Asianet News MalayalamAsianet News Malayalam

ഭാര്യയ്ക്ക് നീതി ലഭിക്കാൻ പൊതുജനങ്ങളുടെ സഹായം തേടി ഭർത്താവ്; പ്രതിഫലം വാഗ്ദാനം, പക്ഷേ...

രണ്ടാമത്തെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആക്രമണം നടന്ന അർനോൾഡ് സർക്കസിന്‍റെ പരിസരത്ത് പൊതുജനങ്ങളുടെ സഹായം തേടികൊണ്ടുള്ള പോസ്റ്റർ ക്ലിഫ്റ്റൺ പതിച്ചു.

Husband seeks public s help to get justice for his wife bkg
Author
First Published Mar 19, 2024, 3:59 PM IST


ണ്ടനില്‍ ക്രോസ്ബോ ആക്രമണത്തിന് (crossbow attack - വില്ല് അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന നിയന്ത്രിത ദൂരം ആക്രമിക്കാന്‍ കഴിയുന്ന തരം ആയുധം) ഇരയായ ഭാര്യയ്ക്ക് നീതി ലഭിക്കാൻ പൊതുജനങ്ങളുടെ സഹായം തേടി ഭർത്താവ്. പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിക്കാത്തതിനെ തുടർന്നാണ് ഭർത്താവ് ആക്രമണകാരികളെ കണ്ടെത്താൻ തന്നെ സഹായിക്കണമെന്ന് എഴുതിയ പോസ്റ്റർ തെരുവിൽ പതിപ്പിച്ചത്. കുറ്റവാളികളെ പിടികൂടാന്‍ സഹായിക്കുന്നവർക്ക് അദ്ദേഹം പ്രതിഫലവും വാ​ഗ്ദാനം ചെയ്തു. 

ലണ്ടനിലെ അർനോൾഡ് സർക്കസിന്‍റെ പരിസരത്ത് വച്ചാണ് 44 -കാരിയായ നസറിൻ കാസ്‌ലി  ക്രോസ്ബോ ആക്രമണത്തിന് ഇരയായത്. റോഡിലൂടെ നടന്ന് പോകുന്നതിനിടയിൽ ഇവരുടെ തലയിൽ പ്രൊജക്റ്റൈൽ (ക്രോസ്ബോയില്‍ ഉപയോഗിക്കുന്ന അമ്പ് പോലുള്ള ആയുധം) തറയ്ക്കുകയായിരുന്നു. മാർച്ച് 4 നാണ് സംഭവം. എന്നാൽ, പത്ത് ദിവസത്തിന് ശേഷം സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വരെ  അധികൃതർ ഒന്നും ചെയ്തില്ലെന്നാണ് ഭർത്താവ് ക്ലിഫ്റ്റൺ കാസ്‌ലി ആരോപിക്കുന്നത്. 

അടിച്ച് പൂസാകാന്‍ ഇനി 'ഒറ്റക്കൊമ്പന്‍'; ബ്രിട്ടന്‍ വഴി ലോകം കീഴടക്കാന്‍ മലയാളിയുടെ വാറ്റ്

രണ്ടാമത്തെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആക്രമണം നടന്ന അർനോൾഡ് സർക്കസിന്‍റെ പരിസരത്ത് പൊതുജനങ്ങളുടെ സഹായം തേടികൊണ്ടുള്ള പോസ്റ്റർ ക്ലിഫ്റ്റൺ പതിച്ചു. തന്‍റെ ഭാര്യയ്ക്ക് നീതി ലഭിക്കാൻ കൂടെ നിൽക്കണമെന്നും സഹായിക്കുന്നവർക്ക് പ്രതിഫലം നൽകാൻ തയാറാണന്നുമാണ് പോസ്റ്ററിൽ അദ്ദേഹം എഴുതി. സ്വന്തം കൈപ്പടയിൽ ക്ലിഫ്റ്റൺ എഴുതി തയാറാക്കിയ പോസ്റ്ററിലെ വരികൾ ഇങ്ങനെയാണ്, “2024 മാർച്ച് 4 തിങ്കളാഴ്ച രാത്രി 7.30 ന് ആർനോൾഡ് സർക്കസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ഒരു സ്ത്രീയുടെ തലയുടെ പിന്നിൽ ഒരു ക്രോസ്ബോ അടിച്ചു. ഭാഗ്യവശാൽ, അവൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അ‌ടുത്തത് നിങ്ങളോ, നിങ്ങളുടെ സുഹൃത്തുക്കളോ ആയിരിക്കാം. നീതി ലഭിക്കാൻ ദയവായി സഹായിക്കുക. ”

ഭര്‍ത്താവിനെ മുതല വിഴുങ്ങി; മുതലയെ ആക്രമിച്ച് വായില്‍ നിന്നും ഭര്‍ത്താവിനെ രക്ഷിച്ച് ഭാര്യ

എന്നാൽ, തനിക്ക് ആരിൽ നിന്നും സഹായ വാ​ഗ്ദാനം ലഭിച്ചില്ലന്നും പോസ്റ്ററുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് പൊലീസ് മാത്രമാണ് വിളിച്ചതെന്നും ഇയാൾ പറയുന്നു. പ്രദേശത്തെ ഒരു കൗൺസിൽ ഫ്ലാറ്റിലാണ് കുടുംബം താമസിക്കുന്നത്, നസറിന് ഇപ്പോഴും പുറത്തിറങ്ങാൻ ഭയമായതിനാൽ മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.

ദുശ്ശകുനം; അഗ്നിപര്‍വ്വതത്തെ ആറ് വര്‍ഷം മറച്ച് വച്ച് ജപ്പാനീസ് സര്‍ക്കാര്‍, അതും രണ്ടാം ലോകമഹായുദ്ധ കാലത്ത്
 

Follow Us:
Download App:
  • android
  • ios