ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച 'ഹാപ്പി' എന്ന കുട്ടികളുടെ നോവല്‍ പുസ്തകമാവുന്നു. 

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച 'ഹാപ്പി' എന്ന കുട്ടികളുടെ നോവല്‍ പുസ്തകമാവുന്നു. എഴുത്തുകാരിയും ചലച്ചിത്ര സംവിധായികയുമായ ശ്രീബാലാ കെ മേനോന്‍ എഴുതിയ 'ഹാപ്പി' റീഡ് മീ ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. മെയ് 11ന് വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം പുളിമൂട് ജംഗ്ഷനിലുള്ള മാതൃഭൂമി ബുക്‌സ് സ്റ്റാളില്‍ വെച്ച് പുസ്തകത്തിന്റെ പ്രകാശനം നടക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ കുട്ടികളുടെ പ്രിയ കഥാപാത്രമായി മാറിയ നൂനു എന്ന കൊച്ചുകുട്ടിയുടെ കഥയാണ് 'ഹാപ്പി'. നൂനുവും ഹാപ്പി' എന്ന നായ്ക്കുട്ടിയുമായുള്ള രസകരവും തീവ്രവുമായ ബന്ധമാണ് നോവല്‍ പറയുന്നത്. സുമി കെ രാജ് ആണ് നോവലിനുവേണ്ടി ചിത്രങ്ങള്‍ വരച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ഹാപ്പി ഓണ്‍ലൈനില്‍ ഇവിടെ