തന്റെ രൂപം മാറിയതോടെ ആളുകൾ തന്നോട് കൂടുതൽ‌ അടുപ്പത്തോടെയും നന്നായും പെരുമാറുന്നു എന്നും ഇയാൾ പറയുന്നു. തന്റെ പ്രണയജീവിതത്തിലും കരിയറിലും ഇത് വലിയ മാറ്റമാണ് ഉണ്ടാക്കിയത് എന്നും അകി പറയുന്നു. 

ചെറുപ്പമായിരിക്കാൻ ഇന്ന് ആളുകൾ ഡയറ്റ്, വ്യായാമം തുടങ്ങി പല വഴികളും നോക്കാറുണ്ട്. ജപ്പാനിലെ യുവാക്കളാണെങ്കിൽ അതിന്റെ പിന്നാലെയാണ് എന്നാണ് പറയുന്നത്. അതിൽ പെട്ട ഒരാളാണ് 33 -കാരനായ അകി. ജീവിതരീതിയിലെ മാറ്റം കാരണം 10 വർഷം മുമ്പിരുന്നതിനേ്കകാൾ ചെറുപ്പമായിട്ടാണ് അയാളിപ്പോൾ ഇരിക്കുന്നത് എന്നാണ് പറയുന്നത്.

അകി പറയുന്നത് ചെറുപ്പമായി തോന്നിച്ചാലെ പ്രണയമൊക്കെ ഉണ്ടാവൂ, അതുപോലെ ജോലിസ്ഥലത്തും മറ്റും ആളുകളുടെ വിശ്വാസവും ശ്രദ്ധയുമൊക്കെ കിട്ടൂ എന്നാണ്. 10 വർഷം മുമ്പ് അകിയുടെ ബോസ് പറഞ്ഞ ഒരു ഡയലോ​ഗാണ് അയാളിലെ ഈ മാറ്റത്തിന് കാരണം. 'മുടി കൊഴിച്ചിൽ കാരണം നിന്നെക്കണ്ടാൽ വയസ്സനെ പോലെ തോന്നുന്നു' എന്നാണ് അകിയുടെ ബോസ് പറഞ്ഞത്. മാത്രമല്ല, അതേസമയത്ത് തന്നെയാണ് അയാൾക്ക് ഒരു ബ്രേക്കപ്പിലൂടെ കടന്നു പോകേണ്ടി വന്നതും. 

അങ്ങനെ അയാൾ ജീവിതരീതി മാറ്റാൻ തുടങ്ങി. മഴയായാലും വെയിലായാലും എല്ലാ ദിവസവും സൺസ്ക്രീൻ ഉപയോഗിക്കുക, പുകവലിക്കില്ല, രാത്രി വൈകിയുള്ള യാത്ര ഒഴിവാക്കും, പതിവായി വ്യായാമം ചെയ്യും, ചർമ്മസംരക്ഷണത്തിനായി ബ്യൂട്ടി സലൂണുകൾ സന്ദർശിക്കും, പതിവായി വയറുമായി ബന്ധപ്പെട്ട പരിശോധനകളെല്ലാം നടത്തും എന്നിവയെല്ലാം അതിൽ പെടുന്നു. 

അങ്ങനെ തന്റെ രൂപവും ചർമ്മവും ഒക്കെ മാറി എന്നാണ് യുവാവ് പറയുന്നത്. തന്റെ രൂപം മാറിയതോടെ ആളുകൾ തന്നോട് കൂടുതൽ‌ അടുപ്പത്തോടെയും നന്നായും പെരുമാറുന്നു എന്നും ഇയാൾ പറയുന്നു. തന്റെ പ്രണയജീവിതത്തിലും കരിയറിലും ഇത് വലിയ മാറ്റമാണ് ഉണ്ടാക്കിയത് എന്നും അകി പറയുന്നു. 

ജപ്പാനിൽ അകിയെ പോലെ പ്രായത്തെ ചെറുത്ത് തോല്പിക്കാനുള്ള ജീവിതരീതിയിലേക്ക് തിരിയുകയും വ്യായാമവും സൗന്ദര്യസംരക്ഷണവും ഡയറ്റുമെല്ലാം യുവാക്കൾ വലിയ പ്രാധാന്യത്തോടെ എടുത്ത് വരികയാണ് എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം