പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലാകുകയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതേ കുറിച്ച് കുറിപ്പെഴുതാന്‍ മത്സരിക്കുകയും ചെയ്തു.  വളരെ ബുദ്ധിപരമായ ഒരു പോസ്റ്റായിരുന്നുവെന്നും അതിലെ നർമ്മവും ക്രിയാത്മകതയും ഒരുപാട് ഇഷ്ടപ്പെട്ടെന്നും ഒരാൾ കുറിച്ചു. 


സ്കൂള്‍ തുറന്നതിന്‍റെ ആഘോഷത്തിലാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍. എന്നാല്‍, അങ്ങ് യുഎസിലെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്കൂള്‍ അപ്പാടെ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. യുഎസിലെ മേരിലാന്‍റിലാണ് സംഭവം. @b3dubose എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പങ്കുവയ്ക്കപ്പെട്ട പോസ്റ്റ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാണ്. സ്കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ വികൃതിയില്‍ നിന്നാണ് തുടക്കം. പാതി ജയിലിന് സമമാണെന്ന് ആരോപിച്ച് കുട്ടികള്‍ തങ്ങളുടെ സ്കൂളിനെ വില്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്കൂള്‍ വില്പനയ്ക്ക് വച്ചതായി കാണിച്ച് റിയൽ എസ്റ്റേറ്റ് വെബ്‌സൈറ്റായ സില്ലോയിൽ പരസ്യം നൽകി. 

മേരിലാന്‍റിലെ മിഡ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ സില്ലോയിൽ തങ്ങളുടെ സ്കൂളിനെ കുറിച്ച് എഴുതിയത് “കൊള്ളാം, എന്നാൽ പകുതി ജോലിയുള്ള ജയിൽ” എന്നായിരുന്നു. മാത്രമല്ല, സ്‌കൂളിലെ 15 കുളിമുറികളിൽ ഡ്രെയിനേജ് പ്രശ്‌നമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പരസ്യത്തിൽ കൂട്ടിച്ചേർത്തു. എന്നാല്‍, അവിടെ നല്ല ഒരു അടുക്കളയും ഒരു ഡൈനിംഗ് റൂമും ഒപ്പം ഒരു പ്രൈവറ്റ് ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുമുണ്ട്. പക്ഷേ "നിങ്ങളുടെ അയൽക്കാർ എലികളും പ്രാണികളുമാണ്, അത് നിങ്ങളെ നിരന്തരം ശല്യപ്പെടുത്തും," പരസ്യത്തിൽ കൂട്ടികള്‍ എഴുതി. 42,069 ഡോളറാണ് (34 ലക്ഷത്തിലധികം രൂപ) സ്‌കൂളിന്‍റെ വിലയായി കുട്ടികള്‍ ചേര്‍ത്തത്. 

ചൂണ്ടു വിരലില്‍ ഫൈറ്റര്‍ ജെറ്റുകളെ ആകാശത്ത് പോസ് ചെയ്യിച്ച് ഫോട്ടോഗ്രാഫര്‍; കണ്ണ് തള്ളി നെറ്റിസണ്‍സ്

പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലാകുകയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതേ കുറിച്ച് കുറിപ്പെഴുതാന്‍ മത്സരിക്കുകയും ചെയ്തു. വളരെ ബുദ്ധിപരമായ ഒരു പോസ്റ്റായിരുന്നുവെന്നും അതിലെ നർമ്മവും ക്രിയാത്മകതയും ഒരുപാട് ഇഷ്ടപ്പെട്ടെന്നും ഒരാൾ കുറിച്ചു. സ്‌കൂളിന്‍റെ വില ഇനിയും കുറയ്ക്കണമെന്ന നിര്‍ദ്ദേശവുമായി മറ്റൊരാളെത്തി. 'സ്കൂളിന് പുറമെ, സൗജന്യ വിദ്യാർത്ഥികളും അധ്യാപകരും ഉണ്ടാകുമോ'യെന്നായിരുന്നു മറ്റൊരാളുടെ സംശയം. ഇത് പോലെ ചില വികൃതിക്കുട്ടികള്‍ ഇതിന് മുമ്പും സ്കൂള്‍ വിറ്റിട്ടുണ്ടെ'ന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 

ട്വിറ്റ് വൈറലായപ്പോള്‍ ആനി അരുണ്ടൽ കൗണ്ടി പബ്ലിക് സ്‌കൂളിന്‍റെ യഥാര്‍ത്ഥ വക്താവ് രംഗത്തെത്തി. “ഇത് അവിശ്വസനീയമാംവിധം സർഗ്ഗാത്മകമായ പരസ്യമാണ്, പക്ഷേ ലിസ്റ്റർമാർ അതിശയകരമായ സൗകര്യങ്ങളുള്ള ഈ പ്രധാന റിയൽ എസ്റ്റേറ്റിന്‍റെ മൂല്യത്തെ വളരെ കുറച്ചു കാണുന്നത് ഞങ്ങളെ അമ്പരപ്പിക്കുന്നു.” എന്ന് അദ്ദേഹം കുറിച്ചു. 2020-ൽ കൊവിഡ് വ്യാപനത്തിന്‍റെ തുടക്കത്തില്‍ മേരിലാൻഡ് അന്നാപോളിസിലെ ബ്രോഡ്‌നെക്ക് സ്‌കൂൾ വിദ്യാര്‍ത്ഥികള്‍ സമാനമായ രീതിയില്‍ തങ്ങളുടെ സ്കൂള്‍ വിൽപ്പനയ്‌ക്ക് വച്ചിരുന്നു. 

മേക്കപ്പ് അല്പം കൂടി, അമ്മയെ തിരിച്ചറിയാന്‍ പറ്റാതെ നിലവിളിച്ച് കുരുന്ന്; വൈറല്‍ വീഡിയോ