Asianet News MalayalamAsianet News Malayalam

ഓഫീസിൽ കരയുമ്പോള്‍ കണ്ണീർ തുടക്കാൻ ചുള്ളൻ ചെക്കന്മാര്‍ വരും, ഫീസ് 4500 രൂപ

ടെറായി ബിബിസിയോട് പറഞ്ഞത്, 'ജപ്പാനിലെ ആളുകൾ കരയണം എന്നാണ് എന്റെ ആ​ഗ്രഹം. അത് അവർ വീട്ടിൽ മാത്രമല്ല, ഓഫീസിലും അവർക്ക് കരയാൻ സാധിക്കണം. ഓഫീസിൽ നിങ്ങൾ കരയുമ്പോൾ അതൊരു നെ​ഗറ്റീവ് ഇമേജുണ്ടാക്കും. നിങ്ങളുടെ സഹപ്രവർത്തകർ ആ സമയത്ത് നിങ്ങളെ തൊടാനോ ആശ്വസിപ്പിക്കാനോ വരണമെന്നില്ല' എന്നാണ്.

ikemeso danshi handsome weeping boys service in japan rlp
Author
First Published Nov 22, 2023, 3:56 PM IST

ഓരോ കാലഘട്ടത്തിനും ഓരോ പ്രശ്നങ്ങളുണ്ടാവും. അപ്പോഴെന്തുണ്ടാവും? ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ആളുകൾ പുതിയ ഐഡിയയും കണ്ടെത്തും. അതുപോലെ ജോലിസ്ഥലത്തുള്ള പ്രശ്നങ്ങളും സമ്മർദ്ദവും സങ്കടവുമെല്ലാം കുറക്കുന്നതിന് വേണ്ടി ജപ്പാനിൽ ഒരു പുതിയ ഐഡിയ എത്തിയിരിക്കയാണ്. സങ്കടം പറയാനും കരയാനും തോന്നിയാൽ അത് കേൾക്കാനും കണ്ണീര് തുടക്കാനും നല്ല ചുള്ളൻ ചെക്കന്മാരെ കിട്ടും. സം​ഗതി സത്യമാണ്. 'ഹാൻഡ്സം വീപ്പിം​ഗ് ബോയ്സ്' എന്നാണ് ഇവർ അറിയപ്പെടുന്നത് തന്നെ. 

ഈ സുന്ദരന്മാർക്ക് സങ്കടം കേൾക്കാനും കണ്ണീര് തുടയ്ക്കാനും നൽകേണ്ടത് 4400 രൂപയാണ്. ഹിരോക്കി ടെറായി എന്നയാൾ നടത്തുന്ന ഇകെമെസോ ഡാൻഷി എന്ന കമ്പനിയാണ് ജോലി സ്ഥലത്ത് കരയാൻ തോന്നുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു സേവനം നൽകുന്നത്. ആളുകൾ വൈകാരികമായി തകരുന്നതും അവർ കരയുന്നതുമൊന്നും ദൗർബല്ല്യത്തിന്റെ ലക്ഷണമല്ല. അത് അം​ഗീകരിക്കപ്പെടണം. അവർക്കുള്ള സഹായം നൽകണം എന്നതൊക്കെയാണത്രെ ഇങ്ങനെ വളരെ വ്യത്യസ്തമായ ഒരു സർവീസ് ഒരുക്കാൻ ഹിരോക്കി ടെറായിയെ പ്രചോദിപ്പിച്ചത്. 

ടെറായി ബിബിസിയോട് പറഞ്ഞത്, 'ജപ്പാനിലെ ആളുകൾ കരയണം എന്നാണ് എന്റെ ആ​ഗ്രഹം. അത് അവർ വീട്ടിൽ മാത്രമല്ല, ഓഫീസിലും അവർക്ക് കരയാൻ സാധിക്കണം. ഓഫീസിൽ നിങ്ങൾ കരയുമ്പോൾ അതൊരു നെ​ഗറ്റീവ് ഇമേജുണ്ടാക്കും. നിങ്ങളുടെ സഹപ്രവർത്തകർ ആ സമയത്ത് നിങ്ങളെ തൊടാനോ ആശ്വസിപ്പിക്കാനോ വരണമെന്നില്ല' എന്നാണ്. എന്നാൽ, കരയുകയും സങ്കടം പറയുകയും ചെയ്യുന്നത് നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ ഫലമാണുണ്ടാക്കുന്നത്. അത് നമ്മുടെ മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കും എന്നും ടെറായി വിശ്വസിക്കുന്നു. 

ടെറായിയുടെ കമ്പനിയിൽ വിവിധ പ്രൊഫഷനുകളിൽ ജോലി ചെയ്തിരുന്ന യുവാക്കളുണ്ട്. ബുക്ക് ചെയ്യുന്നവർക്ക് അവരുടെ സേവനം ലഭ്യമാകും. ശേഷം ഈ യുവാക്കൾ എത്തി ഓഫീസുകളിൽ ആളുകളുടെ സങ്കടങ്ങൾ കേൾക്കുകയും അവരെ കരയാൻ അനുവദിക്കുകയും ആ കണ്ണീർ തുടച്ച് കൊടുക്കുകയും ചെയ്യുന്നു. 

എന്തായാലും ഐഡിയ കൊള്ളാം അല്ലേ? അപ്പോൾ വ്യത്യസ്തമായ ബിസിനസ് ഐഡിയകൾ നോക്കുന്നവർക്ക് ഇതൊരു കിടിലൻ ഐഡിയയാണ്. 

വായിക്കാം: 3 വയസുകാരിയെ കാണാതായിട്ട് 53 വർഷം, ഒടുവിലിതാ ഒരു ദൃക്സാക്ഷി, നീങ്ങുമോ ആ കേസിലെ ദുരൂഹത?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios