കാലിഫോർണിയയിലെ ഒരു ചൈനീസ് കുടുംബത്തിലാണ് താൻ വളർന്നതെന്ന് ലിൻ പറയുന്നു. മാതാപിതാക്കൾ നൽകിയ പേര് അവൾക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. മാത്രമല്ല, അതിനോട് അവൾക്ക് വെറുപ്പുമായിരുന്നു.
യേൽ സർവ്വകലാശാലയിൽ പ്രവേശനം ലഭിക്കുന്നതിനായി വ്യാജപേരും മേൽവിലാസവും സർട്ടിഫിക്കറ്റുകളുമുണ്ടാക്കിയ വിദ്യാർത്ഥിനിയെ പിടികൂടി അധികൃതർ. സത്യം തിരിച്ചറിഞ്ഞതോടെ അവളെ സ്ഥാപനത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. കാതറീന ലിൻ എന്ന വിദ്യാർത്ഥിനിയാണ് വ്യാജവിവരങ്ങൾ സമർപ്പിച്ച് സർവകലാശാലയിൽ പ്രവേശനം നേടിയത്. ഐവി ലീഗ് സർവകലാശാലയിൽ പ്രവേശനം നേടാൻ വേണ്ടി താൻ വ്യാജവിവരങ്ങളുണ്ടാക്കിയെടുത്തു എന്ന് ഇവർ പിന്നീട് മാധ്യമങ്ങളോട് സമ്മതിച്ചു. തന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് ഇവർ മാധ്യമങ്ങളോട് സംസാരിച്ചത്.
കാലിഫോർണിയയിലെ ഒരു ചൈനീസ് കുടുംബത്തിലാണ് താൻ വളർന്നതെന്ന് ലിൻ പറയുന്നു. മാതാപിതാക്കൾ നൽകിയ പേര് അവൾക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. മാത്രമല്ല, അതിനോട് അവൾക്ക് വെറുപ്പുമായിരുന്നു. സ്കൂളിൽ ഈ പേര് കാരണം താൻ ഒറ്റപ്പെട്ടുവെന്നും അപഹസിക്കപ്പെട്ടുവെന്നും അവൾ പറയുന്നു. ഹൈസ്കൂളിലെ രണ്ടാം വർഷത്തിന്റെ പകുതിയായപ്പോൾ തന്നെ, ശരാശരി മാർക്ക് ഉള്ള ഒരു ഏഷ്യൻ കുട്ടിക്ക് യേലിൽ പ്രവേശനം കിട്ടാൻ സാധ്യത കുറവാണെന്ന് അവൾക്ക് തോന്നി. അങ്ങനെ തന്റെ ഐഡന്റിറ്റി മൊത്തം വ്യാജമായി ഉണ്ടാക്കിയെടുക്കാൻ അവൾ തീരുമാനിക്കുകയായിരുന്നത്രെ.
നോർത്ത് ഡക്കോട്ടയിലെ ടിയോഗ എന്ന പട്ടണത്തിലാണ് താൻ ജനിച്ചതും വളർന്നതും എന്നും 2000 -ത്തിലാണ് ജനിച്ചത് എന്നും കാണിക്കുന്ന വ്യാജ സർട്ടിഫിക്കറ്റുകളാണ് അവളുണ്ടാക്കിയത്. തന്റെ ട്രാൻസ്ക്രിപ്റ്റ് വ്യാജമായി നിർമ്മിക്കുന്നതിന് വേണ്ടി, അവൾ അഡോബ് ഉപയോഗിക്കാൻ പഠിച്ചു. കോളേജ് സുരക്ഷാ നടപടികൾ ഒഴിവാക്കാനായി സ്വന്തമായി റെക്കമെൻഡേഷൻ ലെറ്ററുകളും അവൾ തന്നെ തയ്യാറാക്കി. തീർന്നില്ല, ശരിക്കും പേരിലുള്ള എല്ലാ കാര്യങ്ങളും അവൾ ഇല്ലാതാക്കി.
2024 -ൽ നടന്ന അവളുടെ ബിരുദദാന ചടങ്ങിലും അവൾ പങ്കെടുത്തില്ല. പിന്നീട്, അവൾ നിയമപരമായി സ്വന്തം പേര് മാറ്റി. അങ്ങനെ യേൽ സർവകലാശാലയിൽ പ്രവേശനം ലഭിച്ചശേഷം കാര്യങ്ങളെല്ലാം നന്നായിത്തന്നെയാണ് നീങ്ങിയത്. എന്നാൽ, അവളുടെ റൂംമേറ്റിന് അവളെ തീരെ ഇഷ്ടമായിരുന്നില്ല. അവൾക്ക് തോന്നിയ ചില സംശയങ്ങളെ തുടർന്ന് അവൾ ലിന്നിന്റെ എല്ലാ കാര്യങ്ങളും രഹസ്യമായി അന്വേഷിച്ച് തുടങ്ങി. അങ്ങനെയാണ് ലിന്നിന്റെ യഥാർത്ഥ പേര് അതല്ലെന്നും മറ്റു തട്ടിപ്പുകളും പുറത്തറിഞ്ഞത്. എന്തായാലും, സംഗതി അധികൃതരുടെ ശ്രദ്ധയിലും പെട്ടതോടെ അവളെ പുറത്താക്കുകയായിരുന്നു.


