എസി ടിക്കറ്റുണ്ടായിട്ടും ട്രെയിനിൽ കയറാനായില്ല, ഇതാണ് അവസ്ഥ; ചർച്ചയായി യുവാവിന്റെ പോസ്റ്റ്
താൻ അകത്തേക്ക് കയറാൻ ശ്രമിച്ചു. വഡോദരയായിരുന്ന സ്റ്റേഷൻ. അവിടെയുണ്ടായിരുന്ന പൊലീസുകാരോട് സഹായം അഭ്യർത്ഥിച്ചപ്പോൾ അവർ സാഹചര്യത്തെ പരിഹസിച്ച് ചിരിക്കുകയായിരുന്നു എന്നും യുവാവ് പറയുന്നു.

കഴിഞ്ഞ ദിവസം ദീപാവലിയായിരുന്നു. ഒരുപാട് പേരാണ് ആ ദിവസം തങ്ങളുടെ കുടുംബത്തെ കാണാനായി ജോലി സ്ഥലത്തുനിന്നൊക്കെ ലീവെടുത്ത് പോയത്. എന്നാൽ, കൺഫേംഡ് എസി ടിക്കറ്റ് ഉണ്ടായിട്ടും ട്രെയിനിൽ കയറാൻ സാധിക്കാത്ത യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. പോസ്റ്റിൽ പറയുന്നത്, താൻ എസി ടിക്കറ്റ് എടുത്തിരുന്നു എങ്കിലും തനിക്ക് തിരക്ക് കാരണം ട്രെയിന്റെ അകത്ത് കയറാൻ പോലും സാധിച്ചില്ല എന്നാണ്.
Anshul Sharma എന്നയാളാണ് ട്വിറ്ററിൽ തന്റെ അനുഭവം പങ്കുവച്ചത്. മധ്യപ്രദേശിലെ രത്‍ലം ആണ് അൻശുലിന്റെ നാട്. ഗുജറാത്തിൽ ജോലി ചെയ്യുന്ന അൻശുൽ നാട്ടിലേക്ക് പോകുന്നതിനായി നേരത്തെ എസി ടിക്കറ്റും ബുക്ക് ചെയ്തു. എന്നാൽ, റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും വലിയ തിരക്കായിരുന്നു അവിടെ. മാത്രമല്ല, ട്രെയിനിൽ എസി കാംപാർട്‍മെന്റിൽ അടക്കം തിങ്ങിനിറഞ്ഞ് ആളുകളായിരുന്നു. അവർ ആരേയും അകത്തേക്ക് കയറ്റിവിടുന്നും ഉണ്ടായിരുന്നില്ല. പല കംപാർട്‍മെന്റുകളുടെയും വാതിൽ അകത്ത് നിന്നും അടച്ചിരുന്നു.
താൻ അകത്തേക്ക് കയറാൻ ശ്രമിച്ചു. വഡോദരയായിരുന്ന സ്റ്റേഷൻ. അവിടെയുണ്ടായിരുന്ന പൊലീസുകാരോട് സഹായം അഭ്യർത്ഥിച്ചപ്പോൾ അവർ സാഹചര്യത്തെ പരിഹസിച്ച് ചിരിക്കുകയായിരുന്നു എന്നും യുവാവ് പറയുന്നു. ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ ട്രെയിനിന്റെ അകം ആളുകളെ കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്നത് വ്യക്തമാണ്. “എന്റെ ദീപാവലി നശിപ്പിച്ചതിന് നന്ദി. കൺഫേം ചെയ്ത തേർഡ് AC ടിക്കറ്റ് ഉണ്ടായിരുന്നിട്ടു പോലും നിങ്ങൾക്ക് ലഭിക്കുന്നത് ഇതാണ്. പൊലീസിന്റെ സഹായവും കിട്ടിയില്ല. എന്നെപ്പോലെ പലർക്കും അകത്ത് കയറാൻ കഴിഞ്ഞില്ല“ എന്ന് അൻശുൽ കുറിച്ചിരിക്കുന്നു. തന്റെ ടിക്കറ്റിന്റെ പൈസ തിരികെ തരണം എന്നും അൻശുൽ പറയുന്നു.
നിരവധിപ്പേരാണ് യുവാവിനെ പിന്തുണച്ച് കൊണ്ട് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം