ലെറ്റര്‍ ബോംബില്‍ നിന്ന് ആർട്ടിയേഡയ്ക്ക് പരിക്കേറ്റപ്പോൾ, മറ്റുള്ളവര്‍ തങ്ങള്‍ക്ക് ലഭിച്ച കത്തുകള്‍ തുറക്കാതിരുന്നതിനാല്‍ അക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ലോകമെങ്ങും അക്രമണങ്ങള്‍ തുടരുകയാണ്. കുറ്റവാളി സംഘങ്ങളും ഭരണകൂടങ്ങളും ഇതില്‍ പിന്നോട്ടല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇക്വഡോറിലെ ഗ്വാക്വിലിലെ ഒരു മാധ്യമ സ്ഥാപനത്തിനുള്ളില്‍ ബോംബ് സ്ഫോടനമുണ്ടായത്. അതും ലെറ്റര്‍ ബോംബ്. ടിവി അവതാരകനായ ലെനിന്‍ ആര്‍ട്ടിയേഡയ്ക്ക് ഒരു പാഴ്സലില്‍ ലഭിച്ചു. അതില്‍ ഒരു പെന്‍ഡ്രൈവായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം, പെന്‍ ഡ്രൈവില്‍ എന്ത് വിവരമാണ് ഉള്ളതെന്ന് അറിയാന്‍ അത് തന്‍റെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചു. നിമിഷ നേരത്തിനുള്ളില്‍ പെന്‍ ഡ്രൈവ് പൊട്ടിത്തെറിക്കുകയായിരുന്നു. 

സ്ഫോടനത്തിന് പിന്നാലെ അക്രമത്തെ അപലപിച്ച സര്‍ക്കാര്‍, അഭിപ്രായ സ്വാതന്ത്ര്യം ബഹുമാനിക്കപ്പെടേണ്ട അവകാശമാണെന്ന് പറഞ്ഞു. ഇതിനിതിരായ ഏത് നടപടിയെയും കര്‍ശനമായും നേരിടുമെന്നും അറിയിച്ചു. സ്ഫോടത്തെ തുടര്‍ന്ന് തീവ്രവാദി അന്വേഷണം ആരംഭിച്ചതായി ഇക്വഡോര്‍ അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ഇത്തരം ലെറ്റര്‍ ബോംബുകള്‍ ഇക്വഡോറിലെ അഞ്ച് മാധ്യമ സ്ഥാപനങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സൗദി അറേബ്യയില്‍ 7,000 വർഷം പഴക്കമുള്ള സ്മാരകത്തിൽ മനുഷ്യനെ അടക്കം ചെയ്തിരുന്നെന്ന് പുരാവസ്തു ഗവേഷകർ

സ്ഫോടനത്തിനുള്ള ഉപകരണങ്ങളെല്ലാം ഒരേ പട്ടണത്തിൽ നിന്നാണ് അയച്ചതെന്ന് ആഭ്യന്തര മന്ത്രി ജുവാൻ സപാറ്റ പറഞ്ഞു. മൂന്നെണ്ണം ഗ്വാക്വിലിലെ മാധ്യമസ്ഥാപനങ്ങളിലേക്കും രണ്ടെണ്ണം തലസ്ഥാനമായ ക്വിറ്റോയിലേക്കുമാണ് അയച്ചത്. ലെറ്റര്‍ ബോംബില്‍ നിന്ന് ആർട്ടിയേഡയ്ക്ക് പരിക്കേറ്റപ്പോൾ, മറ്റുള്ളവര്‍ തങ്ങള്‍ക്ക് ലഭിച്ച കത്തുകള്‍ തുറക്കാതിരുന്നതിനാല്‍ അക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച ആയുധങ്ങളില്‍ സൈനികരുപയോഗിക്കുന്നവയും ഉണ്ടായിരുന്നു. അക്രമണം മയക്കുമരുന്ന് സംഘങ്ങളുടെ കിടമത്സരത്തിന്‍റെ ഫലമാണെന്നായിരുന്നു പ്രസിഡന്‍റ് ഗില്ലെര്‍മോ ലാസ്റ്റോ പറഞ്ഞത്. 

ലോകമെങ്ങും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരയുള്ള അക്രമണങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ വര്‍ദ്ധനവുണ്ടായെന്ന് യുനസ്കോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ കണക്കുകള്‍ പ്രകാരം 2016 മുതൽ 2020 അവസാനം വരെ 400 പത്രപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. 2021-ല്‍ മാത്രം 55 പത്രപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. 2020 ല്‍ ലോകമെമ്പാടുമുള്ള 900 അധികം പത്രപ്രവര്‍ത്തകര്‍ സാമൂഹികമാധ്യമ അക്രമണത്തിന് വിധേയമായെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. തങ്ങളോട് ഇതേ കുറിച്ച് സംസാരിച്ച വനിതാ മാധ്യമപ്രവര്‍ത്തകരില്‍ 73 ശതമാനം പേരും ജോലിക്കിടെയുള്ള ഓണ്‍ലൈന്‍ ആക്രമണത്തിന് വിധേയരായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സന്താള്‍ രാജ്ഞിയുടെ പരിശ്രമത്തില്‍ ആരംഭിച്ച റെയില്‍വേ സ്റ്റേഷന്‍; 42 വര്‍ഷം അടഞ്ഞ് കിടന്നത് പ്രേത ഭയത്താല്‍ !