അടുത്തതായി കുറേ സ്ത്രീകളുടെ ചിത്രങ്ങളാണ് തട്ടിപ്പുകാർ അയച്ചു കൊടുക്കുക. അതിൽ നിന്നും ​ഗർഭിണിയാക്കാൻ ഇഷ്ടമുള്ള സ്ത്രീകളെ തെരഞ്ഞെടുക്കാം എന്നും അറിയിക്കും.

ജോലിയുടെ പേരിൽ പലപല തട്ടിപ്പുകൾ നടത്തുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാൽ, ചിലതിൽ പോയി വീഴുന്ന ആളുകളെ കാണുമ്പോൾ എങ്ങനെ ഇത് സാധിക്കുന്നു എന്ന് ചോദിക്കാൻ തോന്നും? ബിഹാറിൽ അതുപോലെ തട്ടിപ്പ് നടത്തിയ ഒരു സംഘം പിടിയിലായി. സ്ത്രീകളെ ​ഗർഭിണികളാക്കുന്ന ജോലി തരാം എന്നും പറഞ്ഞ് വൻ തുകയാണ് ഇവർ നിരവധി പുരുഷന്മാരിൽ നിന്നായി കൈക്കലാക്കിയത്. 

സ്ത്രീകളെ ​ഗർഭിണികളാക്കുന്ന ജോലിയുണ്ട്. ​ഗർഭം ധരിപ്പിച്ചാൽ പ്രതിഫലമായി 13 ലക്ഷം രൂപ കിട്ടും. ഇനി അഥവാ ശാരീരികബന്ധം നടന്നിട്ടും സ്ത്രീകൾ ​ഗർഭിണികളായില്ല എങ്കിൽ സമാശ്വാസ സമ്മാനമായി അഞ്ചുലക്ഷം രൂപ കിട്ടും. ജോലിക്കുള്ള പരസ്യം ഏറെക്കുറെ ഇങ്ങനെയായിരുന്നു. വാട്ട്സാപ്പ്, സാമൂഹിക മാധ്യമങ്ങൾ എന്നിവയൊക്കെ ഉപയോ​ഗിച്ചിട്ടാണ് ഇവർ പുരുഷന്മാരെ ഈ തട്ടിപ്പിൽ വീഴ്ത്തിയത്. ഭർത്താവിൽ നിന്നോ അല്ലെങ്കിൽ പങ്കാളികളിൽ നിന്നോ ​ഗർഭിണിയാവാതെ ബുദ്ധിമുട്ടിലാകുന്ന സ്ത്രീകളെ ​ശാരീരികബന്ധം നടത്തി ​ഗർഭിണികളാക്കുക അതാണ് ജോലി എന്നും ഈ പുരുഷന്മാരെ ധരിപ്പിക്കും. 

ഇതിനായി, 799 അടച്ച് രജിസ്റ്റർ ചെയ്യണം. പല പുരുഷന്മാരും അത് ചെയ്യുകയും ചെയ്തു. അടുത്തതായി കുറേ സ്ത്രീകളുടെ ചിത്രങ്ങളാണ് തട്ടിപ്പുകാർ അയച്ചു കൊടുക്കുക. അതിൽ നിന്നും ​ഗർഭിണിയാക്കാൻ ഇഷ്ടമുള്ള സ്ത്രീകളെ തെരഞ്ഞെടുക്കാം എന്നും അറിയിക്കും. അടുത്തതായി സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കാനാണ് ആവശ്യപ്പെട്ടത്. അത് 5000 മുതൽ 20,000 രൂപ വരെ വരും. സ്ത്രീകളെ കാണാൻ എങ്ങനെയിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തുക കണക്കാക്കുന്നതെന്നാണ് തട്ടിപ്പുകാർ ഈ പുരുഷന്മാരെ ധരിപ്പിക്കുക. 

ഏതായാലും, നല്ല പണിയല്ലേ, സ്ത്രീകളുമായി ശാരീരികബന്ധം നടത്തുക, അവരെ ​ഗർഭിണിയാക്കുക ഇങ്ങനെയൊക്കെ ചിന്തിച്ച് കേട്ടപാതി കേൾക്കാത്തപാതി പുറപ്പെട്ട പലരും വഞ്ചിക്കപ്പെട്ടു. കാത്തിരുന്നിട്ടും ജോലിക്കുള്ള വിളിയൊന്നും എത്തിയില്ല. കയ്യിൽ നിന്നും കാശും പോയി. പിന്നാലെയാണ് പൊലീസിൽ വിവരമെത്തുന്നത്. 

സംഭവത്തിൽ പിന്നാലെ എട്ടുപേരെ അറസ്റ്റ് ചെയ്തു. എന്നാൽ, തട്ടിപ്പിന്റെ സൂത്രധാരൻ മുന്ന എന്നയാൾ ഇപ്പോഴും ഒളിവിലാണ്. സംഘത്തിൽ നിന്നും എട്ട് മൊബൈൽ ഫോണുകളടക്കം പലതും പിടിച്ചെടുത്തിട്ടുണ്ട്. 

വായിക്കാം: 12 മണിക്ക് ചുംബനം, വിസ്‍കിയുമായി വീട് സന്ദർശനം; ആഹാ എന്ത് നല്ല ആചാരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം