70 വയസ്സുള്ള ഗാർഡിന് കാവൽക്കാരനായി നായ; ആരെയും അത്ഭുതപ്പെടുത്തുന്ന ആത്മബന്ധം

സൈക്കിളിന്റെ ഹാൻഡിലിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ബാഗിലാണ് ടൈഗറിന്റെ ഇരിപ്പിടം. തല പുറത്തേക്കിട്ട് എല്ലാം കണ്ടു കേട്ടുമുള്ള ടൈഗറിന്റെ ആ ഇരിപ്പിന് ഒരു പ്രത്യേക ഭംഗി തന്നെയാണ്.

sweet friendship with a dog named tiger and a security guard at Queen Lawn in Borivali rlp

മുംബൈയിലെ ബോറിവലിയിലെ ക്വീൻ ലോണിലെ സുരക്ഷാ ഗാർഡാണ് ഗുപ്ത ജി എന്ന എഴുപതുകാരൻ. എന്നാൽ, ഊണിലും ഉറക്കത്തിലുമെല്ലാം ഗുപ്താജിയ്ക്ക് കാവലായി ഒരാൾ കൂടിയുണ്ട് കൂട്ടിന്. അത് മറ്റാരുമല്ല, ഗുപ്താജിയുടെ പ്രിയപ്പെട്ട ടൈഗർ ആണ്. വർഷം ഏറെയായി ഇരുവരും തമ്മിലുള്ള ഈ ആത്മബന്ധം ആരംഭിച്ചിട്ട്. കണ്ടുമുട്ടിയ നാൾ മുതൽ ഗുപ്താ ജിയുടെ പ്രിയപ്പെട്ടവനാണ് ഈ നായ. അദ്ദേഹം അവനെ സ്നേഹത്തോടെ ടൈഗർ എന്ന് വിളിച്ചു. അന്നു മുതൽ രാപ്പകൽ വത്യാസമില്ലാതെ ഗുപ്താജിയ്ക്കൊപ്പം ടൈഗറുമുണ്ട്.

ഹൈ-എൻഡ് ഹൗസിംഗ് സൊസൈറ്റിയായ ക്വീൻസ് ലോണിലാണ് ഗുപ്താ ജി ജോലി ചെയ്യുന്നത്. വീട്ടിൽ നിന്നും 20 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ഇവിടേയ്ക്കുള്ള യാത്ര. ആ സൈക്കിളിൽ ടൈഗറിനും പ്രത്യേക സ്ഥലമുണ്ട്. സൈക്കിളിന്റെ ഹാൻഡിലിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ബാഗിലാണ് ടൈഗറിന്റെ ഇരിപ്പിടം. തല പുറത്തേക്കിട്ട് എല്ലാം കണ്ടു കേട്ടുമുള്ള ടൈഗറിന്റെ ആ ഇരിപ്പിന് ഒരു പ്രത്യേക ഭംഗി തന്നെയാണ്. ടൈഗറിനോട് കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ് മുംബൈയിലെ തിരക്കേറിയ തെരുവുകളിലൂടെ ഗുപ്താ ജി സൈക്കിൾ ചിവിട്ടുമ്പോൾ പലർക്കും അത് ഹൃദയസ്പർശിയായ കാഴ്ചയായി മാറുന്നു.

ഗുപ്താ ജിയുടെയും ടൈഗറിന്റെയും ഈ സൈക്കിൾ സവാരി ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്. ഏഞ്ചൽസ് വിത്തൗട്ട് വിംഗ്‌സ് എന്ന ഇൻസ്റ്റാഗ്രാം യൂസർ ഒക്ടോബർ 18 -ന് പങ്കിട്ട വീഡിയോ വളരെവേ​ഗം വൈറലായി. ഇതിന് ഇതുവരെ 275K -ലധികം ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചു. മൃഗങ്ങളെ ഏറെ സ്നേഹിക്കുന്ന ഗുപ്താ ജി തനിക്ക് മുൻപിൽ വരുന്ന എല്ലാ തെരുവ് മൃഗങ്ങൾക്കും തന്നാലാകും വിധം ഭക്ഷണം നൽകാനും മടികാണിക്കാറില്ല. 

വായിക്കാം: വായിക്കാം: പച്ചക്കറി ബിസിനസ് പൊളിഞ്ഞു, യുവാവിൻറെ 'കുബുദ്ധി', ആറ് മാസത്തിൽ സമ്പാദിച്ചത് 21 കോടി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios