ഉത്തര കൊറിയയില്‍ കനത്ത ഭക്ഷ്യക്ഷാമമാണെന്ന് പരമാധികാരി കിം ജോങ് ഉന്‍ സമ്മതിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതതലയോഗത്തിലാണ് കിം രാജ്യത്ത് ഭക്ഷ്യപ്രതിസന്ധിയുള്ളതായി സമ്മതിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.  

പ്യോങ്‌യാങ്: ഉത്തര കൊറിയയില്‍ കനത്ത ഭക്ഷ്യക്ഷാമമാണെന്ന് പരമാധികാരി കിം ജോങ് ഉന്‍ സമ്മതിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതതലയോഗത്തിലാണ് കിം രാജ്യത്ത് ഭക്ഷ്യപ്രതിസന്ധിയുള്ളതായി സമ്മതിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

രാജ്യം ഗുരുതരമായ ഭക്ഷ്യക്ഷാമത്തെ അഭിമുഖീകരിക്കുകയാണെന്ന് കിം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാര്‍ഷിക മേഖല തകര്‍ന്നതായും ജനങ്ങള്‍ ഭക്ഷണം കിട്ടാത്ത ്രപതിസന്ധിയിലാണെന്നും അദ്ദേഹം സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഉത്തര കൊറിയയില്‍ കടുത്ത ഭക്ഷ്യക്ഷമമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ഉണ്ടായിരുന്നില്ല. അതിനിടെയാണ് കിമ്മിന്റെ പ്രഭാഷണത്തെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നത്.

രാജ്യാന്തര ഉപരോധം നിലനില്‍ക്കുന്നതിനാല്‍, ഉത്തര കൊറിയ പലപ്പോഴും ഭക്ഷ്യപ്രതിസന്ധിയെ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാല്‍, കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തി ഈ പ്രതിസന്ധി നേരിടുകയാണ് പതിവ്. ചൈനയില്‍നിന്നാണ് ഉത്തര കൊറിയ ഭക്ഷ്യവസ്തുക്കളും അവശ്യവസ്തുക്കളും വാങ്ങുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും അടച്ചിട്ടതിനാല്‍, ചൈനയില്‍നിന്നുള്ള ഇറക്കുമതി ബുദ്ധിമുട്ടിലായിരുന്നു. ഇതടക്കം പല കാരണങ്ങളാണ് പുതിയ അവസ്ഥയ്ക്ക് കാരണമായി പറയുന്നത്. 

രാജ്യം കടുത്ത ക്ഷാമത്തെ നേരിടുകയാണെന്ന് രണ്ട് മാസങ്ങള്‍ക്കു മുമ്പ് കിം സൂചന നല്‍കിയിരുന്നു. 1990-കളില്‍ ഉത്തര കൊറിയയിലുണ്ടായ കു്രപസിദ്ധമായ ക്ഷാമത്തെ ഓര്‍മ്മിപ്പിച്ച് എല്ലാവരും ഒത്തൊരുമിച്ച് ഈ അവസ്ഥയെ നേരിടണം എന്നാണ് അന്ന് കിം പറഞ്ഞിരുന്നത്.