തനിക്ക് നേരെ ആസിഡ് ആക്രമണം നടത്തുമെന്ന് കാലിയ ഭീഷണിപ്പെടുത്തിയതായി ഒരു സ്ത്രീ ആരോപണം ഉന്നയിക്കുകയുണ്ടായി. ഇതുപോലെ നിരവധി ആരോപണങ്ങള്‍ കാലിയക്കെതിരെ നിലവിലുണ്ട്. 

ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ വംശജനായ ആള്‍ദൈവത്തിനെതിരെ നാല് സ്ത്രീകളുടെ പരാതി. തങ്ങളെ ഇയാൾ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. രജീന്ദര്‍ കാലിയ എന്ന 65 -കാരനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വലിയ അനുയായികളും ആരാധകരും കാലിയയ്ക്കുണ്ട്. എന്നാൽ, നിരവധി ആരോപണങ്ങളാണ് ഇയാൾക്കെതിരെ ഉയർന്നിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുമുള്ള മുന്‍ ക്ലര്‍ക്കാണ് കാലിയ.

'ദൈവത്തിന്റെ അവതാരമാണെന്ന്' വിശ്വസിക്കാൻ തന്റെ ഭക്തരെ ഉപദേശിച്ച ഹിന്ദു ആള്‍ദൈവം രജീന്ദർ കാലിയ (65), തന്റെ ശക്തിയും സ്വാധീനവും ഉപയോഗിച്ച് നാല് സ്ത്രീകളെ ഉപദ്രവിച്ചു എന്നാണ് പരാതി. ഒപ്പം ഇംഗ്ലണ്ടിലെ ബാബാ ബാലക് നാഥ് ക്ഷേത്രത്തിൽ പെൺകുട്ടികളെ ഏകദേശം നാല് വയസ് മുതൽ തെറ്റായ രീതിയിൽ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്ന പരാതിയും ഇയാൾക്കെതിരെ ഉയർന്നിട്ടുണ്ട്. തനിക്കെതിരെ സംസാരിച്ചവരെ അക്രമിക്കാന്‍ ഇയാള്‍ അനുയായികളോട് ആവശ്യപ്പെട്ടതായും പരാതികളുണ്ട്. കാലിയയില്‍ നിന്നും അതിക്രമമുണ്ടായി എന്ന് ആരോപിക്കുന്ന നാല് സ്ത്രീകള്‍ക്കും ഇപ്പോള്‍ ക്ഷേത്രവുമായി ബന്ധമില്ല. കള്‍ട്ടിനെ കുറിച്ചുള്ള ആരോപണം കഴിഞ്ഞ മാസം പീകോക്ക് ലോ, കണ്‍സള്‍ട്ടന്‍റ് സോളിസിറ്റര്‍, ക്ലെയര്‍ കിര്‍ബി ഹൈക്കോടതിയില്‍ ഉന്നയിച്ചതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

രജീന്ദർ കാലിയയുടെ കാലില്‍ അനുയായി ചുംബിക്കുന്നു

മതിയായ തെളിവുകളില്ലാത്തതിനെത്തുടർന്ന് 2017 -ൽ കാലിയക്കെതിരെയുള്ള ബലാത്സംഗ ആരോപണങ്ങൾ അധികൃതർ തള്ളിക്കളഞ്ഞിരുന്നു. പിന്നീട് കാലിയ ക്ഷേത്രത്തിലേക്ക് തന്നെ മടങ്ങി. അതിനുശേഷമാണ് തനിക്കെതിരെ സംസാരിക്കുന്നവരെ നേരിടാന്‍ കാലിയ അനുയായികളോട് പറഞ്ഞത് എന്ന് പറയപ്പെടുന്നു. തനിക്ക് നേരെ ആസിഡ് ആക്രമണം നടത്തുമെന്ന് കാലിയ ഭീഷണിപ്പെടുത്തിയതായി ഒരു സ്ത്രീ ആരോപണം ഉന്നയിക്കുകയുണ്ടായി. ഇതുപോലെ നിരവധി ആരോപണങ്ങള്‍ കാലിയക്കെതിരെ നിലവിലുണ്ട്. കോടതി പറയുന്നതനുസരിച്ച് തെറ്റായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് മൂന്ന് പതിറ്റാണ്ടുകളായി കാലിയ ചെറിയ പെണ്‍കുട്ടികളില്‍ മോശമായ സ്വാധീനം ചെലുത്തുകയാണ്. 

കാലിയ തന്റെ അനുയായികളോട് പറയുന്നത്, അവരിൽ പലരും ദുർബലരായ സ്ത്രീകളാണ്, പുറം ലോകത്തുള്ളവർ തിന്മയുള്ളവരാണെന്നും ഒഴിവാക്കപ്പെടേണ്ടതാണെന്നും എന്നൊക്കെയാണ്. ഒരു സിംഹാസനത്തിൽ ഇരിക്കുമ്പോൾ അനുയായികൾ കാലിയയുടെ കാലിൽ ചുംബിക്കുന്നതും സ്പർശിക്കുന്നതും വീഡിയോയില്‍ കാണാം. വാർ‌വിക്ഷയറിലെ നീന്തൽക്കുളമൊക്കെയുള്ള ഒരു വലിയ വീട്ടിലാണ് കാലിയ താമസിക്കുന്നത്. വലിയ തുകയാണ് കാലിയയെ സന്ദര്‍ശിക്കാനായി ആളുകള്‍ നല്‍കുന്നത്. £12 000 രൂപ വരെ ഇങ്ങനെ നല്‍കുന്നു എന്ന് പറയപ്പെടുന്നു. 

കാലിയ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ചുവെന്ന് ടൈംസ് എഴുതുന്നു. ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട് വെസ്റ്റ് മിഡ്‌ലാന്റ്സ് പൊലീസ് കാലിയക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ ശ്രമിച്ചതിന് ശേഷമാണ് സിവിൽ കേസിൽ നിന്നുള്ള അവകാശവാദങ്ങൾ കടന്നുവന്നിരിക്കുന്നത്.