നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്നാൽ, ഇത് യുവാവിന് മാത്രമുള്ള അനുഭവമല്ല എന്നാണ് കമന്റുകളിൽ നിന്നും മനസിലാവുന്നത്.

ജോലിസംബന്ധമായിട്ടുള്ള പ്രശ്നങ്ങളും, ജോലി തേടുമ്പോഴുള്ള ബുദ്ധിമുട്ടുകളുമെല്ലാം ഷെയർ ചെയ്യപ്പെടാറുള്ള ഒരു സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമാണ് റെഡ്ഡിറ്റ്. നിരവധിപ്പേർ ഇതിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 

Career_By_Mustafa എന്ന യൂസറാണ് പോസ്റ്റ് റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ താൻ ജോലി തേടുമ്പോൾ ഉണ്ടായ ഒരു അനുഭവമാണ് യുവാവ് പങ്കുവയ്ക്കുന്നത്. യുവാവ് ഒരു ജോലിക്ക് അപേക്ഷിച്ചു. എന്നാൽ, വേണ്ടത്ര എക്സ്പീരിയൻസ് ഇല്ല എന്ന് കാണിച്ച് യുവാവിന്റെ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. എന്നാൽ, തമാശ ഇതൊന്നുമല്ല. യുവാവിന് അഞ്ച് വർഷത്തെ എക്സ്പീരിയൻസില്ല എന്ന് പറയുന്ന ഈ ടൂൾ ഒന്നോ രണ്ടോ വർഷം മുമ്പുള്ളതാണ്. 

'താനൊരു ജോലിക്ക് അപേക്ഷിച്ചു, തികച്ചും ആവേശം തോന്നിയാണ് അപേക്ഷിച്ചത്. അത് കിട്ടാതിരുന്നതിന്റെ കാരണം ഇതാണ്. ഒരു ടൂളിലുള്ള എക്സ്പീരിയൻസ് ഇല്ലായ്മ. ഞാൻ ​ഗൂ​ഗിളിൽ തിരഞ്ഞു, 2023 -ലാണ് ഈ ടൂളിറങ്ങിയത്. അതിൽ അഞ്ച് വർഷത്തെ പരിചയം വേണമെന്നാണ് പറയുന്നത്. ജോലിയിൽ പൊരുത്തപ്പെട്ട് പോവുകയും വേണമെന്നും പറയുന്നു' എന്നാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്. 

'ജോലി അന്വേഷണം ഇപ്പോൾ ഇതുപോലെയാണ്, കമ്പനി നമ്മളോട് വെള്ളത്തിന് മുകളിലൂടെ നടക്കാൻ പറയാം. നാം നീന്താൻ അറിയാമെന്ന് പറയും അപ്പോൾ കമ്പനി നമ്മളോട് അത് പോരാ എന്ന് പറയും' എന്നും യുവാവ് തന്റെ പോസ്റ്റിൽ കുറിക്കുന്നു. 

നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്നാൽ, ഇത് യുവാവിന് മാത്രമുള്ള അനുഭവമല്ല എന്നാണ് കമന്റുകളിൽ നിന്നും മനസിലാവുന്നത്. അനേകങ്ങളാണ് സമാനമായ അനുഭവം തങ്ങൾക്കുമുണ്ടായി എന്ന് കാണിച്ചുകൊണ്ട് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം