എന്നാൽ, പിന്നീട് അവർ പറയുന്നത്. ഇങ്ങനെ അപാർട്മെന്റ് എടുക്കാൻ തനിക്കൊപ്പം തയ്യാറുള്ളവർ ആ അപാർട്മെന്റിൽ താമസിക്കണമെന്നില്ല എന്നാണ്. പകരം അതിനെ ഒരു ഇൻവെസ്റ്റ്മെന്റ് എന്ന നിലയിൽ കാണാമെന്നും നിമിഷ പറയുന്നു.

സ്വന്തമായി ഒരു വീട്, അതാ​ഗ്രഹിക്കാത്ത ആരുമുണ്ടാവില്ല. പ്രത്യേകിച്ചും സ്ത്രീകൾ. എന്നാൽ, വീട് വാങ്ങാൻ കൂട്ടിന് ആളെത്തേടിയുള്ള ഒരു യുവതിയുടെ സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തനിക്കൊരു വീട് വാങ്ങണമെന്നുണ്ട്. തന്റെ അതേ ചിന്താ​ഗതിയൊക്കെയുള്ള ഒരു സ്ത്രീ കൂടി വീട് വാങ്ങാനുണ്ടെങ്കിൽ നല്ലതാണ് എന്നാണ് നിമിഷ വർമ എന്ന ഇൻഫ്ലുവൻസർ പറയുന്നത്. അതൊരു നല്ല ഐഡിയയാണ് അല്ലേ? പങ്കാളികളൊന്നും ഇല്ലാത്ത, എന്നാൽ തനിച്ച് ഒരു വീട് വാങ്ങാനുള്ള അവസ്ഥയില്ലാത്ത ആളുകൾ ഒരുമിച്ച് ഷെയറിട്ട് വീട് വാങ്ങുന്ന പരിപാടി.

എന്നാൽ, അവിടം വരെ ഓക്കേയാണ്. നിമിഷ പറയുന്നത് ഈ വീട് വാങ്ങുന്ന ആൾ ഈ വീട്ടിൽ താമസിക്കണം എന്നില്ല എന്നാണ്. ഒരു റെഡ്ഡിറ്റ് യൂസറാണ് ഇതിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്തത്. ഇതോടെയാണ് ആളുകൾ പോസ്റ്റ് ചർച്ചയാക്കിയത്. മാത്രവുമല്ല, എങ്ങനെയാണ് അപരിചിതരായ ആളുകൾക്കൊപ്പം വലിയ തുകയിറക്കി ഒരു കാര്യം ചെയ്യുക എന്നും പലരും ആശ്ചര്യപ്പെട്ടു. 'അപ്പാർട്ട്മെന്റ് വാങ്ങാൻ എനിക്കൊപ്പം ചേരാൻ സമാന ചിന്താഗതിക്കാരിയായ ഒരു സ്ത്രീയെ അന്വേഷിക്കുന്നു. എന്നെപ്പോലെ തന്നെ ഏകാന്തതയെ വിലമതിക്കുന്ന, സ്വതന്ത്രമായ ഒരു ജീവിതവും കരിയറും ഉള്ള, എന്നാൽ സ്ഥിരതയുള്ളതും മനോഹരവുമായ എന്തെങ്കിലും ഉണ്ടാക്കുന്നതിൽ വിശ്വസിക്കുന്ന ഒരാളായിരിക്കണം' എന്നാണ് നിമിഷ പറയുന്നത്. ഒരു ഇൻവെസ്റ്റ്മെന്റ് എന്ന നിലയിലും ഒരു അഭയസ്ഥാനം എന്ന നിലയിലും ഈ വീടിനെ കാണുന്നവരാകണം എന്നും നിമിഷ പറയുന്നു.

എന്നാൽ, പിന്നീട് അവർ പറയുന്നത്. ഇങ്ങനെ അപാർട്മെന്റ് എടുക്കാൻ തനിക്കൊപ്പം തയ്യാറുള്ളവർ ആ അപാർട്മെന്റിൽ താമസിക്കണമെന്നില്ല എന്നാണ്. പകരം അതിനെ ഒരു ഇൻവെസ്റ്റ്മെന്റ് എന്ന നിലയിൽ കാണാമെന്നും നിമിഷ പറയുന്നു. 'അവർ ആ അപ്പാർട്ട്മെന്റിൽ താമസിക്കേണ്ട ആവശ്യമില്ല, പകരം അവർക്കതിൽ നിക്ഷേപിക്കാം. അതിനെ ഒരു ബാക്കപ്പ് ഹോമായി കാണാം. ഇന്നത്തെ കാലത്ത് മിക്ക സ്ത്രീകൾക്കും അത്തരമൊരു ബാക്കപ്പ് ഹോം ആവശ്യമാണ്' എന്നാണ് നിമിഷ കുറിക്കുന്നത്.

എന്തായാലും, ഇതൊരു തട്ടിപ്പ് പോലെ തോന്നുന്നു എന്നാണ് ആളുകളുടെ കമന്റ്. അതേസമയം, അപരിചിതരായ ഒരാളോട് ചേർന്ന് ഒരു വീട് വാങ്ങുക എന്നത് എത്ര അപകടകരമാണ് എന്നായിരുന്നു മറ്റ് ചിലർ പറഞ്ഞത്. ചിലർ പറഞ്ഞതാവട്ടെ ഇതിനേക്കാളൊക്കെ നല്ലത്, കയ്യിലുള്ള പണം കൊണ്ട് ഒരു ചെറിയ അപാർട്മെന്റ് തനിയെ വാങ്ങുന്നതാണ് എന്നാണ്.