ഇറ്റലിയിൽ താമസിക്കാം, 26 ലക്ഷം രൂപയും കിട്ടും, ആളുകളെ ക്ഷണിച്ച് അധികൃതർ, കണ്ടീഷൻസ് ഇത്
ഇനി എന്തുകൊണ്ടാണ് കാലാബ്രിയയിലേക്ക് ആളുകളെ ഇങ്ങനെ ക്ഷണിക്കുന്നത് എന്നല്ലേ? അവിടെ വളരെ വേഗത്തിൽ ജനസംഖ്യ കുറഞ്ഞു കൊണ്ടിരിക്കുകയാണ്.

സമ്പന്നമായ ചരിത്രം കൊണ്ടും, അതിമനോഹരമായ ഭൂമിക കൊണ്ടും, രുചികരവും വ്യത്യസ്തവുമായ ഭക്ഷണങ്ങൾ കൊണ്ടുമെല്ലാം അറിയപ്പെടുന്ന രാജ്യമാണ് ഇറ്റലി. എന്നെങ്കിലും ഒരിക്കൽ ഇറ്റലിയിൽ പോയി താമസമാക്കണം എന്ന് ആഗ്രഹിച്ചിരുന്നവരാണോ നിങ്ങൾ? എങ്കിൽ, ഇറ്റലിയിലെ ഈ നാടിന് നിങ്ങളെ ആവശ്യമുണ്ട്.
ഇറ്റലിയിലെ കാലാബ്രിയയിലേക്കാണ് അധികൃതർ ആളുകളെ ക്ഷണിക്കുന്നത്. വെറുതെയല്ല, അങ്ങോട്ട് മാറാൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് 26 ലക്ഷം രൂപയും കിട്ടും. എന്നാൽ, ചില കണ്ടീഷനുകളൊക്കെ ഉണ്ട്. അതൊക്കെ പാലിച്ചാൽ മാത്രമേ അങ്ങോട്ടുള്ള താമസക്കാര്യം ശരിയാകൂ. അതെന്തൊക്കെയാണ് എന്നല്ലേ?
അങ്ങോട്ട് മാറാൻ തയ്യാറാകുന്നവർ എന്തെങ്കിലും ഒരു ചെറിയ ബിസിനസ് തുടങ്ങണം. അത് പുതിയ ബിസിനസാകാം. അല്ലെങ്കിൽ, അവിടെ നിലവിൽ ഏതെങ്കിലും ജോലിക്ക് ആളുകളെ അന്വേഷിക്കുന്നുണ്ടെങ്കിൽ ആ ഓഫർ സ്വീകരിക്കുകയും ആവാം. അതുപോലെ 40 വയസിന് താഴെയുള്ളവരെ മാത്രമാണ് കാലാബ്രിയ അന്വേഷിക്കുന്നത്. അത് മാത്രമല്ല, നിങ്ങളുടെ അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാൽ 90 ദിവസത്തിനകം അങ്ങോട്ട് താമസം മാറണം.
ഇനി എന്തുകൊണ്ടാണ് കാലാബ്രിയയിലേക്ക് ആളുകളെ ഇങ്ങനെ ക്ഷണിക്കുന്നത് എന്നല്ലേ? അവിടെ വളരെ വേഗത്തിൽ ജനസംഖ്യ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 2021 -ലെ കണക്കുകൾ പ്രകാരം ഇവിടെ ആകെ ഉള്ളത് അയ്യായിരത്തിൽ താഴെ ആളുകളാണ്. അധികം വൈകാതെ ഇവിടെ ജനങ്ങളില്ലാത്ത അവസ്ഥ വരുമോ എന്ന ഭയമാണ് അങ്ങോട്ട് ആളുകളെ ക്ഷണിക്കുന്നതിലേക്ക് വരെ കാര്യങ്ങളെ എത്തിച്ചത്.
ഹൈസ്പീഡ് ഇന്റർനെറ്റും കോൺഫറൻസ് ഹാളുമടക്കം അവിടെയുള്ള സൗകര്യങ്ങൾ അങ്ങോട്ട് പോകുന്നവർക്ക് ഉപയോഗപ്പെടുത്താം. പ്രാദേശിക ഇക്കോണമിയെ സഹായിക്കാൻ തയ്യാറാകുന്നവർക്ക് 26 ലക്ഷമാണ് അധികൃതർ നൽകുക. പുതിയ ബിസിനസ് എന്തെങ്കിലും ഇതുകൊണ്ട് ആരംഭിക്കണം. മൂന്ന് വർഷത്തേക്കാണ് അവർക്ക് ഇവിടെ താമസിക്കാനാവുക.
വായിക്കാം: 70 വയസ്സുള്ള ഗാർഡിന് കാവൽക്കാരനായി നായ; ആരെയും അത്ഭുതപ്പെടുത്തുന്ന ആത്മബന്ധം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: