

Icefish colony : ലണ്ടന്റെ മൂന്നിലൊന്ന് വലിപ്പമുള്ള ഐസ്‍ഫിഷ് കോളനി കണ്ടെത്തി ​ഗവേഷകർ! ആറുകോടി കൂടുകൾ

സീലുകൾ ഈ മീൻകൂടുകൾ ഭക്ഷിക്കാൻ സാധ്യതയുണ്ട് എന്നും പേഴ്‌സർ പറഞ്ഞു. മത്സ്യക്കൂടുകൾ നഷ്ടപ്പെട്ടാൽ, ഒരുപക്ഷേ നിങ്ങൾക്ക് സീലുകളെയും നഷ്ടപ്പെടും. ഒരു വലിയ ആവാസവ്യവസ്ഥ തന്നെ ഇതേ ചുറ്റിപ്പറ്റിയുണ്ടാവണം എന്നും പേഴ്‌സർ പറയുന്നു. 

huge icefish colony found
Author
Antarctica, First Published Jan 15, 2022, 1:21 PM IST

അന്റാർട്ടിക്കയുടെ(Antarctic sea) കടൽത്തീരത്ത് പര്യവേഷണം നടത്തുന്ന ഗവേഷകർ, ഐസ്ഫിഷിന്റെ ഒരു ഭീമൻ കോളനി(Icefish colony) കണ്ടെത്തി. അത്ഭുതമെന്ന് പറയട്ടെ, ലണ്ടന്റെ മൂന്നിലൊന്ന് വലിപ്പമുണ്ട് ഇതിന്. അന്റാർട്ടിക്കയുടെ തെക്കൻ വെഡൽ കടൽത്തീരത്ത് നിന്ന് ഒന്നര-രണ്ടര മീറ്റർ ഉയരത്തിൽ പതിവ് സർവേയ്ക്കിടയിൽ ഒരുകൂട്ടം ജീവശാസ്ത്രജ്ഞരാണ് ആറുകോടി സജീവമായ കൂടുകൾ കണ്ടെത്തിയത്. നേരത്തെ ഈ പ്രദേശത്തുണ്ടായിരുന്ന കോളനിയിൽ 60 കൂടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ സ്ഥാനത്താണ് ഇപ്പോൾ ആറുകോടി കൂടുകൾ കണ്ടെത്തിയിരിക്കുന്നത്. 

“ഞങ്ങളുടെ പരിശോധനയുടെ ആദ്യ നാല് മണിക്കൂറിൽ ഞങ്ങൾ മത്സ്യക്കൂടുകളല്ലാതെ മറ്റൊന്നും കണ്ടില്ല” എന്ന് ജർമ്മനിയിലെ ആൽഫ്രഡ് വെജെനർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളാർ ആൻഡ് മറൈൻ റിസർച്ചിലെ ഓട്ടൺ പേഴ്‌സർ പറഞ്ഞു. കറന്റ് ബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കടലില്‍ സര്‍വേ നടത്താനുപയോഗിക്കുന്ന മാര്‍ഗങ്ങളും ക്യാമറകളും ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയിട്ടുണ്ട്. ചുറ്റുമുള്ള ഭാഗങ്ങളേക്കാള്‍ 2C ചൂട് കൂടുതലായിരുന്നു ഇവിടെ. 

കോളനി ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ഒരു നാവിഗേഷൻ ഉപകരണമായി മത്സ്യം ഈ ചൂടുവെള്ളം ഉപയോഗിച്ചിരിക്കാമെന്ന് പേഴ്‌സർ പറയുന്നു. "അവയ്ക്ക് പുനരുൽപാദനം നടത്താൻ തോന്നുമ്പോൾ, അവ ഈ ചൂടുവെള്ളത്തിനായി നോക്കുകയും അവിടെ എത്തുകയും ചെയ്യുന്നു" അദ്ദേഹം പറഞ്ഞു. ഐസ് ഫിഷിന്റെ ഈ കോളനി ഇന്നുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുതാണ്, കടൽത്തീരത്തിന്റെ 150 മൈലിലധികം (240 കിലോമീറ്റർ) വ്യാപിച്ചുകിടക്കുന്നു ഇത്. കോളനിയുടെ വലിപ്പം സൂചിപ്പിക്കുന്നത് വെഡൽ കടൽ ആവാസവ്യവസ്ഥയെ മുഴുവൻ ഈ കൂടുകൾ സ്വാധീനിച്ചിട്ടുണ്ടെന്നാണ്. സീലുകൾ ഈ മീൻകൂടുകൾ ഭക്ഷിക്കാൻ സാധ്യതയുണ്ട് എന്നും പേഴ്‌സർ പറഞ്ഞു. മത്സ്യക്കൂടുകൾ നഷ്ടപ്പെട്ടാൽ, ഒരുപക്ഷേ നിങ്ങൾക്ക് സീലുകളെയും നഷ്ടപ്പെടും. ഒരു വലിയ ആവാസവ്യവസ്ഥ തന്നെ ഇതേ ചുറ്റിപ്പറ്റിയുണ്ടാവണം എന്നും പേഴ്‌സർ പറയുന്നു. 

ക്യാമറകൾ അടുത്ത രണ്ട് വർഷത്തേക്ക് ആവാസവ്യവസ്ഥയെ നിരീക്ഷിക്കും. അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും മറ്റ് ആവാസവ്യവസ്ഥകളുമായി എങ്ങനെ ഇടപഴകുന്നുവെന്നും നിർണ്ണയിക്കാനും ശ്രമിക്കും. 2022 ഏപ്രിലിൽ ഈ പ്രദേശത്തേക്ക് മടങ്ങാനും ചുറ്റുമുള്ള ജലം സർവേ ചെയ്യാനും മത്സ്യം വീണ്ടും അതേ കൂടുകളിൽ പ്രജനനം നടത്തുന്നുണ്ടോ എന്നറിയാനും ഗവേഷകർ പദ്ധതിയിടുന്നു.

Follow Us:
Download App:
  • android
  • ios