Asianet News MalayalamAsianet News Malayalam

ദാനം ചെയ്തത് 800 സ്വർണ്ണനാണയങ്ങൾ; കൊടുംങ്കാട്ടിൽ നിന്നും കണ്ടെത്തിയ ലിഖിതം 15 -ാം നൂറ്റാണ്ടിലേത്


1436 ഒക്‌ടോബർ 18 എന്ന തീയതിയാണ് ലിഖിതത്തിലുള്ളത്. 15 -ാം നൂറ്റാണ്ടോളം പഴക്കമുള്ള സ്തംഭത്തില്‍ തെലുങ്ക് ലിപിയാണ് ഉപയോഗിച്ചിരിക്കുന്നത്. 

inscription was discovered during the reign of King Devaraya II of the Vijayanagara Empire
Author
First Published Aug 8, 2024, 3:37 PM IST | Last Updated Aug 8, 2024, 3:37 PM IST


ടുവില്‍ ആ രഹസ്യ കുറിപ്പിന്‍റെ ചുരുഴളിച്ച്  മൈസൂരുവിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ എപ്പിഗ്രഫി വിഭാഗം. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ നല്ലമല വനത്തിന്‍റെ ഹൃദയഭാഗത്ത് നിന്നും അതിപുരാതനമായ ഒരു നന്ദി സ്തംഭം കണ്ടെത്തിയിരുന്നു. ഈ സ്തംഭത്തില്‍ കൊത്തിയ നന്ദിയുടെ തല നഷ്ടപ്പെട്ട നിലയിലാണ്. സ്തംഭത്തിന്‍റെ നാല് വശവും കൊത്തിവച്ച ലിഖിത രൂപത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത് വിജയനഗര സാമ്രാജ്യ കാലത്തെ ലിഖിതമാണെന്ന് വ്യക്തമായി. വിജയനഗര സാമ്രാജ്യത്തിലെ സാമ്രാട്ടായിരുന്ന ദേവരായ രണ്ടാമന്‍റെ ഭരണകാലത്ത് എഴുതപ്പെട്ട ലിഖിതമാണ് കണ്ടെത്തിയത്.

1436 ഒക്‌ടോബർ 18 എന്ന തീയതിയാണ് ലിഖിതത്തിലുള്ളത്. 15 -ാം നൂറ്റാണ്ടോളം പഴക്കമുള്ള സ്തംഭത്തില്‍ തെലുങ്ക് ലിപിയാണ് ഉപയോഗിച്ചിരിക്കുന്നത്. ശ്രീപർവ്വതത്തിലെ ബഹുമാന്യനായ മല്ലികാർജുനദേവന് ഒരു 'സർവമാന്യ' എന്ന നിലയിൽ പുളുവായ് ഗ്രാമത്തിൽ (ഇന്നത്തെ പ്ലൂല ആയിരിക്കാം) 800 വരാഹങ്ങളുടെ (സ്വർണ്ണനാണയങ്ങൾ) ഉദാരമായ ദാനം ചെയ്തത് ലിഖിതത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഉദയഗിരി രാജ്യത്ത് പാളയമടിച്ചപ്പോൾ ദേവന് ആരാധന, ആഘോഷങ്ങൾ, അന്നദാനം എന്നിവ സുഗമമാക്കുന്നതിന് വേണ്ടിയാണ് രാജാവ് ഈ വഴിപാട് നൽകിയതെന്ന് എഎസ്ഐ എപ്പിഗ്രഫി ഡയറക്ടർ കെ മുനിരന്തം റെഡ്ഡി പറഞ്ഞു. 

ആകാശക്കാഴ്ചയിലെ ഏറ്റവും മനോഹരമായ ദൃശ്യം, അതും 24 പൈലറ്റുമാർ മാത്രം 'പറക്കുന്ന' റൂട്ടില്‍; വീഡിയോ വൈറൽ

മണിക്കൂറിൽ 30,381 കിമീ വേഗത; ഭൂമിയെ കടന്ന് പോയത് നീലത്തിമംഗലത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം

ഗുണ്ടൂരിലെ ആചാര്യ നാഗാർജുന യൂണിവേഴ്‌സിറ്റിയിലെ പ്രാചീന ചരിത്ര, പുരാവസ്തു വകുപ്പിലെ ഗവേഷകനായ വഡ്ഡെ മാധവ് ആണ് ലിഖിതത്തിൻ്റെ സങ്കീർണ്ണമായ വിശദാംശങ്ങൾ വ്യക്തമാക്കിയത്. പാലുത്‌ലയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള പൊന്നാല ബയലു ഗ്രാമത്തിന് സമീപത്ത് നിന്ന് സമാനമായ ഒരു ലിഖിതം കണ്ടെത്തിയിരുന്നു. കൂടാതെ, 16-ആം നൂറ്റാണ്ടിലെ രണ്ട് അധിക തെലുങ്ക് ലിഖിതങ്ങൾ 'പോളേരമ്മ' (ആദരണീയമായ ഒരു പ്രാദേശിക ഗ്രാമദേവത) ക്ഷേത്രത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. ഈ ക്ഷേത്രത്തിലെ ലിഖിതങ്ങള്‍ ഒരു കരിങ്കല്‍ പാളിയില്‍ കൊത്തിയ നിലയിലാണ് കണ്ടെത്തിയത്.

ഏഴില്ല, ഭൂമിയില്‍ ആറ് ഭൂഖണ്ഡങ്ങള്‍ മാത്രമേയുള്ളൂവെന്ന് പുതിയ പഠനം
 

Latest Videos
Follow Us:
Download App:
  • android
  • ios