താൻ കണ്ടുമുട്ടിയ ഇരുപതോളം പേരടങ്ങുന്ന ഒരു ഇന്ത്യൻ സംഘം വിമാനത്താവളത്തിലെ തറയിൽ വട്ടത്തിലിരുന്ന് ഉച്ചത്തിൽ സംസാരിക്കുകയും ചിരിക്കുകയും ചെയ്തുകൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് പോസ്റ്റിൽ പറയുന്നത്.
വിദേശരാജ്യങ്ങളിൽ എത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് അടുത്തകാലത്തായി നിരവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സാമാന്യബോധം ഇല്ലാത്ത പെരുമാറ്റം എന്നാണ് പൊതുവിൽ ഉയരുന്ന ആക്ഷേപം. ഇപ്പോഴിതാ സിംഗപ്പൂർ എയർപോർട്ടിൽ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചുള്ള സോഷ്യൽ മീഡിയാ പോസ്റ്റ് വീണ്ടും സാമൂഹിക മാധ്യമങ്ങൾ ചർച്ചയാവുകയാണ്.
ഒരു ഇന്ത്യക്കാരൻ തന്നെയാണ് ഈ വിമർശനാത്മകമായ പോസ്റ്റിനു പിന്നിൽ. ഒരു യാത്രക്കിടയിൽ താൻ സിംഗപ്പൂർ എയർപോർട്ടിൽ കണ്ടുമുട്ടിയ ഒരു ഇന്ത്യൻ സംഘത്തിൻറെ പെരുമാറ്റമാണ് ഇദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്. 20 പേരോളം അടങ്ങുന്ന ഈ സംഘത്തിൻറെ വകതിരിവ് വട്ടപ്പൂജ്യം ആണെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്.
റെഡ്ഡിറ്റിലെ മുംബൈ കമ്മ്യൂണിറ്റിയിൽ പങ്കുവെച്ച ഈ പോസ്റ്റ് വളരെ വേഗത്തിലാണ് ശ്രദ്ധ നേടിയത്. വിദേശത്ത് യാത്ര ചെയ്യുന്ന ഇന്ത്യക്കാരെ ദയവായി നിങ്ങൾ മറ്റുള്ളവർക്ക് നാണക്കേട് ഉണ്ടാക്കുന്നത് നിർത്തൂ എന്ന തലക്കെട്ടിലാണ് ഈ സോഷ്യൽ മീഡിയ പോസ്റ്റ്. വിദേശ രാജ്യത്ത് താൻ കണ്ടുമുട്ടിയ ഇന്ത്യൻ യാത്രാ സംഘത്തിന്റെ പ്രവൃത്തികളെ ലജ്ജാകരം എന്നല്ലാതെ മറ്റൊന്നും വിളിക്കാൻ ആവില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
@bsethug എന്ന ഹാൻഡിലിൽ നിന്നാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. സിംഗപ്പൂരിലെ ചാംഗി എയർപോർട്ട് ടെർമിനൽ 3 -ൽ മുംബൈയിലേക്കുള്ള വിമാനം കാത്തിരിക്കുന്നതിനിടെ ഉണ്ടായ അനുഭവം ആണ് ഇദ്ദേഹം വിവരിച്ചിരിക്കുന്നത്. അവിടെവച്ച് താൻ കണ്ടുമുട്ടിയ ഇരുപതോളം പേരടങ്ങുന്ന ഒരു ഇന്ത്യൻ സംഘം വിമാനത്താവളത്തിലെ തറയിൽ വട്ടത്തിലിരുന്ന് ഉച്ചത്തിൽ സംസാരിക്കുകയും ചിരിക്കുകയും ചെയ്തുകൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് പോസ്റ്റിൽ പറയുന്നത്.
കൂടാതെ അതിൽ ഒരാളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണപ്പൊതിയിൽ നിന്ന് തറയിലിരുന്ന് എല്ലാവരും വാരിക്കഴിച്ച് അവിടെ മുഴുവൻ വൃത്തികേടാക്കി എന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ആ സമയം വിമാനത്താവളത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ അറപ്പോടും വെറുപ്പോടും കൂടി അവരെ നിരീക്ഷിക്കുകയായിരുന്നുവെന്നും @bsethug പറയുന്നു. കൂടാതെ തൻറെ സമീപത്ത് ഉണ്ടായിരുന്നു ഒരു ഓസ്ട്രേലിയൻ ദമ്പതിമാർ തീർച്ചയായും ഇവർ ഇന്ത്യക്കാർ തന്നെയായിരിക്കുമെന്ന് അഭിപ്രായപ്പെട്ടത് തന്നെ വളരെയധികം അപമാനിതനാക്കി എന്നും ഇദ്ദേഹം പറയുന്നു.
പരിസരബോധം ഇല്ലാത്ത ഇന്ത്യക്കാരുടെ ഇത്തരം പ്രവൃത്തികളെ ലജ്ജാകരം എന്നല്ലാതെ വിളിക്കാനാകില്ലെന്നും പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു, കൂടാതെ ഇവർ ബോർഡിങ് സമയത്ത് ക്യൂവിൽ അതിക്രമിച്ചു കയറി പ്രശ്നങ്ങൾ ഉണ്ടാക്കി എന്നും പോസ്റ്റിൽ ആരോപണമുണ്ട്.
