തന്നെത്തന്നെ അം​ഗീകരിക്കാനും സ്നേഹിക്കാനും തുടങ്ങിയ ശേഷം അവളൊരിക്കലും മുഖത്ത് വളർന്ന രോമങ്ങൾ ഷേവ് ചെയ്തിട്ടില്ല. ഒപ്പം ഒരു തലപ്പാവ് ധരിക്കാനും തുടങ്ങി.

2012 -ലായിരുന്നു പഞ്ചാബിൽ നിന്നുള്ള മൺദീപ് കൗറിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ച് വർഷം കഴിഞ്ഞപ്പോഴാണ് മൺദീപ് കൗർ എന്ന യുവതിയുടെ ജീവിതത്തിൽ ചില പ്രതീക്ഷിക്കാത്ത സംഭവങ്ങളുണ്ടായത്. അവൾക്ക് താടിരോമങ്ങളും മീശരോമങ്ങളും വളരാൻ തുടങ്ങി. അതോടെ ഭർത്താവ് അവളെ വിവാഹമോചനം ചെയ്തു. മാത്രമല്ല, പുരുഷന്മാരെപ്പോലെ താടി, മീശ രോമങ്ങൾ വളർന്നതോടെ അതുവരെയുള്ള ജീവിതമായിരുന്നില്ല പിന്നീടങ്ങോട്ട് മൺദീപിന്റേത്. 

പ്രതീക്ഷിക്കാത്ത ശാരീരികമാറ്റവും വിവാഹമോചനവും അവളെ ആകെ തകർത്തു കളഞ്ഞു. അവൾ വിഷാദത്തിലേക്ക് വീണു. അങ്ങനെയാണ് അവൾ ​ഗുരുദ്വാര സന്ദർശിക്കുന്നത് പതിവാക്കിയത്. അധികം വൈകാതെ അവൾ തന്റെ നഷ്ടപ്പെട്ടു പോയ മനോധൈര്യം തിരികെയെടുത്തു. വിഷാദത്തിൽ നിന്നും പതിയെ കര കയറി. താനെങ്ങനെയാണോ അതുപോലെതന്നെ തന്നെ അം​ഗീകരിക്കാൻ അവൾക്ക് സാധിച്ചു. 

തന്നെത്തന്നെ അം​ഗീകരിക്കാനും സ്നേഹിക്കാനും തുടങ്ങിയ ശേഷം അവളൊരിക്കലും മുഖത്ത് വളർന്ന രോമങ്ങൾ ഷേവ് ചെയ്തിട്ടില്ല. ഒപ്പം ഒരു തലപ്പാവ് ധരിക്കാനും തുടങ്ങി. താടിയും തലപ്പാവുമായി മോട്ടോർബൈക്ക് ഓടിച്ച് പോകുന്ന തന്നെ പലരും പുരുഷനായി തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് മൺദീപ് പറയുന്നു. മൺദീപ് സഹോദരന്മാർക്കൊപ്പം കൃഷിയിൽ ശ്രദ്ധിക്കുകയാണ് ഇപ്പോൾ. തന്റെ ലുക്കിലും ജീവിതത്തിലും താൻ വളരെ സന്തുഷ്ടയും സന്തോഷവതിയും ആണെന്നും മൺദീപ് പറയുന്നു. 

മൺദീപിനെ പോലെ താടി, മീശരോമങ്ങൾ വളരുന്ന മറ്റൊരു സുന്ദരിയാണ് ഹര്‍നാം കൗര്‍. താടിയും മീശയും വളര്‍ന്നതിന് കൂട്ടത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട പെണ്‍കുട്ടിയായിരുന്നു ഹര്‍നാം. ഒരുപാട് പരിഹസിക്കപ്പെട്ടു. ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ച ആ പെൺകുട്ടി ഇപ്പോൾ ഒരു മോട്ടിവേഷണല്‍ സ്പീക്കറാണ്. മറ്റ് ഏത് പെണ്‍കുട്ടികളേക്കാളും ആത്മവിശ്വാസത്തോടെയും, പ്രതീക്ഷയോടെയുമാണ് ഇന്നവൾ ജീവിക്കുന്നത്. ബെര്‍ക്ഷെയറിലാണ് ഹര്‍നാം ജനിച്ചത്. സിഖ് മത വിശ്വാസിയാണ്. 

ആല്‍മയുടെ കഥയും അറിയാം: എട്ട് വര്‍ഷം ഷേവ് ചെയ്‌തൊളിപ്പിച്ചു; ഇപ്പോള്‍ ആല്‍മയ്ക്ക് താടി അഴകാണ്...