ആറ് മേശകളിൽ ഭക്ഷണം വിളമ്പി, അത് മുഴുവൻ കളയേണ്ടി വന്നു എന്ന് യുവതി പറയുന്നു. കൂടാതെ സ്വന്തം കുടുംബത്തിന്റെ മുന്നിൽ താൻ അപമാനിക്കപ്പെട്ടു എന്നും അവൾ പറയുന്നു. സഹപ്രവർത്തകരാരും വിവാഹത്തിന് വരാത്തത് അവളെ അങ്ങേയറ്റം വേദനിപ്പിച്ചു. അങ്ങനെ പിറ്റേ ദിവസം തന്നെ അവൾ തന്റെ ജോലി രാജി വച്ചു. 

ജോലി രാജി വെക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടാവും. മോശം ജോലി സാഹചര്യം, ഓഫീസിലെ മോശം അന്തരീക്ഷം അങ്ങനെ പലതും... എന്നാൽ, ചൈനയിലെ ഒരു സ്ത്രീ ജോലി രാജി വച്ചതിന് പിന്നിലെ കാരണം ഇതൊന്നുമല്ല, അങ്ങേയറ്റം വിചിത്രമായ കാരണത്തെ തുടർന്നാണ് സ്ത്രീ ജോലി രാജി വച്ചിരിക്കുന്നത്. 

എന്താണ് കാരണം എന്നല്ലേ, അവർ തന്റെ കല്യാണത്തിന് തന്റെ 70 സഹപ്രവർത്തകരെ ക്ഷണിച്ചു. അതിൽ ആകെ കല്യാണത്തിന് വന്നത് ഒരേയൊരാൾ മാത്രമാണ്. അതിനാലാണ് സ്ത്രീ തന്റെ ജോലി രാജി വച്ചത്. തന്റെ ഓഫീസ് സഹപ്രവർത്തകരിൽ മൂന്നിലൊന്ന് പേർക്കും അവർ വിവാഹ ക്ഷണക്കത്ത് നൽകി. എന്നാൽ, ചിലരെ മാത്രം ക്ഷണിച്ചാൽ ബാക്കി സഹപ്രവർത്തകർ അസ്വസ്ഥരാകുമോ എന്ന് അവൾക്ക് ഭയമുണ്ടായിരുന്നു. അതേ തുടർന്നാണ് അവൾ മുഴുവൻ പേരെയും ക്ഷണിക്കാൻ തീരുമാനിക്കുന്നത്. 

അങ്ങനെ വിവാഹത്തിന് 70 പേരെയും അവൾ ക്ഷണിച്ചു. വിവാഹത്തിന് രണ്ട് മാസം മുമ്പ് തന്നെ അങ്ങനെ എല്ലാവർക്കും ക്ഷണക്കത്ത് അയച്ചു. എന്നാൽ, വിവാഹദിവസം അതിൽ ഒരേ ഒരാൾ മാത്രമേ വന്നിട്ടുള്ളൂ എന്ന് അവൾ മനസിലാക്കി. 

അവളുടെ ഉപദേഷ്ടാവ് മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്ത ഏക സഹപ്രവർത്തകൻ. ആറ് മേശകളിൽ ഭക്ഷണം വിളമ്പി, അത് മുഴുവൻ കളയേണ്ടി വന്നു എന്ന് യുവതി പറയുന്നു. കൂടാതെ സ്വന്തം കുടുംബത്തിന്റെ മുന്നിൽ താൻ അപമാനിക്കപ്പെട്ടു എന്നും അവൾ പറയുന്നു. സഹപ്രവർത്തകരാരും വിവാഹത്തിന് വരാത്തത് അവളെ അങ്ങേയറ്റം വേദനിപ്പിച്ചു. അങ്ങനെ പിറ്റേ ദിവസം തന്നെ അവൾ തന്റെ ജോലി രാജി വച്ചു. 

അടുത്തിടെ ഇതുപോലെ പല വിചിത്രമായ രാജിക്കത്തുകളും ഇന്റർനെറ്റിൽ വൈറലായിരുന്നു. ഒരാൾ തന്റെ മേലുദ്യോ​ഗസ്ഥന് 'ബൈ ബൈ സർ' എന്ന് മാത്രം എഴുതി രാജിക്കത്ത് അയച്ചത് വലിയ വൈറലായിരുന്നു.