Asianet News MalayalamAsianet News Malayalam

കാമുകിക്ക് 34, കാമുകൻ 77 -കാരൻ, 43 വയസ്സിന്റെ വ്യത്യാസം, ഇത് പ്രണയമല്ല അത്യാ​ഗ്രഹമെന്ന് നെറ്റിസൺസ്, മറുപടി ഇത്

ഇരുവരുടെയും ചിത്രങ്ങൾക്ക് വലിയ വിദ്വേഷ കമന്റുകളും വിമർശനങ്ങളുമാണ് ഉയരുന്നത്. ഇത് പ്രണയമല്ലെന്നും ഇമാനിയുടെ അത്യാ​ഗ്രഹമാണ് എന്നും ആളുകൾ പറയാറുണ്ട്. ഇമാനിയും ലാറിയും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾക്കും വീഡിയോയ്ക്കുമെല്ലാം അത്തരം കമന്റുകൾ പ്രത്യക്ഷപ്പെടും.

Imani and larry 34 year old and 77 year old couple
Author
First Published Aug 23, 2024, 2:50 PM IST | Last Updated Aug 23, 2024, 2:50 PM IST

പ്രണയത്തിന് ഭാഷയോ, ദേശമോ, രൂപമോ ഒന്നും തന്നെ തടസമാവില്ല എന്നാണ് പറയാറ്. അതുപോലെ തന്നെ പ്രായവും പ്രായവ്യത്യാസവും ഒരു തടസമല്ല എന്ന് പറയുന്ന അനേകം ദമ്പതികൾ ഇന്നുണ്ട്. അതിൽ പെട്ടവരാണ് ഇമാനിയും ലാറിയും. ഇരുവരും തമ്മിൽ 43 വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്. 

34 -കാരിയായ ഇമാനി പറയുന്നത് തന്റെ കാമുകനായ ലാറിക്ക് 77 വയസ്സായി. തങ്ങളിരുവരും ഒമ്പത് വർഷമായി പ്രണയത്തിലാണ് എന്നാണ്. പ്രശസ്തമായ യൂട്യൂബ് ചാനൽ 'ലവ് ഡോണ്ട് ജഡ്ജി'ന് നൽകിയ അഭിമുഖത്തിലാണ് ഇമാനിയും ലാറിയും തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തിയിരിക്കുന്നത്. അധികം വൈകാതെ തന്നെ അത് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. 

ഇമാനി പറയുന്നത്, തങ്ങൾ ഓൺലൈനിലാണ് കണ്ടുമുട്ടിയത് എന്നാണ്. ലാറിയുടെ ഫോട്ടോ കണ്ടപ്പോൾ തനിക്ക് ഇഷ്ടമായി. എന്നാൽ, ഒരു പ്രണയബന്ധത്തിനൊന്നും താല്പര്യമില്ലായിരുന്നു. എന്നാൽ, നേരിൽ കണ്ടപ്പോൾ ലാറിയുമായി പ്രണയത്തിലായി എന്നും ഇമാനി പറയുന്നു. 

എന്നാൽ, ഇരുവരുടെയും ചിത്രങ്ങൾക്ക് വലിയ വിദ്വേഷ കമന്റുകളും വിമർശനങ്ങളുമാണ് ഉയരുന്നത്. ഇത് പ്രണയമല്ലെന്നും ഇമാനിയുടെ അത്യാ​ഗ്രഹമാണ് എന്നും ആളുകൾ പറയാറുണ്ട്. ഇമാനിയും ലാറിയും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾക്കും വീഡിയോയ്ക്കുമെല്ലാം അത്തരം കമന്റുകൾ പ്രത്യക്ഷപ്പെടും. എന്നാൽ, ഇമാനി പറയുന്നത് തങ്ങൾ അതൊന്നും ശ്രദ്ധിക്കാനേ പോവാറില്ല എന്നാണ്. തങ്ങളുടെ പ്രണയത്തെ അതൊന്നും ബാധിക്കാറില്ല എന്നും ശരിക്കും തങ്ങൾ തമ്മിൽ വലിയ ഇഷ്ടത്തിലാണ് എന്നും അവൾ പറയുന്നു. 

അതേസമയം ഇമാനിയേയും ലാറിയേയും പിന്തുണച്ചുകൊണ്ട് കമന്റുകൾ ചെയ്യുന്നവരും ഉണ്ട്. അത് അവരുടെ ജീവിതമാണ് മറ്റുള്ളവരെന്തിനാണ് അതിൽ ഇടപെടുന്നത് എന്നാണ് പിന്തുണക്കുന്നവരുടെ ചോദ്യം. 

Latest Videos
Follow Us:
Download App:
  • android
  • ios